ANSWERS with EXPLANATIONS:
1. b) answers
[which one of the three choices എന്നതില്‍ one ആണ് verb-ഉമായി പൊരുത്തപ്പെടുത്തേണ്ട വാക്ക്. One of the three choices attracts me very much എന്നാണല്ലോ പറയുക. ഇതുതന്നെയാണ് ഇവിടെയും പരിഗണിക്കേണ്ട രീതി.]
2. b) has
[composer എന്ന വാക്കിനു മുന്നില്‍ the വരാത്തതിനാല്‍ singular subject ആണ് ഇവിടെയുള്ളത്. അതിനാല്‍ singular verb ആണ് വേണ്ടത്. Simple sentence ആയതിനാല്‍ had ഉപയോഗിക്കേണ്ടതില്ല.]
3. c) score, is
[who എന്ന relative pronoun ബന്ധപ്പെട്ടിരിക്കുന്നത് students-ഉമായാണ്. students-ന്റെ ക്രിയയാണ് who-വിനുശേഷം വരേണ്ടത്. അത് plural verb ആവണം. അതേസമയം, One എന്ന subject-ന്റെ ക്രിയയാണ് രണ്ടാമത് വരേണ്ടത്. One, singular noun ആയതിനാല്‍ singular verb ആണ് one-ന് ഉപയോഗിക്കേണ്ടത്.]
4. d) has
[Many a student എന്നത് singular subject ആണ്. അതിനാല്‍ singular verb മതി. Simple sentence ആയതിനാല്‍ had ഒഴിവാക്കാവുന്നതാണ്.]
5. b) has
[Not only ........... but also ഉപയോഗിക്കുമ്പോള്‍ but also-വിനുശേഷമുള്ള noun, singular ആണോ plural ആണോ എന്നു നോക്കിവേണം ക്രിയ ഉപയോഗിക്കാന്‍. ഇവിടെ instructor- നെ നോക്കിയാണ് ക്രിയ കണ്ടെത്തേണ്ടത്.]
6. b) hopes
[Each and every വന്നാല്‍ ആ subject ഏകവചനമാണ്. അതിനാല്‍ singular verb ഉപയോഗിക്കണം.]
7. b) hope
[Plural subject-നുശേഷം each വന്നാല്‍ plural verb തന്നെയാണുപയോഗിക്കുക. ഇവിടെ ഒരു perfect tense-ന്റെ ആവശ്യം കടന്നുവരുന്നില്ല, future time expression വന്നതിനാല്‍.]
8. a) seem
[ഇവിടെ economics ഉപയോഗിച്ചിരിക്കുന്നത് ഒരു course name ആയിട്ടല്ല. അതിനാല്‍ തുടര്‍ന്നുവരുന്ന ക്രിയ plural ആയിരിക്കണം. Course name ആയി ഉപയോഗിക്കുമ്പോള്‍ definite article ഉപയോഗിക്കില്ല. തത്സമയം ക്രിയ singular ആയിരിക്കും: Is economics an interesting subject to study? ഈ നിയമം ഇത്തരത്തിലുള്ള മറ്റു വാക്കുകള്‍ക്കും ബാധകമാണ്.
Mathematics is my least favourite subject.
My mathematics are very poor.
ഇത്തരത്തില്‍ പഠനവിഷയങ്ങളുടെ പേരിനു മുന്നില്‍ definite article/possessive adjective വന്നാല്‍ plural verb ഉപയോഗിക്കുക. ഇവ വരുന്നില്ലെങ്കില്‍ singular verb ഉപയോഗിക്കുക.]
9. b) are
[Verb വരേണ്ടത് library-ക്കുശേഷമായതിനാല്‍ singular verb ഉപയോഗിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ ഈ വാക്യത്തിലെ subject, library അല്ല; books ആണ്. അതിനാല്‍ plural verb ഉപയോഗിക്കണം. Subject സ്വതന്ത്രമായാണ് നിലകൊള്ളുകയെന്ന കാര്യം ഓര്‍ക്കുക. From the library, in the library, by the library തുടങ്ങിയ preposition ചേര്‍ന്നുവരുന്ന വാക്കുകള്‍ subject ആയി വരില്ല. A library, the library, my library, libraries എന്നിങ്ങനെയാണ് subject വരിക.]
10. b) has
[as well as ഉപയോഗിച്ച് രണ്ട് nouns-നെ യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കിയാണ് verb, singular വേണമോ plural വേണമോ എന്ന് തീരുമാനിക്കുക.]
11. d) are
[pants, jeans പോലുള്ള ബഹുവചനസ്വഭാവമുള്ള വസ്ത്രങ്ങളുടെ പേരിനൊപ്പം plural verb ആണ് ഉപയോഗിക്കേണ്ടത്.]
12. d) greets
[together with ഉപയോഗിച്ച് രണ്ട് nouns-നെ യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിയ ഏകവചനം വേണമോ ബഹുവചനം വേണമോ എന്ന് തീരുമാനിക്കുക.]
13. b) is
[Politics എന്നത് ഒരു subject name ആയതിനാല്‍ ഏകവചനക്രിയ (singular verb) മതി. ചോദ്യം 8-ല്‍ പറഞ്ഞ വിശദീകരണം ഓര്‍ക്കുക.]
14. b) is
[ഇവിടെ Four years എന്നത് ഒരു യൂനിറ്റായാണ് കണക്കാക്കുന്നത്. മറിച്ച് നാലു വര്‍ഷം വെവ്വേറെയായല്ല. ഇത്തരത്തില്‍ ഒരു യൂനിറ്റായി കണക്കാക്കുമ്പോള്‍ ഏകവചനക്രിയയാണ് ഉപയോഗിക്കേണ്ടത്.]
15. c) is
[ഈ വാക്യത്തിന്റെ കര്‍ത്താവ് match-boxes അല്ല; collecting ആണ്. -ing verb അഥവാ gerund വാക്യത്തിന്റെ കര്‍ത്താവായി വരാറുണ്ട്. ഇങ്ങനെ വന്നാല്‍ ഏകവചനക്രിയ ഉപയോഗിക്കണം.]
16. b) are
[ഈ വാക്യത്തിന്റെ subject, sidewalk അല്ല. ഒമ്പതാമത്തെ ചോദ്യത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞ കാര്യം ഓര്‍ക്കുക. Subject ആയി the sidewalk ഉപയോഗിക്കാം. On the sidewalk, on എന്ന preposition വന്നതിനാല്‍ ഉപയോഗിക്കാനാവില്ല. ഇവിടെ കര്‍ത്താവായി വരുന്നത് lizards ആണ്. അതിനാല്‍ ബഹുവചനക്രിയതന്നെ വേണ്ടിവരുന്നു. സമയം past ആണെന്ന സൂചന വാക്യത്തില്‍ ഇല്ലാത്തതിനാല്‍ were ഉപയോഗിക്കേണ്ട ആവശ്യമില്ല.]
17. d) is
[one thousand rupees എന്ന സംഖ്യയെ വെവ്വേറെയായല്ല ഇവിടെ കാണുന്നത്. മറിച്ച് മൊത്തം ഒരു തുകയായാണ്. ഇത്തരത്തില്‍ ഒരു യൂനിറ്റായി കാണുമ്പോള്‍ തുകക്കുശേഷം ഏകവചനക്രിയ ഉപയോഗിച്ചാല്‍ മതി.]
18. c) warns
[Johnson and Johnson എന്നത് ഒരു കമ്പനിയുടെ പേരാണ്. അതിനാല്‍ ഏകവചനക്രിയ ഉപയോഗിച്ചാല്‍ മതി.]
19. a) causes
[രോഗങ്ങളുടെ പേര് ബഹുവചനരൂപത്തില്‍ വന്നാലും ക്രിയ ഏകവചനമായിരിക്കണം.]
20. d) are
[the mail and newspapers ആണ് ഈ വാക്യത്തിന്റെ കര്‍ത്താവ്.]
21. a) is
[Bread and butter-നെ ഒരൊറ്റ യൂനിറ്റായാണ് കാണുന്നത്. അതിനാല്‍ ഏകവചനക്രിയ ഉപയോഗിക്കണം.]
22. c) was
[None എന്ന വാക്ക് singular ആയി കണക്കാക്കപ്പെടുന്നതിനാല്‍ തുടര്‍ന്ന് ഏകവചനക്രിയ ഉപയോഗിക്കുന്നു.]
23. a) is, is
[Subject part-ല്‍ The only one of വന്നാല്‍ relative pronoun-നുശേഷം singular verb ഉപയോഗിച്ചാല്‍ മതി. രണ്ടാമത്തെ ക്രിയ one-ന്റെ ക്രിയയായതിനാല്‍ അവിടെയും ഏകവചനക്രിയ മതി.]
24. c) are
[Police കാഴ്ചയില്‍ ഏകവചനമാണെങ്കിലും ഈ വാക്കിനെ ബഹുവചനമായാണ് കണക്കാക്കുന്നത്. അതിനാല്‍ ബഹുവചനക്രിയയാണ് ഈ വാക്കിനുശേഷം ഉപയോഗിക്കേണ്ടത്.]
25. b) have participated
[Half എന്ന വാക്ക് ഏകവചനമാണെങ്കിലും Half of the students എന്ന പ്രയോഗത്തെ ബഹുവചനമായാണ് കാണുന്നത്. അതിനാല്‍ ബഹുവചനക്രിയ ഉപയോഗിക്കുന്നു. വാക്യം active ആയതിനാലാണ് are participated ഉപയോഗിക്കാന്‍ പറ്റാത്തത്.]
26. b) is
[ഇത്തരത്തിലുള്ള ഗുണനപ്രയോഗം കര്‍ത്താവിന്റെ സ്ഥാനത്ത് വന്നാല്‍ ക്രിയ ഏകവചനമായിരിക്കും.]
27. d) is
[കളികളുടെ പേര് ബഹുവചനരൂപത്തില്‍ വന്നാലും അതിനെ ഏകവചനമായാണ് കണക്കാക്കുക. അതിനാല്‍ തുടര്‍ന്നുള്ള ക്രിയയും ഏകവചനമായിരിക്കണം.]
28. c) was
[Every-ക്കുശേഷം വരുന്ന ക്രിയ ഏകവചനക്രിയ ആയിരിക്കും.]
29. b) has reduced
[The number of + plural noun, subject ആയി വന്നാല്‍ തുടര്‍ന്നുവരുന്ന ക്രിയ singular ആയിരിക്കണം. എന്നാല്‍ A number of + plural noun വന്നാല്‍ തുടര്‍ന്നുപയോഗിക്കേണ്ടത് plural verb ആയിരിക്കും.
A large number of voters still vote along straight-party lines.]
30. c) want
[Neither ......... nor കൊണ്ട് രണ്ടു nouns-നെ യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കിയാണ് ക്രിയ singular വേണമോ plural വേണമോ എന്ന് നിശ്ചയിക്കുന്നത്.]
*******************************************
No comments:
Post a Comment