Monday, 7 December 2020

REPORTED SPEECH

 


ഇതിന്റെ ഉത്തരം എങ്ങനെ (D) ആയി എന്നാണ് ഒരു വിദ്യാര്‍ത്ഥി ചോദിച്ചിരിക്കുന്നത്.

ഈ വാക്യം exclamatory sentence എന്ന വിഭാഗത്തിലാണ് വരിക. ഇവിടെ Alas! എന്ന വാക്ക് മാത്രമാണ് exclamatory word. It is a heavy loss എന്നത് exclamatory sentence അല്ല. ഇതൊരു statement അഥവാ assertive sentence ആണ്. പക്ഷേ Alas! ഉള്ളതിനാല്‍ exclamation കാണിക്കണം, reported speech-ല്‍. ഇത്തരത്തില്‍ exclamatory word വന്നാല്‍ അത് സൂചിപ്പിക്കുന്ന വികാരമെന്താണോ അതിനനുസരിച്ച് reported speech വരണം. It is a heavy loss (അതൊരു വമ്പന്‍ നഷ്ടമാണ്) എന്നത് സങ്കടത്തെയാണ് കാണിക്കുന്നത്. അപ്പോള്‍ Alas! എന്ന വാക്ക് സങ്കടകരമായ ഒരു കാര്യം സൂചിപ്പിക്കാനുപയോഗിക്കുന്നതാണ്. ഇങ്ങനെ വന്നാല്‍ exclaimed with sorrow എന്നാണുപയോഗിക്കേണ്ടത്. Exclamatory sentence, reported speech-ലേക്ക് മാറ്റുമ്പോള്‍ ഉപയോഗിക്കേണ്ട reporting verb ആണ് exclaimed. അതേസമയം ഉത്തരം (C)-യില്‍ sorrow കാണിക്കുന്ന പ്രയോഗമില്ല. Exclaimed and said എന്നു പറയേണ്ട ആവശ്യവുമില്ല. ഉത്തരം (A)-യില്‍ told, is എന്നിവ ഉപയോഗിച്ചത് തെറ്റാണ്. (B)-യില്‍ exclaim എന്നപയോഗിച്ചതും തെറ്റുതന്നെ.


No comments:

Post a Comment