Sunday 21 June 2020

GENERAL QUESTIONS 8

GENERAL QUESTIONS - 8




നിങ്ങൾക്ക് കിട്ടുന്ന മാർക്ക് COMMENT -ൽ രേഖപ്പെടുത്തുക  കൂടാതെ അഭിപ്രായം കൂടി നൽകുക
1. (d) voluntary

2. ഓപ്ഷനുകളില്‍ ശരിയുത്തരമില്ല. ശരിക്കും വേണ്ട ശരിയുത്തരം ഓപ്ഷന്‍ (A) ആണ്. എന്നാല്‍ ആ വാക്ക് bring up എന്നേ വേണ്ടൂ. പക്ഷേ ഇവിടെ to bring up എന്നാണ് കൊടുത്തിരിക്കുന്നത്. ഇത് തെറ്റാണ്. കാരണം should-നുശേഷം to bring up എന്നുപയോഗിക്കാനാവില്ല. പകരം should bring up എന്നേ പറയാനാവൂ. അതിനാല്‍ cancel ചെയ്യേണ്ട ചോദ്യമാണിത്. 

3. (d) giving

[ഈ ചോദ്യം collocations എന്ന വിഭാഗത്തില്‍പ്പെട്ടതാണ്. അതായത്, ചില വാക്കുകളുടെ കൂടെ പൊരുത്തപ്പെട്ടുവരുന്ന വാക്കുകളുണ്ട്. ഉദാഹരണത്തിന്, നമ്മള്‍ കടുപ്പം കൂടിയ ചായക്ക് strong tea എന്ന് പറയുന്നു. എന്നാല്‍ powerful tea എന്ന് പറയില്ല. Strong, powerful എന്നീ വാക്കുകളുടെ അര്‍ത്ഥം ഒന്നാണെങ്കിലും tea എന്ന വാക്കുമായി collocate ചെയ്യുന്ന അഥവാ പൊരുത്തപ്പെടുന്ന വാക്ക് strong ആണ്. എന്നാല്‍ കടുപ്പം കുറഞ്ഞ ചായക്ക് നമ്മള്‍ പറയുന്ന light tea ശരിയായ വാക്കല്ല. കാരണം tea-യുമായി പൊരുത്തപ്പെടുന്ന വാക്കല്ല light. പകരം പറയേണ്ടത് weak tea എന്നാണ്. Weak ആണ് tea-യുമായി പൊരുത്തപ്പെടുന്നത്. മുകളില്‍ പറഞ്ഞ ചോദ്യത്തിലെ performance എന്ന വാക്കുമായി collocate ചെയ്യുന്ന വാക്ക് give ആണ്.] 

4. (d) An important news was being edited by the editor 

[Editing എന്ന ക്രിയയുടെ passive form, being edited എന്നാണ്. ഈ ക്രിയ വരുന്ന ഒരൊറ്റ ഉത്തരമേ തന്നിരിക്കുന്ന ഓപ്ഷനുകളില്‍ ഉള്ളൂ.]

5. (b) at

aim at
marvel at
arrive at
nod at
excel at
peer at
glance at
point at
guess at
shout at
hint at
smile at
laugh at
stare at
look at
wink at  



6. (b) so

[ഒരു സംഭവം നടക്കാനുള്ള കാരണം ആദ്യം പറയുകയാണെങ്കില്‍ ഉപയോഗിക്കേണ്ട conjunction ആണ് so: He studied well so he passed the examination. എന്നാല്‍ കാരണം രണ്ടാമത് പറയുകയാണെങ്കില്‍ because ഉപയോഗിക്കുന്നു: He passed the examination because he had studied well.]

7. (d) slightly

[തന്നിരിക്കുന്ന വാക്കുകളില്‍ comparative degree-യില്‍ ഉപയോഗിക്കാവുന്ന ഏക വാക്കാണ് slightly. ഇതുപോലെ comparative degree-യില്‍ ഉപയോഗിക്കാവുന്ന മറ്റു വാക്കുകളാണ് much, far, a lot എന്നിവ: The white car is much more expensive than the green.]

8. (c) had completed

[റ്റീച്ചര്‍ എത്തുന്നതിനു മുമ്പേ പീറ്റര്‍ അവന്റെ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിക്കഴിഞ്ഞതിനാല്‍ ആദ്യം നടന്ന പ്രവൃത്തിയെ കാണിക്കുന്ന past perfect tense ആണിവിടെ ഉപയോഗിക്കേണ്ടത്.]

9. (c) tribe

[കുരങ്ങുകളുടെ കൂട്ടത്തെ കാണിക്കാന്‍ troop-ഉം ഉപയോഗിക്കും.]
GROUP TERMS

A bevy of girls
A bunch of flowers/keys/grapes
A colony of bats
A fleet of ships
A flight of birds
A flock of sheep
A gang of criminals
A herd of cows/buffaloes/deer/elephants/cattle/giraffes
A muster of peacocks
A pack of cards/dogs/wolves
A panel of judges
A parliament of owls
A pod of dolphins
A  pride of lions
A string of camels
A swarm of ants/bees/flies
A troop of kangaroos/monkeys
A troupe of actors/dancers

10. (c) Despite

[weather forecasts ഒരു noun ആയതിനാല്‍ ഇതിനൊപ്പം despite മാത്രമേ ഇവിടെ ഉപയോഗിക്കാനാവൂ. ബാക്കി മൂന്ന് ഓപ്ഷനുകളും ഉപയോഗിക്കുന്നത് sentence-ന്റെ കൂടെയാണ്.]

*********************************




4 comments: