Thursday 25 August 2022

GENERAL QUESTIONS SET - 86

ANSWERS with EXPLANATIONS:
1. d) No article
[പൊതുവായ ആശയത്തിലുപയോഗിക്കുമ്പോള്‍ man, woman എന്നിവയുടെ കൂടെ article ഉപയോഗിക്കാറില്ല: Man cannot live without woman.]
2. d) may
[ആദ്യവാക്യം അവള്‍ ഇന്നുരാത്രി മടങ്ങാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. സാധ്യത കാണിക്കാന്‍ may ആണുപയോഗിക്കേണ്ടത്.]
3. a) hotter - more
[രണ്ടു വാക്കുകളും comparative ആയി വരുന്നത് ഉത്തരം a-യില്‍ മാത്രമാണ്.]
4. b) don’t you
[ഈ വാക്യത്തിലെ main clause-ന്റെ tag ആണ് എടുക്കേണ്ടത്. എന്നാല്‍ വാക്യം I think/suppose/hope/expect എന്നിങ്ങനെ വാക്യം തുടങ്ങിയാല്‍ subordinate clause-ന്റെ tag ആണ് കണ്ടെത്തേണ്ടത്.]
5. c) He said that when he got there, the place was empty
[സ്വാഭാവികമായും ഉത്തരം b ആണ് ശരിയെന്ന് തോന്നിയേക്കും, ക്രിയകളുടെ tense മാറ്റം പതിവുപോലെ വരുത്തിയാല്‍. ഇവിടെ speech part-ലെ ക്രിയകളുടെ tense, reported speech-ല്‍ മാറ്റേണ്ട ആവശ്യമില്ല. കാരണം ഈ വാക്യത്തില്‍ ഒരു time clause ഉണ്ട്. Time clause അടങ്ങുന്ന ഒരു complex sentence, direct speech-ല്‍ വന്നാല്‍ complex sentence-ലെ time clause-ഉം main clause-ഉം simple past tense-ലാണെങ്കില്‍ ഇതേ tense-ല്‍ തന്നെ reported speech-ല്‍ ഉപയോഗിക്കാം. വേണമെങ്കില്‍ main clause-ലെ verb-നെ past perfect tence-ലേക്ക് മാറ്റാം. അപ്പോള്‍ He said that when he got there, the place had been empty എന്നും പറയാം.]
6. b) is making, is coming 
[പതിവിനു വിപരീതമായ ഒരു കാര്യം ചെയ്യുമ്പോള്‍ present continuous tense ഉപയോഗിക്കണം. അതിനാലാണ് is making ഉപയോഗിച്ചത്. അടുത്ത വാക്യത്തില്‍ is coming ഉപയോഗിക്കുന്നത് നാളത്തെ കാര്യം അഥവാ ഭാവികാര്യം പറയുന്നതിനാലാണ്. നേരത്തെ തീരുമാനിച്ചതും സമീപഭാവിയില്‍ സംഭവിക്കുന്നതുമായ ഒരു കാര്യത്തെക്കുറിച്ച് പറയാന്‍ present continuous tense ആണ് ഉപയോഗിക്കേണ്ടത്.]
7. c) I was satisfied with his hard work.
[Satisfied എന്ന വാക്കിന്റെ കൂടെ സാധാരണ passive-ല്‍ ഉപയോഗിക്കുന്ന by ഉപയോഗിക്കാറില്ല. പകരം with ആണുപയോഗിക്കുക.]
8. a) though
[Adjective-നുശേഷം though എന്ന conjunction ആണുപയോഗിക്കേണ്ടത്. അതേസമയം adjective-നു മുന്നിലാണുപയോഗിക്കുന്നതെങ്കില്‍ although, even though, even if എന്നിവയും ഉപയോഗിക്കാവുന്നതാണ്: Although/Even though/Even if it was cold ..............]
9. b) On reaching my office, I shall talk to him.
[Simple sentence-ല്‍ ഒരു subject-ഉം ഒരു main verb-ഉം മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. ഈ നിബന്ധന പാലിക്കുന്നത് രണ്ടാമത്തെ ഉത്തരമാണ്. I എന്ന subject-ഉം (shall) talk എന്ന main verb-ഉം ഈ വാക്യത്തില്‍ ഒരു തവണ മാത്രമേ വരുന്നുള്ളൂ. എന്നാല്‍ മറ്റുള്ളവയില്‍ രണ്ടു subject-ഉം രണ്ട് main verbs-ഉം വരുന്നുണ്ട്.]
10. a) adverb
[Expensive ഒരു നാമവിശേഷണമാണ് (adjective). Adjective-നെ വിശേഷിപ്പിക്കാന്‍ അതിനു മുന്നിലുപയോഗിക്കുന്ന വാക്ക് adverb ആയിരിക്കും.]
11. a) with
[ഉപകരണത്തിന്റെ പേരിനൊപ്പം with ആണ് ഉപയോഗിക്കുന്നത്.]
12. c) meet
[Would rather-നുശേഷം ഉപയോഗിക്കേണ്ടത് verb-ന്റെ base form (bare infinitive) ആണ്.]
13. a) Never had John
[Inversion വിഭാഗത്തില്‍ വരുന്ന ചോദ്യമാണിത്. ഇത്തരം വാക്യങ്ങളില്‍ തുടക്കത്തില്‍ വരേണ്ടത് negative word ആണ്. ഉത്തരങ്ങളില്‍ മൂന്നെണ്ണം negative word ആയ never-ല്‍ തുടങ്ങുന്നുണ്ടെങ്കിലും been-ഉമായി യോജിക്കുന്ന വാക്ക് had ആണ്. Did-നുശേഷം V3 (been) ഉപയോഗിക്കാനാവില്ല. John എന്നത് singular noun ആയതിനാല്‍ have-ഉം ഉപയോഗിക്കാനാവില്ല.]
14. c) In addition to
[In addition-നുശേഷം to മാത്രമാണ് വരിക.]
15. c) miserliness
16. c) cowardice
17. c) He is a good conversationalist
18. c) acquaintance
19. c) remain a cause of worry. 
[Remains ആണ് വേണ്ടത്. ഇവിടെ subject ആയി വരുന്നത് emission ആണ്.]
20. b) unwell
21. c) oligarchy
[monarchy =  government by a monarch | anarchy = a state of lawlessness or political disorder due to the absence of governmental authority | pentarchy = a group of five countries or districts each under its own ruler or government]
22. d) good enough
23. d) gets
[100 ശതമാനം ഉറപ്പുള്ള കാര്യമാണ് പറയുന്നതെങ്കില്‍ conditional sentence-ല്‍ simple present tense ഉപയോഗിക്കാം.]
24. d) He enjoy collecting stamps
[Enjoy എന്ന verb-നുശേഷം gerund ആണ് വരിക. നാലാമത്തെ ഉത്തരത്തില്‍ plural verb ഉപയോഗിച്ചതിനാലാണ് അത് തെറ്റിയത്.]
25. b) The voice of the people is the voice of God 
*******************************************
 

No comments:

Post a Comment