Saturday, 25 February 2023

GRAMMAR NOTES - 01

GRAMMAR NOTES - 01 

AS WELL AS

PSC പരീക്ഷകളില്‍ concord വിഭാഗത്തില്‍ വരുന്ന ചോദ്യങ്ങളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന prepositional phrase ആണ് as well as. ഈ phrase ഉപയോഗിച്ച് രണ്ട് nounsനെ യോജിപ്പിച്ചാണ് വാക്യത്തിന്റെ subject partല്‍ നല്‍കുക. ഇങ്ങനെ വന്നാല്‍ ആദ്യത്തെ noun ഏകവചനമാണോ ബഹുവചനമാണോ എന്ന് നോക്കിയാണ് singular verb വേണമോ plural verb വേണമോ എന്ന് തീരുമാനിക്കേണ്ടത്. 

The principal as well as the teachers is visiting Dubai next week.

ഇവിടെ subject part-ല്‍ principal-ഉം teachers-ഉം വന്നിട്ടുണ്ട്. ഇവയില്‍ ആദ്യത്തെ noun, principal ആണ്. ഇത് singular noun ആണ്. അതിനാല്‍ singular verb ആണ് തുടര്‍ന്നുപയോഗിക്കേണ്ടത്. ഇത് തിരിച്ച് The teachers as well as the principal ...... visiting Dubai next week എന്ന് വന്നാല്‍ ആദ്യം teachers വന്നതിനാല്‍ are ഉപയോഗിക്കണം.

As well as ഉപയോഗിക്കുന്നത് ഏതാണ്ട് not only ...... but also എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ not only ..... but also ഉപയോഗിക്കുമ്പോള്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കി verb ഏത് വേണമെന്ന് തീരുമാനിക്കണം.

Not only the principal but also the teachers are visiting Dubai next week.

Not only the teachers but also the principal is visiting Dubai next week.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് പ്രാധാന്യം കൂടിയതും കുറഞ്ഞതുമായ രണ്ടു കാര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ പ്രാധാന്യം കൂടിയത് ആദ്യവും പ്രാധാന്യം കുറഞ്ഞത് രണ്ടാമതും ഉപയോഗിക്കണം, not only ..... but also-യില്‍.

Tagore was not only a poet but also a painter.

ഇത് നേരെ തിരിച്ചാണ് as well as-ല്‍ വരിക.

Tagore was a painter as well as a poet.

ഇത്തരത്തില്‍ രണ്ടു nouns-നെ and കൊണ്ടോ both ..... and കൊണ്ടോ യോജിപ്പിച്ചാല്‍ തുടര്‍ന്നു plural verb ഉപയോഗിച്ചാല്‍ മതി.

The principal and the teachers are visiting Dubai next week.

Both the teachers and the principal are visiting Dubai next week.

Both ..... and ഉപയോഗിക്കുമ്പോള്‍ വരുത്താവുന്ന ഒരു തെറ്റ് ശ്രദ്ധിക്കണം. ചിലപ്പോള്‍ both ..... and-നൊപ്പം prepostion വരും. അങ്ങനെ വന്നാല്‍ preposition ചിലപ്പോള്‍ ആവര്‍ത്തിച്ചും ചിലപ്പോള്‍ അല്ലാതെയും ഉപയോഗിക്കേണ്ടിവരും. 

We will take our parents to both Britain and America.

We will take our parents both to Britain and to America.

അതായത്, to-വിനുശേഷം both വന്നാല്‍ വീണ്ടും to ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ both-നുശേഷമാണ് to വരുന്നതെങ്കില്‍ വീണ്ടും to ഉപയോഗിക്കണം.

Both ഉപയോഗിക്കുമ്പോള്‍ മറ്റു ചിലത് കൂടി ശ്രദ്ധിക്കണം. Both of എന്നൊരു പ്രയോഗമുണ്ട്. Both of-നുശേഷം ഒരു plural noun-ഓ ഒരു plural pronoun-ഓ ഉപയോഗിക്കാം.

Both of my sisters live in America.

Both of them have an MA degree in English.

ഇവിടെ Both of my sisters എന്നതിനുപകരം Both my sisters എന്നും പറയാം. അതായത്, of ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. ഇത് nouns-ന് മാത്രം ബാധകമായ കാര്യമാണ്. 

Both my sisters live in America.

എന്നാല്‍ pronoun വരികയാണെങ്കില്‍ of ഒഴിവാക്കാന്‍ പാടില്ല. Both of them എന്നതിനുപകരം both them എന്നുപയോഗിച്ചാല്‍ തെറ്റാണ്.

Both of my parents എന്നതിനെ both my parents എന്നു പറയുന്നതുപോലെ both parents എന്നും പറയാം. ചിലപ്പോള്‍ my പോലുള്ള possessive adjectives-നുപകരം the ആണ് both-നൊപ്പം വരിക.

Both of the students have passed the PSC examination.

ഇവിടെ of മാത്രമായോ of the ചേര്‍ത്തോ ഒഴിവാക്കിയാലും തെറ്റല്ല.

Both the students have passed the PSC examination.

Both students have passed the PSC examination.

എന്നാല്‍ The both students have passed the PSC examination എന്ന് പറയരുത്. Both the students ശരിയാണെങ്കില്‍ The both students എന്നത് തെറ്റാണെന്നോര്‍ക്കുക.

വെറും pronoun ആണ് both-നൊപ്പം വരുന്നതെങ്കില്‍ both of them, both of you, both of us എന്ന് പറയുന്നതിനുപകരം They both, you both, we both എന്നുമുപയോഗിക്കാം.

We both started to feel ill shortly after the meal.

ഇവിടെ ഒരു auxiliary verb വന്നാല്‍ auxiliary verb-നുശേഷമാണ് both ഉപയോഗിക്കേണ്ടത്.

We have both seen the movie.

എന്നാല്‍ have ഉപയോഗിക്കുന്നത് main verb ആയിട്ടാണെങ്കില്‍ both വരേണ്ടത് have-നു മുന്നിലായിരിക്കും.

We both have an expensive car.

Both-നെ ഇനിയും ശ്രദ്ധിക്കണം. Both ..... and ഉപയോഗിക്കേണ്ടത് affirmative sentence-ലാണ്. അതായത്, positive sentence-ല്‍. Negative sentence-ല്‍ ഇതുപയോഗിക്കരുത്. Both Raju and Rahul haven't gone to the exhibition എന്നത് വ്യാകരണപരമായി ശരിയല്ല. രണ്ടു പേരും എക്‌സിബിഷന് പോയിട്ടില്ല എന്നു പറയുമ്പോള്‍ ഒരാള്‍ പോയിട്ടുണ്ടെന്ന ധ്വനി വന്നേക്കാമെന്നതാണ് കാരണം. അപ്പോള്‍ both ..... and-ന്റെ negative ആയി ഉപയോഗിക്കേണ്ടത് neither ...... nor ആണ്.

Neither Raju nor Rahul has gone to the exhibition എന്നാണ് പറയുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം nor-നുശേഷം വരുന്ന noun അടിസ്ഥാനമാക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കേണ്ടത്. Neither Raju nor Rahul എന്ന് പറയുമ്പോള്‍ ഇവിടെ രണ്ട് nouns-ഉം singular ആണെന്നതിനാല്‍ singular verb ഉപയോഗിക്കാം. 

Neither the principal nor the teachers have known about the visit of the District  Education Officer.

Neither the teachers nor the principal has known about the visit of the District Education Officer.

Either ..... or കൊണ്ട് രണ്ടു nouns-നെ യോജിപ്പിച്ചാലും രണ്ടാമത്തെ noun-നെയാണ് ആശ്രയിക്കേണ്ടത്.

Either my father or my brothers are coming to the party.

Either my brothers or my father is coming to the party.

Or, either ...... or, neither ...... nor, not only ..... but also എന്നിവയിലൊരു conjunction കൊണ്ട് രണ്ടു nouns-നെ യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കി singular verb വേണമോ plural verb വേണമോ എന്ന് തീരുമാനിച്ചാല്‍ മതി.

Both, Either, neither എന്നിവക്കുശേഷം ചിലപ്പോള്‍ pronoun വരാറുണ്ട്. Both-നുശേഷം വന്നാല്‍ plural verb-ഉം either, neither എന്നിവക്കുശേഷം വന്നാല്‍ singular verb-ഉം ഉപയോഗിക്കണം.

Both of them have passed the examination.

Either of them has passed the examination.

Neither of them has passed the examination.

ഇതിനൊപ്പം പഠിക്കേണ്ട മറ്റൊന്നാണ് none-ന്റെ ഉപയോഗം. None of them, none of the students എന്നിങ്ങനെ subject വന്നാല്‍ സാധാരണ singular verb ആണുപയോഗിക്കുന്നത്.

None of the students seems to have paid fees.

എന്നാല്‍ None of-ല്‍ തുടങ്ങുന്ന വാക്യത്തില്‍ ഒരു plural pronoun ക്രിയക്കുശേഷം വരുന്നുണ്ടെങ്കില്‍ plural verb ഉപയോഗിക്കാം.

None of the students seem to have paid their fees.

എന്നാല്‍ None of-നുശേഷം water, milk, oil, money പോലുള്ള uncountable noun അഥവാ plural form ഇല്ലാത്ത നാമങ്ങള്‍ വന്നാല്‍ singular verb മാത്രമേ എപ്പോഴും ഉപയോഗിക്കാവൂ.

None of the water from our well is used to drink.

PSC പരീക്ഷകളില്‍ വന്ന ഇത്തരത്തിലുള്ള ഏതാനും ചോദ്യങ്ങള്‍ നോക്കുക.

1. Both Mr Anand and his wife ...... teachers.

(a) is (b) are

(c) was         (d) have been

2. Neither you nor I ........ mistaken.

(a) am (b) are

(c) have         (d) were

3. The king as well as the courtiers ....... hanged to death.

(a) are (b) was

(c) were         (d) is

4. Either Raju or his friends ....... come

(a) was         (b) is

(c) have         (d) do

5. The teacher as well as the students .......

(a) work together for success

(b) are working together for success

(c) have worked together for success

(d) works together for success

NO SOONER THAN

PSC പരീക്ഷകളില്‍ വരുന്ന മറ്റൊരു ചോദ്യം no sooner than-ല്‍നിന്നാണ്. 'ഉടനെ' എന്ന അര്‍ത്ഥത്തിലാണ് ഇതുപയോഗിക്കുന്നത്. No sooner than-നുപകരം as soon as എന്നും ഉപയോഗിക്കാം. എന്നാല്‍ ഇവയുടെ ഉപയോഗരീതി വ്യത്യസ്തമാണ്.

The meeting started as soon as the minister arrived.

As soon as I opened the front door I smelled the distinctive aroma of fresh coffee.

പരീക്ഷയില്‍ സാധാരണ വരുന്നത് no sooner than ചോദ്യമാണ്. 

No sooner than എന്നത് ഒരു negative phrase ആണ്. വാക്യത്തിന്റെ തുടക്കത്തലാണ് ഇത് വരിക. സാധാരണ ഒരു statement തുടങ്ങുന്നത് negative word-ലോ negative phrase-ലോ ആണെങ്കില്‍ അതിനുശേഷം ഒരു auxiliary verb ഉപയോഗിച്ചതിനുശേഷമേ subject വരാവൂ. 

No sooner had the minister arrived than the meeting began.

No sooner had I opened the front door than I smelled the distinctive aroma of fresh coffee.

സാധാരണ no sooner had എന്നാണ് ഉപയോഗിക്കുന്നതെങ്കിലും  ഇതേ അര്‍ത്ഥത്തില്‍ 

no sooner did എന്നും ഉപയോഗിക്കാം.

No sooner did the minister arrive than the meeting began.

No sooner-നുശേഷം അധികവും വരുന്നത് past verb ആണെങ്കിലും ആവശ്യമുള്ളിടത്ത് present verb ഉപയോഗിക്കാവുന്നതാണ്.

No sooner has he imagined something than his pen transforms imagination into characters on the page.

ശ്രദ്ധിക്കേണ്ട കാര്യം no sooner had I opened അല്ലെങ്കില്‍ no sooner did I open എന്നുപയോഗിക്കാതെ no sooner I had opened എന്നോ no sooner I opened എന്നോ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്. Sooner, comparative word ആയതിനാല്‍ രണ്ടാമത്തെ വാക്യം തുടങ്ങുന്നതിനു മുമ്പ് than ആണുപയോഗിക്കേണ്ടത്.

********************************


1 comment: