Thursday 26 November 2020

MOST FREQUENT PSC QUESTIONS - 01

ANSWERS: 

1. go 
[had better-നുശേഷം bare infinitive (base form of verb) അഥവാ to ചേരാതെ വരുന്ന V1 ഉപയോഗിക്കണം.] 
2. would succeed 
[If-clause ല്‍ പറയുന്നത് അസംഭവ്യമായ കാര്യമാണെങ്കില്‍ main clause-ല്‍ would + V1 ഉപയോഗിക്കണം.] 
3. will succeed 
[If-clause ല്‍ വരുന്ന verb, present simple tense ആണെങ്കില്‍ main clause-ല്‍ will + V1 ഉപയോഗിക്കുന്നു.] 
4. is 
[rupees, weight, height, distance, quantity എന്നിവയുമായി ബന്ധപ്പെട്ട വാക്കുകള്‍ plural ആയി വന്നാലും ഒരൊറ്റ യൂനിറ്റായി കണക്കാക്കുമ്പോള്‍ singular verb ഉപയോഗിക്കണം. ഇവിടെ fifty rupees എന്നത് plural noun ആണെങ്കിലും ഇതിനെ ഒരൊറ്റ തുകയായാണ് കണക്കാക്കുന്നത്. അതിനാലാണ് is ഉപയോഗിക്കുന്നത്.] 
5. is 
[One of my cousins എന്ന noun phrase-ല്‍ one ആണ് real subject. ഇത് singular ആയതിനാല്‍ singular verb ഉപയോഗിച്ചു. ഇവിടെ two of my cousins എന്നു വന്നാല്‍ are ഉപയോഗിക്കണം.] 
6. is 
[രോഗങ്ങളുടെ പേര് ബഹുവചനത്തില്‍ വന്നാലും തുടര്‍ന്ന് singular verb ഉപയോഗിക്കണം. കാരണം കാഴ്ചയില്‍ പേര് ബഹുവചനമായാലും അത് singular noun ആണ്. Mumps, measles, Aids, shingles എന്നിവയും ഈ വിഭാഗത്തില്‍ വരുന്നു.] 
7. is 
[Many a/an + singular noun വന്നാല്‍ തുടര്‍ന്നു വരുന്ന verb, singular ആയിരിക്കണം.] 
8. the 
[ചര്‍ച്ചില്‍ പോയത് പ്രാര്‍ത്ഥിക്കാനല്ല, മറിച്ച് ഒരു സുഹൃത്തിനെ കാണാനാണ്. Church, chapel, mosque, temple, synagogue തുടങ്ങിയ ആരാധനക്കല്ലെങ്കില്‍ the ഇവയുടെ കൂടെ ഉപയോഗിക്കണം.] 
9. no article 
[അവന്‍ എല്ലാ ഞായറാഴ്ചയും ചര്‍ച്ചില്‍ പോവുന്നുണ്ടെങ്കില്‍ അത് പ്രാര്‍ത്ഥിക്കാനാണ്. പ്രാര്‍ത്ഥനക്ക് പോവുന്നതിനാല്‍ the ചേര്‍ക്കേണ്ടതില്ല.] 
10. not to 
[ഒരു sentence-നിടയില്‍ വരുന്ന base form of verb-നെ negative-ലേക്ക് മാറ്റാന്‍ not to ഉപയോഗിക്കണം. Plural subject-നുശേഷം വരുന്ന main verb-നെ negative ആക്കുന്നതിന് simple present tense-ല്‍ ഉപയോഗിക്കുന്നതാണ് do not: They do not know the answer. അതുപോലെ, subject-നുശേഷമാണ് should not ഉപയോഗിക്കുക: You should not see the principal today. Imperative sentence-ല്‍ വരുന്ന verb-നെ negative ആക്കാനാണ് don't ഉപയോഗിക്കുന്നത്: Don't open the windows now.]

No comments:

Post a Comment