LDC ENGLISH 2017 [ALLEPPEY, IDUKKI, CLT] Held on 29.07.2017
EXPLANATORY ANSWERS:
1. (b) went off
[put out : തീ കെടുത്തുക go off : പൊട്ടിത്തെറിക്കുക put across : വിശദീകരിക്കുക get away : രക്ഷപ്പെടുക]
some common phrasal verbs
go
go off : to explode പൊട്ടിത്തെറിക്കുക
go over: to review സശ്രദ്ധം പരിശോധിക്കുക
go on : to continue; to happen തുടരുക; സംഭവിക്കുക
go with : to match ചേര്ച്ചയുള്ളതായിരിക്കുക
go out : (of a fire or light) be extinguished തീയോ വെളിച്ചമോ അണഞ്ഞുപോവുക
go along with: to agree with യോജിക്കുക
go by- to pass കടന്നുപോവുക
put
put off: postpone നീട്ടിവെക്കുക
put up with: to tolerate സഹിക്കുക
put down: to insult അപമാനിക്കുക
put on: to dress oneself വസ്ത്രം ധരിക്കുക
put up: to erect സ്ഥാപിക്കുക
put across: to communicate something ആശയവിനിമയം നടത്തുക
put out: to extinguish (തീ, വെളിച്ചം) കെടുത്തുക
put back: to put something where it was previously പൂര്‍വ്വസ്ഥാനത്ത് വെക്കുക
get
get along: to make progress അഭിവൃദ്ധിപ്പെടുക
get around: to overcome തരണം ചെയ്യുക
get off: to escape രക്ഷപ്പെടുക
get on: to continue doing something ചെയ്യുന്ന പ്രവൃത്തി തുടരുക
get on with: to have a good relationship നല്ല സ്നേഹബന്ധത്തിലായിരിക്കുക
get over: to recover from സുഖം പ്രാപിക്കുക
get away with: to be successful in something വിജയം വരിക്കുക
get at: to criticise someone repeatedly തുടരെത്തുടരെ വിമര്‍ശിക്കുക
get rid of: to remove/throw away something ഒഴിവാക്കുക
get through: to succeed in an exam or competition പരീക്ഷയിലോ മത്സരത്തിലോ വിജയിക്കുക
2. (a) Why can't we have a cup of soup at first?
[ഇതൊരു ചോദ്യവാക്യമാണ്. ചോദ്യവാക്യത്തിന്റെ പദക്രമം question word + auxiliary verb + subject + verb ....... എന്ന രീതിയിലാണ്. ഈ രീതിയില്‍ വരുന്ന വാക്യമാണ് ആദ്യത്തേത്.]
3. (d) shall we
[Let's-ല്‍ തുടങ്ങുന്ന വാക്യങ്ങളുടെ question tag സദാ shall we? ആയിരിക്കും. എന്നാല്‍ Let me/him/her/them എന്നിവയില്‍ തുടങ്ങുന്ന വാക്യങ്ങളുടെ question tag ആയി വരുന്നത് will you? ആണ്.]
4. (b) the greater she understood
[The more ......... the more എന്ന രീതിയില്‍ വരുന്ന ഒരു പ്രയോഗമാണിത്. Deeper ഒരു comparative word ആണ്. അതിനാല്‍ തുടര്‍ന്നുവരുന്നതും comparative word ആയിരിക്കണം. ഇവക്കു മുന്നില്‍ the-യും വേണം. ഈ നിയമം പാലിക്കുന്നത് രണ്ടാമത്തെ ഓപ്ഷന് ആണ്.]
5. (c) accommodate
6. (a) & (b)
[ഈ ചോദ്യത്തിന് the, a എന്നിവ രണ്ടും ഉചിതമായ ഉത്തരമാണ്. വെളുത്ത വാതിലോടുകൂടിയ ഒന്നിലധികം വീടുണ്ടെങ്കില്‍ a ഉപയോഗിക്കാം. ഒരു വീടേ ഉള്ളൂവെങ്കില്‍ the ഉപയോഗിക്കാം. ഈ വാക്യത്തില്‍നിന്ന് അക്കാര്യം വ്യക്തമാവുന്നില്ല. അതിനാല്‍ ക്യാന്‍സല്‍ ചെയ്യേണ്ടതായ ഒരു ചോദ്യമാണിത്. എന്നാല്‍ PSC കൊടുത്ത ശരിയുത്തരം ഓപ്ഷന് (A) ആണ്.]
7. (a) I will get down
[Throw, simple present tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യത്തില്‍ will + verb ഉപയോഗിക്കണം. Throw-നുപകരം simple past tense ആയ threw വന്നാല്‍ would + verb ഉപയോഗിക്കണം. എന്നാല്‍ past perfect tense ആയ had thrown വന്നാല്‍ would have + verb ഉപയോഗിക്കണം.]
8. (b) benevolent
[bigamy (ബിഗമി): ഒരേസമയം രണ്ടു ഭാര്യമാരോ (ദ്വഭാര്യാത്വം) ഭര്ത്താക്കന്മാരോ (ദ്വിഭര്‍തൃത്വം) ഉണ്ടായിരിക്കല്‍ benevolent: കരുണയുള്ള bifurcate: രണ്ടു ശാഖകളായി വേര്‍തിരിക്കുക bilingual: രണ്ടു ഭാഷകളിലുള്ള]
9. (c) courage induced by alcohol
[Dutch act: ആത്മഹത്യ
Dutch cap: സ്ത്രീകളുപയോഗിക്കുന്ന ഡയഫ്രം എന്ന ഗര്ഭനിരോധനവസ്തു
Dutch generosity: പിശുക്ക്
Dutch nightingale: തവള
Dutch treat: കൂട്ടുകാര്‍ ഒന്നിച്ച് പുറത്തു പോയി ഭക്ഷണം കഴിച്ചശേഷം ഓരോരുത്തരും അവനവന്റെ പൈസ കൊടുക്കുന്ന സമ്പ്രദായം
Dutch widow: വേശ്യ
Dutch wife: നീണ്ട തലയിണ]
10. (b) where his home was
[Asked, past tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യവും past tense-ലാവണം. അതിനാല്‍ is വരുന്ന വാക്യം ഒഴിവാക്കുക; was വരുന്ന വാക്യമാണ് വേണ്ടത്. Direct speech-ലാണ് ചോദ്യവാക്കിനു തൊട്ടുശേഷം auxiliary verb വരിക. Indirect speech-ല്‍ question word-നുശേഷം വരേണ്ടത് subject ആണ്. അതിനുശേഷം auxiliary verb-ഉം. ഇതുപ്രകാരം വരുന്നത് ഓപ്ഷന് (b) ആണ്.]
11. (d) voluntary
12. ഓപ്ഷനുകളില്‍ ശരിയുത്തരമില്ല. ശരിക്കും വേണ്ട ശരിയുത്തരം ഓപ്ഷന് (A) ആണ്. എന്നാല്‍ ആ വാക്ക് bring up എന്നേ വേണ്ടൂ. പക്ഷേ ഇവിടെ to bring up എന്നാണ് കൊടുത്തിരിക്കുന്നത്. ഇത് തെറ്റാണ്. കാരണം should-നുശേഷം to bring up എന്നുപയോഗിക്കാനാവില്ല. പകരം should bring up എന്നേ പറയാനാവൂ. അതിനാല്‍ cancel ചെയ്യേണ്ട ചോദ്യമാണിത്.
13. (d) giving
[ഈ ചോദ്യം collocations എന്ന വിഭാഗത്തില്‍പ്പെട്ടതാണ്. അതായത്, ചില വാക്കുകളുടെ കൂടെ പൊരുത്തപ്പെട്ടുവരുന്ന വാക്കുകളുണ്ട്. ഉദാഹരണത്തിന്, നമ്മള് കടുപ്പം കൂടിയ ചായക്ക് strong tea എന്ന് പറയുന്നു. എന്നാല്‍ powerful tea എന്ന് പറയില്ല. Strong, powerful എന്നീ വാക്കുകളുടെ അര്‍ത്ഥം ഒന്നാണെങ്കിലും tea എന്ന വാക്കുമായി collocate ചെയ്യുന്ന അഥവാ പൊരുത്തപ്പെടുന്ന വാക്ക് strong ആണ്. എന്നാല്‍ കടുപ്പം കുറഞ്ഞ ചായക്ക് നമ്മള് പറയുന്ന light tea ശരിയായ വാക്കല്ല. കാരണം tea-യുമായി പൊരുത്തപ്പെടുന്ന വാക്കല്ല light. പകരം പറയേണ്ടത് weak tea എന്നാണ്. Weak ആണ് tea-യുമായി പൊരുത്തപ്പെടുന്നത്. മുകളില്‍ പറഞ്ഞ ചോദ്യത്തിലെ performance എന്ന വാക്കുമായി collocate ചെയ്യുന്ന വാക്ക് give ആണ്.]
14. (d) An important news was being edited by the editor
[Editing എന്ന ക്രിയയുടെ passive form, being edited എന്നാണ്. ഈ ക്രിയ വരുന്ന ഒരൊറ്റ ഉത്തരമേ തന്നിരിക്കുന്ന ഓപ്ഷനുകളില്‍ ഉള്ളൂ. ഇവിടെ ചോദ്യത്തിലുള്ള ഒരു തെറ്റ് സാന്ദര്‍ഭികമായി ശ്രദ്ധയില്‍പ്പെടുത്തട്ടെ. News ഒരു uncountable noun ആയതിനാല്‍ ഇതിനൊപ്പം a/an ഉപയോഗിക്കാന്‍ പാടില്ല. ഇവിടെ an important news എന്ന് കൊടുത്തത് തെറ്റാണ്. പകരം an important piece of news എന്നാണ് വേണ്ടിയിരുന്നത്.]
Active verb Passive verb
edit (base form) be edited
edit/edits (present tense) am/is/are edited
editing (present participle) being edited
edited (past tense) was/were edited
edited (past participle) been edited
......................................................................................................
give be given
give/gives am/is/are given
giving being given
gave was/were given
given been given
15. (b) at
aim at marvel at
arrive at nod at
excel at peer at
glance at point at
guess at shout at
hint at smile at
laugh at stare at
look at wink at
.........................................................................................................
16. (b) so
[ഒരു സംഭവം നടക്കാനുള്ള കാരണം ആദ്യം പറയുകയാണെങ്കില്‍ ഉപയോഗിക്കേണ്ട conjunction ആണ് so: He studied well so he passed the examination. എന്നാല്‍ കാരണം രണ്ടാമത് പറയുകയാണെങ്കില്‍ because ഉപയോഗിക്കുന്നു: He passed the examination because he had studied well.]
17. (d) slightly
[തന്നിരിക്കുന്ന വാക്കുകളില്‍ comparative degree-യില്‍ ഉപയോഗിക്കാവുന്ന ഏക വാക്കാണ് slightly. ഇതുപോലെ comparative degree-യില്‍ ഉപയോഗിക്കാവുന്ന മറ്റു വാക്കുകളാണ് much, far, a lot എന്നിവ: The white car is much more expensive than the green.]
18. (c) had completed
[റ്റീച്ചര്‍ എത്തുന്നതിനു മുമ്പേ പീറ്റര്‍ അവന്റെ ഹോംവര്‍ക്ക് പൂര്ത്തിയാക്കിക്കഴിഞ്ഞതിനാല് ആദ്യം നടന്ന പ്രവൃത്തിയെ കാണിക്കുന്ന past perfect tense ആണിവിടെ ഉപയോഗിക്കേണ്ടത്.]
19. (c) tribe
[കുരങ്ങുകളുടെ കൂട്ടത്തെ കാണിക്കാന്‍ troop-ഉം ഉപയോഗിക്കും.]
GROUP TERMS
A bevy of girls
A bunch of flowers/keys/grapes
A colony of bats
A fleet of ships
A flight of birds
A flock of sheep
A gang of criminals
A herd of cows/buffaloes/deer/elephants
/cattle/giraffes
A muster of peacocks
A pack of cards/dogs/wolves
A panel of judges
A parliament of owls
A pod of dolphins
A pride of lions
A string of camels
A swarm of ants/bees/flies
A troop of kangaroos/monkeys
A troupe of actors/dancers
20. (c) Despite
[weather forecasts ഒരു noun ആയതിനാല്‍ ഇതിനൊപ്പം despite മാത്രമേ ഇവിടെ ഉപയോഗിക്കാനാവൂ. ബാക്കി മൂന്ന് ഓപ്ഷനുകളും ഉപയോഗിക്കുന്നത് sentence-ന്റെ കൂടെയാണ്.]
*********************************
No comments:
Post a Comment