Sunday, 31 January 2021

PSC GENERAL ENGLISH - 10

EXPLANATION:

1. ഒരു രാജ്യത്തെ നിവാസികളെ സൂചിപ്പിക്കുന്ന വാക്കിനൊപ്പം the ചേര്‍ക്കണം: The English, the French, the Japanese, the Indians, the Americans. എന്നാല്‍ ഭാഷകളുടെ പേരിനൊപ്പം the സാധാരണ ചേര്‍ക്കാറില്ല: English, French, Japanese, Chinese, Hindi, Malayalam
2. രക്തബന്ധത്തില്‍പ്പെട്ടവരെക്കുറിച്ച് പറയുമ്പോള്‍ elder, eldest ഉപയോഗിക്കുന്നു. രണ്ടു പേരെ കുറിച്ചു പറയുകയാണെങ്കില്‍ elder എന്നും അതിലേറെ പേരാണെങ്കില്‍ eldest എന്നും ഉപയോഗിക്കുന്നു.
3. Temples ബഹുവചനമായതിനാല്‍ those of എന്നുപയോഗിക്കണം. Temple എന്നാണെങ്കില്‍ that of എന്നു മതി.
5. ആദ്യവാക്യത്തില്‍ the + comparative word വന്നാല്‍ രണ്ടാമത്തേതിലും the + comparative word വരണം.
7. രണ്ടു nouns-നെ with കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കി ക്രിയ ഏകവചനം വേണമോ ബഹുവചനം വേണമോ എന്ന് തീരുമാനിക്കണം.
9. News കാഴ്ചയില്‍ ബഹുവചനമാണെങ്കിലും ഇതൊരു singular noun ആണ്. അതിനാല്‍ singular verb ഉപയോഗിക്കണം. ഇവിടെ does, has എന്നിവ singular verbs ആണ്. Does-നുശേഷമേ make ഉപയോഗിക്കാനാവൂ. Has-നുശേഷം made ആണ് വരിക.
12. Either ...... or കൊണ്ട് രണ്ട് nouns-നെ യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കി ക്രിയ singular, plural എന്നിവയിലേത് വേണമെന്ന് തീരുമാനിക്കണം.
16. Are doing, present continuous tense ആയതിനാല്‍ passive-ഉം ഇതേ tense-ല്‍ വരണം. ഓപ്ഷനുകളില്‍ ഒന്നു മാത്രമേ present continuous tense-ല്‍ ഉള്ളൂ.
18. സംഘടനകളുടെയും രാജ്യങ്ങളുടെയും പേരുകള്‍ ബഹുവചനത്തില്‍ വന്നാലും തുടര്‍ന്നു വരേണ്ടത് singular verb ആണ്. 
19. രണ്ടു nounsനെ as well as കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ nounനെ അടിസ്ഥാനമാക്കി ക്രിയ ഏകവചനം വേണമോ ബഹുവചനം വേണമോ എന്ന് തീരുമാനിക്കണം.
21. ചോദ്യവാക്യത്തില്‍ auxiliary verb-നുശേഷമേ subject വരാവൂ.
25. M എന്ന അക്ഷരം consonant ആണെങ്കിലും ഇതിന്റെ ഉച്ചാരണം തുടങ്ങുന്നത് vowel sound-ലായതിനാല്‍ (എം - എ vowel sound) an ഉപയോഗിക്കണം. ഇത്തരത്തില്‍ വരുന്ന മറ്റ് consonant letters ഇവയാണ്: F, H, L, N, R, S, X. 





          

No comments:

Post a Comment