Corrected Answers and Explanations:
1. you should miss
[Lest-നുശേഷം negative word വരരുത്.]
2. when it began
[Hardly ...... when എന്നതാണ് ശരിയായ പ്രയോഗരീതി. Hardly ....... than എന്ന് ഉപയോഗിക്കുന്നത് ഇന്നത്തെ ഇംഗ്ലിഷില്‍ തെറ്റല്ലെങ്കിലും PSC പോലുള്ള മത്സരപ്പരീക്ഷകളില്‍ when തന്നെ ഉപയോഗിക്കണം.]
3. resembles his father
[Resemble എന്ന വാക്കിനുശേഷം ഒരു preposition ആവശ്യമില്ല. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് resemble എന്ന ക്രിയ passive voice-ല്‍ ഉപയോഗിക്കാറില്ല എന്നതാണ്.]
4. how to swim
[Know-ക്കുശേഷം to-infinitive ഉപയോഗിക്കുമ്പോള്‍ അതിനൊപ്പം how, what, when മുതലായ വാക്കുകളില്‍ അനുയോജ്യമായ ഒന്ന് ഉപയോഗിക്കണം.]
5. first two chapters
[Two first chapters എന്ന് പറഞ്ഞാല്‍ ഒന്നാമത്തെ അദ്ധ്യായം രണ്ടെണ്ണമുണ്ടെന്ന അര്‍ത്ഥമാണ് വരിക. അതിനാല്‍ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങള്‍ എന്ന അര്‍ത്ഥം കിട്ടണമെങ്കില്‍ first two chapters എന്നുതന്നെ പറയണം.]
7. film producing countries
[One of -നുശേഷം വരുന്നത് plural noun ആയിരിക്കണം.]
8. bigger than
[രണ്ടു comparative words ഒന്നിച്ചു വരരുത്. Bigger അല്ലെങ്കില്‍ more big ഇത്തരത്തിലാണ് വരേണ്ടത്. സാധാരണ more big എന്ന് പറയാറില്ല.]
9. and
[Both ....... and എന്നതാണ് ശരിയായ പ്രയോഗരീതി.]
10. and doesn't work well
[Verb-നെ വിശേഷിപ്പിക്കുന്ന വാക്ക് adverb ആയിരിക്കണം. അതേസമയം noun-നെ വിശേഷിപ്പിക്കുന്നത് adjective ആണ്. Good work എന്ന് പറയാം. എന്നാല്‍ work good എന്ന് പറയരുത്. ഇവിടെ work well എന്നാണ് പറയേണ്ടത്. Adjective വരുന്നത് noun-നു മുന്നിലും adverb വരുന്നത് verb-ന് ശേഷവുമായിരിക്കും.]
No comments:
Post a Comment