LDC ENGLISH 2013-14
[Kollam - 23.11.2013]
EXPLANATORY ANSWERS:
1. (C) declarative sentence
[Subject-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് declarative sentence, assertive sentence എന്നീ പേരുകളില്‍ അറിയപ്പെടുന്നത്: Shahina loves her husband very much. അതേസമയം, verb-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് imperative sentence എന്ന പേരില്‍ അറിയപ്പെടുന്നത്: Close the door, please. ചോദ്യചിഹ്നത്തിലവസാനിക്കുന്ന വാക്യം interrogative sentence എന്നും (Are you a student? | Where are you going now?) ആശ്ചര്യചിഹ്നത്തിലവസാനിക്കുന്ന വാക്യം exclamatory sentence എന്നും (What a beautiful girl she is! | How beautifully she sings the song!) അറിയപ്പെടുന്നു.]
2. (A) Conjunction
3. (B) English is spoken all over the world
[Speak, simple present tense ആണ്. അതിനാല്‍ passive-ല്‍ simple present-ലുപയോഗിക്കുന്ന am, is, are എന്നിവയിലൊന്ന് വേണം. ഇവയിലൊന്നിന്റെ കൂടെ speak-ന്റെ past participle (spoken) ചേര്‍ത്താല്‍ passive ആയി.]
4. (D) He said that he had done his homework
[Have എന്ന സഹായകക്രിയയുടെ past tense ആയ had ആണ് reported speech-ല്‍ വരേണ്ടത്. അത് ഓപ്ഷന് D-യില്‍ മാത്രമാണുള്ളത്. Direct speech-ല്‍ വരുന്ന വാക്യത്തിലെ verb, present tense-ലാണെങ്കില്‍ അതിന്റെ past tense ആണ് reported speech-ല്‍ ഉപയോഗിക്കേണ്ടത്.]
5. (D) radius
[stadium : stadia datum: data
criterion: criteria radius-ന്റെ plural form radii ആണ്.]
6. (B) Monogamy
[Polygamy: the practice or custom of having more than one wife or husband at the same time
Bigamy: the offence of marrying someone while already married to another person]
7. (A) attempt
8. (C) professional
9. (B) reccommend
10. (A) Would you mind to tell me
[Would you mind telling me എന്നതാണ് ശരിയായ രൂപം]
11. (D) The
12. (B) didn't she?
13. (A) for
14. (C) is raining
[മഴ പെയ്തുക്കൊണ്ടിരിക്കുന്നതിനാലാണ് പുറത്തേക്ക് പോവാനാവാത്തത്. ആദ്യവാക്യത്തിലെ cannot സൂചിപ്പിക്കുന്ന സമയം വര്‍ത്തമാനകാലമാണ്. അതിനാല്‍ വര്‍ത്തമാനത്തിലുള്ള വാക്യമാണ് തുടര്‍ന്നും ഉപയോഗക്കേണ്ടത്.]
15. (D) goes
[വാക്യത്തില്‍ often എന്ന വാക്കുള്ളത് ശ്രദ്ധിക്കുക. ഈ വാക്ക് ഉപയോഗിക്കുന്നത് സാധാരണ simple present tense-ലാണ്.]
16. (C) fewer
[Comparative degree-യില്‍ many, much എന്നിവ ഉപയോഗിക്കില്ല. പകരം more ഉപയോഗിക്കാം. Fewer, less എന്നിവ comparativeല്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. Plural nounsനൊപ്പമാണ് fewer ഉപയോഗിക്കുക. Uncountable nounsനൊപ്പം less ഉപയോഗിക്കും. Pens, plural noun ആയതിനാല്‍ fewer ഉപയോഗിക്കണം.]
17. (A) strongest
18. (B) swims
19. (D) adapt
20. (C) put up with
No comments:
Post a Comment