Wednesday, 1 February 2023

ARTICLES - 02

ARTICLES - 02

നിശ്ചിതമായ ഒരു കാര്യത്തെ സംബന്ധിച്ച് പരാമര്‍ശിക്കുമ്പോഴാണ് the ഉപയോഗിക്കുന്നത്. നിശ്ചിതത്തെ സൂചിപ്പിക്കുന്ന ആ (that), ഈ (this) എന്നീ അര്‍ത്ഥങ്ങള്‍ theക്ക് നല്‍കാം. എന്നാല്‍ എല്ലായിടത്തും ഈ അര്‍ത്ഥം വരില്ല. പൊതുവെ അര്‍ത്ഥശൂന്യമായ വാക്കാണ് the.

1. പൊതുവായ ആശയത്തില്‍ ഉപയോഗിക്കുന്ന വസ്തുനാമത്തിനു (material noun) മുന്നില്‍ the ഉപയോഗിക്കരുത്. 

Gold is a precious metal.

There are vessels made of silver and gold in the temple.

വസ്തുനാമങ്ങള്‍ രണ്ടു തരത്തിലുണ്ട്. എണ്ണാന്‍ കഴിയുന്നവയും (countable nouns) എണ്ണാന്‍ കഴിയാത്തവയും (uncountable nouns). Gold, silver, sand, bread, lead, butter, grass, meat, rice, milk, cheese, paper തുടങ്ങിയവ uncountable ആണ്. അതേസമയം book, pen, torch, desk, apple, orange, sweet, aeroplane, bus, ship, library, school എന്നിവ countable ആണ്. പൊതുവായ ആശയത്തില്‍ ഉപയോഗിക്കുന്ന വസ്തുനാമം എണ്ണാന്‍ കഴിയുന്ന വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ ഒന്നുകില്‍ ഏകവചനം ഉപയോഗിക്കണം അല്ലെങ്കില്‍ ബഹുവചനം ഉപയോഗിക്കണം. ഏകവചനത്തിലുപയോഗിക്കുന്ന വസ്തുനാമത്തിനു മുമ്പില്‍ the ചേര്‍ക്കണം. ബഹുവചനത്തില്‍ ചേര്‍ക്കേണ്ടതില്ല.

The aeroplane can fly very fast.

Aeroplanes can fly very fast.

ഈ രണ്ടുദാഹരണങ്ങളുടെയും ആശയം ഒന്നുതന്നെ. ആദ്യത്തേതില്‍ വെറും aeroplane എന്നെഴുതുന്നതും രണ്ടാമത്തേതില്‍ the aeroplanes എന്നെഴുതുന്നതും തെറ്റാണ്. ആദ്യത്തെ വാക്യത്തില്‍ theയുടെ സ്ഥാനത്ത് anഉം ഉപയോഗിക്കാം. 

എന്നാല്‍ പ്രത്യേകതയെ സൂചിപ്പിക്കുന്ന വസ്തുനാമത്തിനു മുന്നില്‍ the ചേര്‍ക്കണം. അതായത്, സാര്‍വത്രികമായ ആശയത്തില്‍ ഉപയോഗിക്കാത്ത വസ്തുനാമത്തിനു മുന്നില്‍ the ചേര്‍ക്കണം:

The gold you gave me is of poor qualtiy

Somebody stole the lead from the box.

The mangoes on our tree are not yet ripe.

2. ദിനചര്യയുടെ ഭാഗമായ, ഓരോ സമയത്തെ സൂചിപ്പിക്കുന്ന ഭക്ഷണത്തിന്റെ പേരിനു മുമ്പില്‍ the ചേര്‍ക്കേണ്ടതില്ല: 

When do you have breakfast?

അതേസമയം, ഭക്ഷണത്തിന് സാധാരണയില്‍ കവിഞ്ഞ പ്രത്യേകതയുണ്ടെങ്കില്‍, ആ ഭക്ഷണത്തിന്റെ പേരിനുമുമ്പില്‍ the ചേര്‍ക്കുന്നു:

The dinner will be held at Sona Restaurant.

3. കളികളുടെ പേരിനു മുമ്പില്‍ the ചേര്‍ക്കരുത്:

I am playing football.

എന്നാല്‍ ഒരു കളിയെക്കുറിച്ചു മാത്രമായി പ്രത്യേകം പറയുമ്പോള്‍ കളികളുടെ പേരിനു മുമ്പിലും the വേണം. പ്രത്യേകത എവിടെ വന്നാലും the വേണം എന്നോര്‍ക്കുക.

The football we watched on TV yesterday was a fantastic one.

അതേസമയം, സംഗീതോപകരണങ്ങളുടെ പേരിനു മുമ്പില്‍ the ചേര്‍ക്കണം:

Majeed knows how to play the violin.

എന്നാല്‍ സംഗീതോപകരണം വായിക്കുന്നതിനെക്കുറിച്ചല്ലാതെ പറയുമ്പോള്‍ the, a/an എന്നിവ ഉപയോഗിക്കാം:

     I bought a harmonium yesterday.

     Have you seen the harmonium I bought yesterday?

4. ഒരു തെരുവിന്റെ പേര് Roadല്‍ അവസാനിക്കുകയാണെങ്കില്‍ the ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യാം:

I purchased this book at a shop in the Station Road.

or

I purchased this book at a shop in Station Road.

എന്നാല്‍, Avenue, Crescent, Lane, Square, Street എന്നിവയില്‍ അവസാനിക്കുന്ന പേരിനു മുമ്പില്‍ the ചേര്‍ക്കരുത്.

Nelson’s Monument is in Trafalgar Square.

തെറ്റുപറ്റാതിരിക്കാന്‍ Roadനു മുന്നിലും the ചേര്‍ക്കാതിരിക്കുന്നതാണു നല്ലത്. എന്നാല്‍ നിരത്ത് എന്ന അര്‍ത്ഥത്തില്‍ പേരിന്റെ ഭാഗമായല്ലാതെ ഉപയോഗിക്കുമ്പോള്‍ roadനു മുന്നില്‍ the ചേര്‍ക്കുക തന്നെ വേണം. തദവസരത്തില്‍ roadന്റെ ആരംഭത്തില്‍ വലിയക്ഷരം ഉപയോഗിക്കരുത്:

Could you tell me how to get to the town road?

5. അതുല്യമായി (unique) സ്ഥിതിചെയ്യുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒറ്റയായി നിലകൊള്ളുന്ന, വസ്തുവിന്റെയും ഒരു കൂട്ടം വസ്തുക്കളുടെയും പേരിനു മുമ്പില്‍ the ചേര്‍ക്കണം:

the sun, the moon, the sky, the earth, the evening star, the equator, the stars, the poles, the universe, the world, the capital of India, the principal of a college, the year 1975

6. വിശുദ്ധ ഗ്രന്ഥങ്ങളുടെയും ഇതിഹാസങ്ങളുടെയും പേരിനു മുമ്പില്‍ ചേര്‍ക്കേണ്ടതാണ്:

The Quran, The Bible, The Ramayana

എന്നാല്‍ പുസ്തകങ്ങളുടെ പേരിനു മുന്നില്‍ പുസ്തകത്തിന്റെ പേരിന്റെ ഭാഗമായി the ഇല്ലെങ്കില്‍ the ചേര്‍ക്കേണ്ടതില്ല. പുസ്തകത്തിന്റെ പേരിന്റെ ഭാഗമായുള്ള the ഒഴിവാക്കാനും പാടില്ല.

The Lord of the Rings was written by J. R. R. Tolkien.

I’ve read Three Musketeers by Alexandre Dumas twice.

ഇതേ നിയമം തന്നെയാണ് പത്രങ്ങള്‍ക്കും  ബാധകമായിട്ടുള്ളത്. പത്രത്തിന്റെ പേരില്‍തന്നെ the ഉണ്ടെങ്കില്‍ ഉപയോഗിക്കുക; ഇല്ലെങ്കില്‍ ഉപയോഗിക്കേണ്ട.

The Hindu, Malayala Manorama

ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പേരിനു മുന്നില്‍ പൊതുവെ the ഉപയോഗിക്കാറില്ല.

When I was a student, I read Span regularly.

7. രാജ്യങ്ങളുടെ പേരിനു മുമ്പില്‍ the ആവശ്യമില്ല:

India, Italy and China are all republics.

എന്നാല്‍ ഒരു രാജ്യത്തിന്റെ പേര് ബഹുവചനരൂപത്തില്‍ വന്നാല്‍ the ചേര്‍ക്കണം:

the Netherlands, the West Indies, the Philippines, the United States of America

അതുപോലെ, ഒരു രാജ്യത്തിന്റെ പേരിനൊപ്പം Kingdom, Republic, Protectorate, Federation, Union എന്നിവയിലൊന്നുണ്ടെങ്കില്‍ the ഉപയോഗിക്കണം: 

the United Kingdom, the Soviet Union, the Republic of India

ഒരു രാജ്യത്തിന്റെ പേര് ചുരുക്കരൂപത്തില്‍ വന്നാലും the ഉപയോഗിക്കണം: 

the UK, the USA, the USSR

എന്നാല്‍ ഈ നിയമങ്ങള്‍ക്ക് അപവാദമായി നില്‍ക്കുന്ന രണ്ടു രാജ്യങ്ങളാണ് Sudan, Transvaal. ഇവക്കു മുന്നില്‍ സദാ the ഉപയോഗിക്കുന്നു.

8. ഒരു രാജ്യത്തെ നിവാസികളെ ഒന്നടങ്കം സൂചിപ്പിക്കുന്ന പേരിനു മുന്നിലും ഒരു സമുദായത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന പേരിനു മുന്നിലും the ചേര്‍ക്കണം. എന്നാല്‍ അവരുടെ ഭാഷക്കു മുന്നില്‍ the ചേര്‍ക്കരുത്:

The Indians live in India, and the British in Britain.

(similarly: the French, the Germans, the Chinese, the Dutch, the Portuguese, the Japanese, the Russias, the English, the Irish, the Americans)

The Muslims pray five times daily.

(similarly: the Christians, the Hindus, the Jews, the Buddhists, the Sikhs)

ഒരു രാജ്യത്തെ നിവാസികളെ മൊത്തത്തിലല്ലാതെ, വ്യക്തിഗതമായി സൂചിപ്പിക്കുന്ന ബഹുവചനത്തിനുമുന്നില്‍ the ചേര്‍ക്കേണ്ട:

Indians have dark skins.

Russians drink vodka. 

ചില രാജ്യക്കാരെ ഒന്നടങ്കം സൂചിപ്പിക്കുന്നതിനും വ്യക്തിഗതമായി സൂചിപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം വാക്കുകളുണ്ട്. 

The English എന്നു പറഞ്ഞാല്‍ ഇംഗ്ലിഷുകാരെ ഒന്നടങ്കം സൂചിപ്പിക്കുന്നു. Englishmen എന്നു പറഞ്ഞാല്‍ ഇംഗ്ലിഷുകാരെ വ്യക്തിഗതമായി സൂചിപ്പിക്കുന്നു.

[similarly : the French  Frenchmen, the British  Britons, the Spanish  Spaniards, the Irish  Irishmen]

ഭാഷയുടെ പേരിനു മുന്നില്‍ the വേണ്ടെന്ന കാര്യമോര്‍ക്കുക.  

Keralites speak Malayalam.

(കേരളീയര്‍ മലയാളം സംസാരിക്കുന്നു)

English is an international language.

എന്നാല്‍ ഭാഷയുടെ പേരിനൊപ്പം language വന്നാല്‍ the ചേര്‍ക്കണം:

Do you know the history of the English language?

9. King, Queen, Pope തുടങ്ങിയ വാക്കുകള്‍ക്കുശേഷം ബന്ധപ്പെട്ട വ്യക്തിയുടെ പേര് വന്നാല്‍ the വേണ്ട:

King George V, Queen Elizabeth ll

10. ബഹുവചനത്തിലുളള ഭൂമിശാസ്ത്രപരമായ പേരുകള്‍ക്ക് മുന്നില്‍ the ചേര്‍ക്കണം. പര്‍വ്വതനിരകള്‍, മലനിരകള്‍ എന്നിവയുടെ പേരുകള്‍ ഇതിലുള്‍ക്കൊളളുന്നു: 

the Alps (യൂറോപ്പിലെ പര്‍വ്വതനിര), 

the Himalayas

the Pyrenees 

the Cotswolds 

ഇവയുടെ പേരുകള്‍ sല്‍ അവസാനിക്കുന്നതു ശ്രദ്ധിക്കുക. അതായത് ഇവ ബഹുവചനത്തിലുളള പേരുകളാണ്. 

എന്നാല്‍ ഒറ്റയായി നിലകൊളളുന്ന പര്‍വ്വതത്തിന്റെയോ കൊടുമുടിയുടെയോ പേരിനുമുന്നില്‍, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏകവചനത്തിലവസാനിക്കുന്ന പേരിനു മുന്നില്‍, the ചേര്‍ക്കരുത്:

Everest is the highest peak on earth. 

[similarly: Mont Blanc, Snowdon]          =================================

PRACTICE QUESTIONS:

1. It is ....... book that won the prize

a) a b) the

c) an d) any

2. The Ganga is ....... sacred river.

a) the b) an

c) a d) no article

3. I am ....... university student.

a) a b) an

c) the d) no article

4. He works eight hours ....... day.

a) the b) one

c) a d) an

5. ........ moon goes round the earth.

a) the b) an

c) a d) one

6. ........ novel you gave me is very interesting.

a) an b) a

c) those d) the

7. Does her name begin with ...... ‘F’?

a) a b) the

c) an d) none

8. I went to ....... hospital to see my uncle.

a) a b) an

c) the d) some

9. You must turn to ....... left.

a) a b) an

c) the d) no article

10. He is ....... honest man.

a) a b) an

c) the d) none of these

ANSWERS:

1. b  2. c  3. a  4. c  5. a  6. d  7. c  8. c  9. c  10. b

            *****************************


No comments:

Post a Comment