1. (b) Despite the heavy rain the match went on.
[ഒന്നാമത്തെ ഉത്തരം തെറ്റിയത് In spite of എന്നില്ലാത്തതിനാലാണ്. In spite of-ന്റെ അതേ അര്‍ത്ഥം വരുന്ന മറ്റൊരു വാക്കാണ് despite. ഇതിന്റെ കൂടെ of ഉപയോഗിക്കരുത്. മൂന്നാമത്തെ ഉത്തരത്തില്‍ I would fly .... എന്നില്ലാത്തതാണ് തെറ്റ്. Were, past tense ആയതിനാല്‍ will-ന്റെ past form ആയ would ഉപയോഗിക്കണം. Can able to, can be able to എന്നിങ്ങനെ ഉപയോഗിക്കാറില്ല. Can-ന്റെ അതേ അര്‍ത്ഥം വരുന്ന വാചകമാണ് be able to. England can beat Pakistan ............. എന്നോ England is able to beat Pakistan ........... എന്നോ ആണെങ്കില്‍ വാക്യം ശരിയാവുമായിരുന്നു.]
2. (a) He used to smoke, but now he's stopped.
[Used to-വിനുശേഷം V1 ഉപയോഗിക്കണം. Be/am/is/are/was/were used to എന്നിവക്കുശേഷമാണ് -ing verb ഉപയോഗിക്കേണ്ടത്.]
3. (d) Are these boys playing in the garden every day?
[Every day എന്ന time expression ഉള്ളതിനാല്‍ contiuous tense ഉപയോഗിക്കാനാവില്ല. Every day ഒഴിവാക്കിയാലും അതുപോലെ continuous tense-നുപകരം simple present tense ഉപയോഗിച്ചാലും വാക്യം ശരിയാവും.]
4. (d) No other kings were great than Ashoka.
[Great than ആണ് തെറ്റ്. Greater than എന്നതാണ് ശരി.]
5. (d) You had better consult a doctor.
[Had better-നുശേഷം V1 (base form of verb) ഉപയോഗിക്കണം.]
6. (b) The tallest of the three buildings belong to my uncle.
[ഇവിടെ belongs എന്നതിനു പകരം belong ഉപയോഗിച്ചതാണ് തെറ്റ്. The tallest എന്നത് singular ആണ്. അതിനാല്‍ singular verb ഉപയോഗിക്കണം.]
7. (c) Our team was first and the other two were second and third.
[ആദ്യവാക്യം simple past tense-ല്‍ ഉപയോഗിച്ചാല്‍ മതി. രണ്ടാമത്തെ വാക്യത്തില്‍ the dishes have been washed എന്നു വരണം. നാലാമത്തേതില്‍ were വന്നതാണ് തെറ്റ്. പകരം was വന്നാല്‍ ശരിയാവും.]
8. (b) have
[Everyone-നുശേഷം singular verb ഉപയോഗിക്കണം. ഇവിടെ has ഉപയോഗിക്കണം.]
9. (b) has flown
[Has flowed ആണ് ശരി. Fly (പറക്കുക) എന്നതിന്റെ past participle (V3) ആണ് flown. ഇവിടെ വെള്ളം ഒഴുകിയ കാര്യമാണ് പറയേണ്ടത്. Flow (ഒഴുകുക) -യുടെ past tense and past participle ആയി വരുന്നത് flowed ആണ്.]
10. (b) every astronomers
[Every-ക്കുശേഷം singular noun ആണുപയോഗിക്കേണ്ടത്.]
No comments:
Post a Comment