Saturday 11 April 2020

general questions quiz o aboottypsc

General questions - 1









കിട്ടിയ മാർക്ക് താഴെ കമൻ്റ് ൽ കൂടി ഇടുക
( നിർബന്ധമായും ഇടുക)

Explanation ഉടനെ ഇടുന്നതാണ്

*GENERAL QUESTIONS - 1*
*_ANSWERS_*

1. I am not able to help you for I have ............. money with me.
(a) few
(b) a few
(c) little
(d) a little

Money (പണം) ഒരു uncountable noun ആണ്. അതിനാല്‍ moneys (പണങ്ങള്‍) എന്ന് പറയാറില്ല. Few, a few എന്നിവ uncountable nouns-ന്റെ കൂടെ ഉപയോഗിക്കാറില്ല. ഇവ ഉപയോഗിക്കുന്നത് plural nouns-ന്റെ കൂടെയാണ്: few friends, a few books. അതേസമയം, little, a little എന്നിവയാണ് uncountable nouns-ന്റെ കൂടെ ഉപയോഗിക്കുന്നത്: little milk, a little water. ഇവയില്‍ little എന്ന വാക്കിന്റെ അര്‍ത്ഥം ഇല്ല എന്നാണ്; a little എന്നതിന്റേത് കുറച്ച് എന്നും. ഇതേ അര്‍ത്ഥം തന്നെയാണ് few (ഇല്ല), a few (കുറച്ച്) എന്നിവയുടേതും. വാക്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ ഏത് വാക്ക് ഉപയോഗിക്കണമെന്ന് മനസ്സിലാക്കാം. എനിക്ക് സഹായിക്കാന്‍ കഴിയില്ല എന്നാണ് ആദ്യവാക്യം പറയുന്നത്. അതിനുള്ള കാരണമാണ് രണ്ടാമത്തെ വാക്യത്തില്‍ പറയുന്നത്. സഹായിക്കണമെങ്കില്‍ പണം വേണം. എന്നാല്‍ ഇപ്പോള്‍ പണമില്ലാത്തതിനാലാണ് സഹായിക്കാന്‍ കഴിയാത്തതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനാല്‍ option (C) ആണ് ശരിയുത്തരം.
ഓര്‍ക്കുക: Few, a few എന്നിവ plural nouns-ന്റെയും little, a little എന്നിവ uncountable nouns-ന്റെയും കൂടെ ഉപയോഗിക്കുന്നു. Few, little എന്നിവ negative words-ഉം a few, a little എന്നിവ positive words-ഉം ആണ്.  

2. Find out the misspelt word:
(a) calender        
(b) audience       
(c) cemetery       
(d) grammer

വാക്കുകളുടെ ശരിയായ സ്‌പെലിങ് പഠിക്കാന്‍ ഒറ്റമൂലിയൊന്നുമില്ല. GK പഠിക്കുന്നതുപോലെയാണ് vocabulary section പഠിക്കേണ്ടിവരിക. ആവര്‍ത്തിച്ചുള്ള പരിശീലനത്തിലൂടെ vocabulary സ്വായത്തമാക്കാവുന്നതാണ്. ഇവിടെ തെറ്റായ സ്‌പെലിങ്ങിലുള്ള വാക്കാണ് കണ്ടെത്തേണ്ടത്. ഇവിടെ calender എന്ന വാക്കാണ് തെറ്റെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. കാരണം തിയ്യതി മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന കലണ്ടറിന്റെ (ഇംഗ്ലിഷ് ഉച്ചാരണം കാലിന്‍ഡര്‍ എന്നാണെന്ന് സാന്ദര്‍ഭികമായി പറയട്ടെ) സ്‌പെലിങ് c-a-l-e-n-d-a-r എന്നാണ്. എന്നാല്‍ ഇതല്ല തെറ്റായ സ്‌പെലിങ്ങോടുകൂടിയ വാക്ക്. ഇംഗ്ലിഷില്‍ calender എന്ന വാക്കുണ്ട്. കടലാസും തുണികളും മറ്റും മിനുസ്സമുള്ളതാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു മെഷീന്റെ പേരാണ് calender. ഇവിടെ തെറ്റായ വാക്ക് grammer ആണ്. പലരും ധരിച്ചിരിക്കുന്നത് ഗ്രാമറിന്റെ സ്‌പെലിങ് g-r-a-m-m-e-r എന്നാണെന്നാണ്. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്. ഇവിടെ ശരിയുത്തരമായി വരുന്നത് option (D) ആണ്.
ഓര്‍ക്കുക: Grammer എന്ന വാക്ക് തെറ്റാണ്; grammar എന്ന വാക്കാണ് ശരി.  

3. ............. were you talking to when I called you?
(a) whom   
(b) which   
(c) whose   
(d) who

_ഞാന്‍ വിളിച്ചപ്പോള്‍ താന്‍ *ആരോട്* സംസാരിക്കുകയായിരുന്നു_ എന്നാണ് മേല്‍വാക്യത്തിന്റെ അര്‍ത്ഥം. ആരോട് എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്ക് to whom എന്നാണ്. എന്നാല്‍ ഇവിടെ ഓപ്ഷനില്‍ to whom ഇല്ല, whom ആണുള്ളത്. Whom-ന് *ആരോട്* എന്ന അര്‍ത്ഥമില്ല, *ആരെ* എന്ന അര്‍ത്ഥമാണുള്ളത്. ഇവിടെ talking കഴിഞ്ഞ് ഒരു to വന്നത് ശ്രദ്ധിക്കുക. ഇത് whom-ല്‍നിന്ന് വേര്‍പെട്ട് വന്ന to ആണ്. ഇങ്ങനെ വേര്‍പെട്ട് വന്നാല്‍ വാക്യാരംഭത്തില്‍ whom-നുപകരം who ആണുപയോഗിക്കുക. അതിനാല്‍ option (D) ആണ് ശരിയുത്തരം.
*ഓര്‍ക്കുക: To whom എന്ന ചോദ്യവാക്ക് ഒന്നിച്ച് വരാതെ whom-നുശേഷം to വന്നാല്‍ whom-ന്റെ സ്ഥാനത്ത് who ആണ് ഉപയോഗിക്കുന്നത്.*  

4. ............. she had many misfortunes, she is always cheerful.
(a) If           
(b) In spite of       
(c) Although       
(d) Always

വാക്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ ഉത്തരത്തിലെത്താവുന്ന ചോദ്യമാണിത്. ഒരാള്‍ക്ക് ദൗര്‍ഭാഗ്യങ്ങള്‍ ഏറെ ഉണ്ടാവുമ്പോള്‍ സന്തോഷം തോന്നുകയില്ല. പക്ഷേ ഇവിടെ അവള്‍ എപ്പോഴും സന്തോഷവതിയാണ്. അപ്പോള്‍ _ദൗര്‍ഭാഗ്യങ്ങള്‍ ഏറെയുണ്ടായിട്ടും അവള്‍ സദാ സന്തോഷിക്കുന്നു_ എന്ന അര്‍ത്ഥമാണ് കിട്ടേണ്ട്. ഇത്തരത്തില്‍ വിപരീതാശയം കാണിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണ് *എങ്കിലും* എന്നര്‍ത്ഥം വരുന്ന in spite of , although എന്നിവ. (If-ന് _എങ്കില്‍_ എന്നര്‍ത്ഥമാണുള്ളത്. അതിവിടെ യോജിക്കില്ല. _സദാ_ എന്ന അര്‍ത്ഥം വരുന്ന always-ഉം ഇവിടെ ഉദ്ദേശിച്ച അര്‍ത്ഥം നല്‍കില്ല.) In spite of-നുശേഷം ഒരു noun ഉപയോഗിക്കണം: _In spite of the rain, they continued the football match_ എന്നാല്‍ although-വിനുശേഷം ഒരു sentence (വാക്യം) വരണം. തന്നിരിക്കുന്ന വാക്യത്തില്‍ she had many misfortunes എന്ന വാക്യമാണുള്ളത്. അതിനാല്‍ option (C) ആണ് ശരിയുത്തരം.
*ഓര്‍ക്കുക: _എങ്കിലും_ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന in spite of, despite എന്നിവക്കുശേഷം noun-ഉം although-വിനുശേഷം sentence-ഉം ഉപയോഗിക്കണം.*  

5. Change into passive voice: Who taught you grammar?
(a) By whom you were taught grammar?
(b) By whom were you taught grammar?
(c) You were taught grammar by whom?
(d) whom was grammar taught to you by?

Active voice-ല്‍ വരുന്ന who, passive voice-ല്‍ by whom എന്നായി മാറും. ഇത് ചോദ്യവാക്കായതിനാല്‍ വാക്യത്തിന്റെ തുടക്കത്തില്‍തന്നെ ഉപയോഗിക്കണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ (a), (b) എന്നിവയിലാണ് തുടക്കത്തില്‍ by whom വരുന്നത്. അതിനാല്‍ മറ്റുള്ളവ പരിഗണിക്കേണ്ടതില്ല. ഈ രണ്ടെണ്ണത്തില്‍ ഏതാണ് ശരിയെന്ന് നോക്കണം. ചോദ്യവാക്യത്തിന്റെ ഘടന question word + auxiliary verb + subject + verb ....... എന്നാണ്. ഇതുപ്രകാരം option (B) ആണ് ശരിയുത്തരം.
*ഓര്‍ക്കുക: Active-ലെ who എന്ന question word, passive-ല്‍ by whom എന്നായി മാറും. Question word + auxiliary + subject + verb എന്നതാണ് ചോദ്യവാക്യത്തിന്റെ പദക്രമം.*

6. Have some more coffee, ............. ?
(a) shall I
(b) will you
(c) haven't you
(d) don't you

ഇതൊരു imperative sentence ആണ്. തുടക്കത്തിലുള്ള Have ഒരു auxiliary verb അല്ല. മറിച്ച് ഒരു verb ആണ്. _കുടിക്കുക_ എന്ന അര്‍ത്ഥമാണ് ഇവിടെ have-ന് ഉള്ളത്. Imperative sentence-ല്‍ സാധാരണ ഉപയോഗിക്കുന്ന question tag ആണ് will you. അതിനാല്‍ option (B) ആണ് ശരിയുത്തരം.
*ഓര്‍ക്കുക: Imperative sentence-ന്റെ question tag ആയി _will you, won't you, can't you_ എന്നിവ മാത്രമാണ് സാധാരണ ഉപയോഗിക്കുന്നത്. Let's-ല്‍ തുടങ്ങുന്ന imperative-ല്‍ മാത്രമേ shall we ഉപയോഗിക്കുകയുള്ളൂ.*

7. He is accustomed to ............. her what he thinks.
(a) tells
(b) told
(c) telling
(d) in telling

Be accustomed to എന്ന പ്രയോഗത്തിനുശേഷം ഉപയോഗിക്കേണ്ടത് -ing verb ആണ്. Be-യുടെ മറ്റു രൂപങ്ങളാണ് am, is, are, was, were എന്നിവ. അതിനാല്‍ option (C) ആണ് ശരിയുത്തരം.
*ഓര്‍ക്കുക: Be accustomed to, be used to എന്നിവക്കുശേഷം ഉപയോഗിക്കേണ്ടത് -ing verb ആണ്.* 

8. I would rather you ............. home now.
(a) go
(b) to go
(c) went
(d) has gone
I would rather-നുശേഷം ഒരു sentence വരികയാണെങ്കില്‍ അത് simple past tense-ല്‍ ആയിരിക്കണം. അതായത്, ഇവിടെ ഉപയോഗിക്കേണ്ടത് verb-ന്റെ രണ്ടാമത്തെ രൂപമാണ്. അതിനാല്‍ option (C) ആണ് ശരിയുത്തരം.
*ഓര്‍ക്കുക: I would rather, It is time എന്നിവക്കുശേഷം ഒരു വാക്യം (sentence) വരികയാണെങ്കില്‍ അത് simple past tense-ല്‍ (V2) ആയിരിക്കണം.*

9. She ............. three languages .Now she ............. a fourth.
(a) is knowing , learns
(b) knows , is learning
(c) knows , learns
(d) is knowing , is learning

Continuous tense-ല്‍ ഉപയോഗിക്കാത്ത verb ആണ് know. അതിനാല്‍ option (a), (d) എന്നിവ പരിഗണിക്കേണ്ടതില്ല. ബാക്കി രണ്ടെണ്ണത്തില്‍ ഏത് ശരിയാവണം എന്നത് അടുത്ത വാക്യത്തെ ആശ്രയിച്ചിരിക്കുന്നു. അടുത്ത വാക്യത്തിലെ now എന്ന വാക്ക് ഈ വാക്യം വരേണ്ടത് present continuous tense-ലാണെന്ന് നമ്മോട് പറയുന്നു. അതിനാല്‍ ശരിയുത്തരം option (B) ആണ്.
*ഓര്‍ക്കുക: Continuous tense-ല്‍ ഉപയോഗിക്കാത്ത വാക്കുകളിലൊന്നാണ് know. വാക്യത്തില്‍ now എന്ന time word ഉണ്ടെങ്കില്‍ present continuous tense ഉപയോഗിക്കാം.*

10. By this time next year she ............. her course.
(a) will complete
(b) will be completing
(c) will have completed
(d) completed

വാക്യത്തില്‍ by this time next year ഉള്ളതിനാല്‍ future perfect tense ഉപയോഗിക്കാം. അതിനാല്‍ ശരിയുത്തരമായി വരുന്നത് option (C) ആണ്.
*ഓര്‍ക്കുക: വാക്യത്തില്‍ വരുന്ന time word-ന്റെ മുന്നില്‍ by ഉണ്ടെങ്കില്‍ സാധാരണ ഉപയോഗിക്കുന്നത് future perfect tense ആണ്.*

11. If I had my breakfast, ............. 
(a) I would not be tired
(b) I would not be tried
(c) I would not have been tired
(d) I would not have tired

If-clause-ല്‍ had കണ്ടയുടെനെ തൊട്ടടുത്ത വാക്യത്തിന് would have തെരഞ്ഞെടുക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ അതുപ്രകാരം would not have അടങ്ങുന്ന ഒരു ഓപ്ഷന്‍ ഇവിടെ തെരഞ്ഞെടുത്താല്‍ ഉത്തരം തെറ്റും. ഈ വാക്യത്തിലെ had അതിലെ verb ആണ്, auxiliary verb ആണ്. ഇവിടെ had-നുശേഷം ഒരു verb വന്നാല്‍ മാത്രമേ അടുത്ത വാക്യത്തില്‍ would have-നു പ്രസക്തിയുള്ളൂ. I had my breakfast എന്നത് I ate my breakfast (ഞാന്‍ എന്റെ പ്രാതല്‍ കഴിച്ചു) എന്ന അര്‍ത്ഥം വരുന്ന simple past tense ആണ്. ഇത് I had had my breakfast എന്നു വന്നാല്‍ ആദ്യത്തെ had, auxiliary verb-ഉം രണ്ടാമത്തെ had (തിന്നു എന്നര്‍ത്ഥം) main verb-ഉം ആയി മാറും. അപ്പോള്‍ ഇത് past perfect tense ആയി. ഇവിടെ നിങ്ങള്‍ക്ക് അടുത്ത വാക്യത്തില്‍ would have + V3 ഉപയോഗിക്കാം. എന്നാല്‍ ചോദ്യവാക്യത്തില്‍ had-നുശേഷം V3 വന്നിട്ടില്ല. പകരം breakfast എന്ന noun ആണ് വന്നിരിക്കുന്നത്. അതിനാല്‍ ശരിയുത്തരമായി വരുന്നത് option (A) ആണ്.
*ഓര്‍ക്കുക: If-clause-ല്‍ had + noun വന്നാല്‍ തുടര്‍ന്നു വരുന്ന വാക്യത്തില്‍ would + verb-ഉം had + verb വന്നാല്‍ തുടര്‍ന്നു വരുന്ന വാക്യത്തില്‍ would have + verb-ഉം ഉപയോഗിക്കുക.*

12. The teacher said, 'India became independent in 1947.'
(a) The teacher said that India had become independent in 1947.
(b) The teacher said that India had became independent in 1947.
(c) The teacher said that India became independent in 1947.
(d) The teacher said that India has become independent in 1947.

'India became independent in 1947' എന്നത് ഒരു ചരിത്രസത്യമാണ്. ചരിത്രസത്യങ്ങളെ reported speech-ലേക്ക് മാറ്റുമ്പോള്‍ tense മാറ്റേണ്ടതില്ല. അതിനാല്‍ option (C) ആണ് ശരിയുത്തരം.
*ഓര്‍ക്കുക: ചരിത്രസത്യങ്ങള്‍, പഴഞ്ചൊല്ലുകള്‍, ഉദ്ധരണികള്‍, സ്ഥായിയായ സത്യങ്ങള്‍ മുതലായവ reported speech-ലേക്ക് മാറ്റുമ്പോള്‍ വാക്യത്തിന്റെ tense മാറ്റരുത്.*

13. The mother as well as her three children ............. taken to the hospital
(a) was
(b) were
(c) have been
(d) were being

As well as കൊണ്ട് രണ്ടു nouns-നെ യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കിയാണ് singular verb വേണമോ plural verb വേണമോ എന്ന് നിശ്ചയിക്കുന്നത്. ഇവിടെ ആദ്യത്തെ noun, mother എന്ന singular noun ആയതിനാല്‍ singular verb ആണ് ശരിയുത്തരം. അതായത്, option (A).
*ഓര്‍ക്കുക: Or, either ..... or, neither ..... nor, not only ...... but also, and എന്നിവ ഒഴികെയുള്ള വേറെ ഏതൊരു വാക്കുകൊണ്ടും രണ്ടു nouns-നെ യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കിയാണ് singular verb (-s ല്‍ അവസാനിക്കുന്ന verb) വേണമോ plural verb (V1) വേണമോ എന്ന് തീരുമാനിക്കേണ്ടത്.*

14. I would rather you ............. a song
(a) dance than sing
(b) danced than sing
(c) dance than sang
(d) danced than sang

ധാരാളം പേര്‍ തെറ്റിച്ച ഒരു tough question ആണിത്. I would rather-നുശേഷം വരുന്ന വാക്യം simple past tense (V2) ആയിരിക്കണമെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതുപ്രകാരം danced അടങ്ങുന്ന ഉത്തരം വേണം. ഇവിടെ രണ്ടുത്തരങ്ങളില്‍ danced ഉണ്ട്. ഇവയിലൊന്നില്‍ than-നുശേഷം sing-ഉം മറ്റൊന്നില്‍ sang-ഉം ആണുള്ളത്. പലരും option (b) ആണ് ശരിയുത്തരമായി തെരഞ്ഞെടുത്തുത്. എന്നാല്‍ option (D) ആണ് ശരിയുത്തരം. കാരണം than-നുശേഷവും sang (simple past tense) വരണം. I would rather you danced than you sang a song എന്നതാണ് ഇതിന്റെ പൂര്‍ണ്ണരൂപം. 
*ഓര്‍ക്കുക: I would rather-നുശേഷം വരുന്ന വാക്യത്തിലെ tense, simple past-ല്‍ (V2) ആയിരിക്കണം.*

15. I think your mathematics ............. wrong.
(a) is
(b) was
(c) are
(d) have

Mathematics, statistics, politics, economics മുതലായ subject names-നുശേഷം singular verb ആണുപയോഗിക്കേണ്ടത്: *Mathematics is* an interesting subject to study. എന്നാല്‍ ഈ പേരുകള്‍ക്കു മുന്നില്‍ definite article ആയ the-ഓ നിങ്ങള്‍ നേരത്തെ പഠിച്ച possessive adjective-ഓ (my, our, your, his, her, their എന്നിവയിലൊന്ന്) വന്നാല്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം. ഇതുപ്രകാരം ശരിയുത്തരം option (C) ആണ്.
*ഓര്‍ക്കുക: Plural look ഉള്ള subject names-നൊപ്പം definite article-ഓ possessive adjective-ഓ വന്നാല്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം.*

16. Would you mind ............ here?
(a) me smoking
(b) my smoking
(c) I smoking
  (d) mine smoking

Would you mind-നുശേഷം -ing verb ഉപയോഗിക്കണമെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ -ing verb ഒരു gerund ആണ്. Gerund എന്നു പറഞ്ഞാല്‍ noun ആണ്. Noun-നു മുന്നില്‍ possessive adjective ആണുപയോഗിക്കേണ്ടത്. Me friend, I friend, mine friend എന്നൊന്നും പറയില്ലല്ലോ. My friend എന്നല്ലേ പറയുക. അതിനാല്‍ ഇവിടെ ശരിയുത്തരമായി വരുന്നത് option (B) ആണ്.
*ഓര്‍ക്കുക: -ing verb ഒരു gerund (noun) ആയി ഉപയോഗിക്കുമ്പോള്‍ അതിനൊപ്പം possessive adjective ഉപയോഗിക്കണം.*

17. What is the passive voice form of: 'This shop sells non-fiction
    books.'
(a) Nonfiction books is sold in this shop
(b) Nonfiction books was sold in this shop
(c) Nonfiction books are sold in this shop
(d) Nonfiction books were sold by this shop

Passive voice-ല്‍ സാധാരണ by agent വരുന്നതിനാല്‍ ശരിയായ ഉത്തരം option (d) ആണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്. എന്നാല്‍ ഇതല്ല ശരിയുത്തരം. Active-ലെ verb, sells ആണ്. ഇത് present tense ആണ്. അതിനാല്‍ passive-ഉം ഇതേ tense-ല്‍ വരണം. Was, were എന്നിവ past tense ആണ്. Is, are എന്നിവയാണ് present tense. Books, plural noun ആയതിനാല്‍ തുടര്‍ന്ന് plural verb ആയ are ഉപയോഗിക്കണം. അതിനാല്‍ option (C) ആണ് ശരിയുത്തരം.
*ഓര്‍ക്കുക: Active voice-ലെ വാക്യം ഏത് tense-ല്‍ ആണോ അതേ tense-ല്‍ passive voice-ഉം വരണം.*

18. Choose the correct from :
(a) Neither did I read nor I did speak
(b) Neither I did read nor I did speak
(c) Neither did I read nor did I speak
(d) Neither I did read nor did I speak
Statement (assertive/declarative sentence) തുടങ്ങുന്നത് negative word-ല്‍ ആണെങ്കില്‍ തുടര്‍ന്ന് auxiliary verb ഉപയോഗിച്ചതിനുശേഷമേ subject വരാവൂ. അതായത്, ചോദ്യവാക്യത്തിന്റെ പദക്രമം പിന്തുടരണം. അതുപ്രകാരം രണ്ടു വാക്യങ്ങളിലും പദക്രമം വരുന്നത് ശരിയുത്തരമായ option (C)-യിലാണ്.
*ഓര്‍ക്കുക: Full stop-ല്‍ അവസാനിക്കുന്ന വാക്യത്തിന്റെ തുടക്കത്തില്‍ negative word വന്നാല്‍ തുടര്‍ന്ന് auxiliary verb + subject എന്ന പദക്രമം ഉപയോഗിക്കണം.*

19. Change into indirect speech: He says, 'You alone can save her'
(a) He said that I alone can save her
(b) He said that I alone could save her
(c) He says that I alone could save her
(d) He says that I alone can save her

Direct speech-ലെ reporting verb (says), present tense-ല്‍ ആയതിനാല്‍ speech part-ലെ (quotation marks-നുള്ളിലെ വാക്യം) can സാധാരണപോലെ could എന്ന past tense-ലേക്ക് മാറ്റേണ്ടതില്ല. Reporting verb-ന്റെ tense ഒരിക്കലും മാറ്റാനും പാടില്ല. അതിനാല്‍ ശരിയുത്തരം option (D) ആണ്.
*ഓര്‍ക്കുക: Reporting verb, present tense-ലോ future tense-ലോ വന്നാല്‍ speech part-ലെ verb-ന്റെ tense മാറ്റാന്‍ പാടില്ല.*

20. Of the two sisters, Gayathri and Theertha, Gayathri is ............. 
(a) more attractive
(b) the more attractive
(c) the most attractive
  (d) most attractive

ഈ വാക്യം രണ്ടു പേരെയാണ് താരതമ്യം ചെയ്യുന്നത്. അതിനാല്‍ ഇവിടെ ഉപയോഗിക്കേണ്ടത് comparative degree ആണ്. Option (a), (b) എന്നിവയാണ് comparative degree-യിലുള്ളത്. Comparative degree-യില്‍ the ഉപയോഗിക്കരുതെന്നും അതുപയോഗിക്കേണ്ടത് superlative degree-യിലാണെന്നുമാണ് സാധാരണ പഠിക്കുന്നത്. അതുപ്രകാരം option (a) ശരിയാണെന്ന് ധരിച്ചാല്‍ അബദ്ധം പറ്റും. ഇവിടെ ശരിയുത്തരം option(B) ആണ്. Comparative degree-യില്‍ the ഉപയോഗിക്കേണ്ട ഒരു വാക്യമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. Than ഉണ്ടെങ്കില്‍ the വേണ്ട. എന്നാല്‍ പകരം of the two എന്നു കണ്ടാല്‍ the ഉപയോഗിക്കണം.
*ഓര്‍ക്കുക: Of the two അടങ്ങുന്ന വാക്യം വന്നാല്‍ ഉപയോഗിക്കുന്ന comparative word-നു മുന്നില്‍ the ഉപയോഗിക്കണം.*

*************************************

39 comments: