Thursday, 6 May 2021

FIREMAN TRAINEE - 2017

FIREMAN TRAINEE 2017

[Held on 23.09.2017]

EXPLANATORY ANSWERS:

1. (c) didn't he

[വാക്യം positive ആയതിനാല്‍ negative tag വേണം. വാക്യത്തില്‍ auxiliary verb ഇല്ല. വാക്യത്തിലെ verb, came ആണ്. ഇത് past tense ആയതിനാല്‍ did എന്ന auxiliary verb ഉപയോഗിക്കണം.]

2. (a) He builds a house

[Passive voice-ലുള്ള ചോദ്യമാണ് തന്നിരിക്കുന്നത്. Passive-ല്‍ am/is/are + V3 ഉപയോഗിക്കുന്നത് simple present tense-ലാണ്. ഇതിന്റെ active ആയി വരിക V1 അല്ലെങ്കില്‍ V1-നൊപ്പം -s ചേര്‍ത്തുള്ള verb ആയിരിക്കും. Build, builds എന്നിവയാണ് active-ല്‍ simple present tense-ല്‍ ഉപയോഗിക്കുക. He ഏകവചനമായതിനാല്‍ build ഉപയോഗിക്കാനാവില്ല.]

3. (d) you will get first rank

[If-clauseലെ study എന്ന verb, present form-ലുള്ളതാണ്. അതിനാല്‍ present form-ല്‍ വരുന്ന will ആണ് main clause-ല്‍ ഉപയോഗിക്കേണ്ടത്. If-clauseല്‍ studied എന്ന past verb വന്നാല്‍ main clause-ല്‍ would എന്ന past form ഉപയോഗിക്കണം. If-clauseല്‍ വരുന്നത് had studied എന്ന past perfect tense ആണെങ്കില്‍ main clause-ല്‍ would have എന്നുപയോഗിക്കേണ്ടിവരും.]

4. (a) The doctor advised the patient to give up smoking

[Give up smoking എന്നത് ഒരു imperative sentence ആണ്. ഇത്തരം sentence, direct speech-ല്‍ വന്നാല്‍ ഈ വാക്യം to ചേര്‍ത്താണ് indirect (reported) speech-ല്‍ ഉപയോഗിക്കേണ്ടത്. Imperative sentence തുടങ്ങുന്നത് don't-ല്‍ ആണെങ്കില്‍ reported speech-ല്‍ don't-നുപകരം not to ഉപയോഗിച്ചാല്‍ മതി: He said to me, 'Don't believe her.' - He told me / He advised me not to believe her.]

5. (b) wins

6. (d) lice

7. (b) his

[Student ഏകവചനമായതിനാല്‍ his ഉപയോഗിച്ചു. ഇവിടെ ആധുനിക ഇംഗ്ലിഷ് his-നുപകരം their-ഉം ഉപയോഗിക്കാറുണ്ട്. Student ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനാവാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ പണ്ടേയുള്ള ഉപയോഗരീതി ലിംഗം തിരിച്ചറിയാത്തപ്പോള്‍ his ഉപയോഗിക്കലാണ്.]

8. (b) visited

[വാക്യത്തില്‍ last year ഉള്ളതിനാല്‍ വാക്യം past tense-ലാണ് വരേണ്ടത്.]

9. (c) contract

10. (b) foray 

[foray = കടന്നാക്രമിക്കുക | abandon, forsake, forgo = ഉപേക്ഷിക്കുക]

11. (c) at first glance

12. (c) chiropodist

[egalitarian = സമത്വവാദി | dowser = ഭൂമിക്കടിയില്‍ ജലം എവിടെയുണ്ടെന്ന് കണ്ടെത്തുന്നയാള്‍ | usurer = കൊള്ളപ്പലിശക്കാരന്‍]

13. (a) with

14. (d) He is adept in solving problems

[adopt = ദത്തെടുക്കുക | adapt = പൊരുത്തപ്പെടുക | adept = സമര്‍ത്ഥനായ | addept എന്നൊരു വാക്കില്ല.]

15. (d) extasy

[correct spelling: ecstasy]

16. (c) the

[Superlative-ല്‍ ഉപയോഗിക്കുന്ന adjectives-നൊപ്പം the ഉപയോഗിക്കണം.]

17. (a) hatred and disgust

18. (a) go through

19. (d) to say something that other people sympathize

20. (b) a herd of ants

[a colony of ants എന്നാണ് പറയുക]

*********************************


No comments:

Post a Comment