Monday, 31 May 2021

LDC 2017 - QLN, KSGOD, TCHR

LDC ENGLISH 2017 
[Kollam, Kasaragod & Thrissur - 01.07.2017]

EXPLANATORY ANSWERS:
1. (C) call for
[call for: ആവശ്യപ്പെടുക call at: സന്ദര്‍ശിക്കുക call on: സന്ദര്‍ശിക്കുക call off: റദ്ദാക്കുക]
2. (B) genteel
[genteel family: കുലീന കുടുംബം | gentile (ജെന്റ്റൈല്‍) : ജൂതനല്ലാത്ത വ്യക്തി | gentil : gentle എന്ന വാക്കിന്റെ കാലഹരണപ്പെട്ട സ്‌പെലിങ്]
3. (D) switching
[Do you mind, Would you mind എന്നീ പ്രയോഗങ്ങള്‍ക്കുശേഷം വരുന്ന ക്രിയ -ing verb ആയിരിക്കണം.]
4. (B) lass
5. (A) could see it
[Went, past tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യത്തിലെ ക്രിയയും past tense-ലായിരിക്കണം. Can-ന്റെ past tense ആയ could ഉപയോഗിച്ച ഓപാഷന്‍ A ആണ്, അതിനാല്‍, ശരിയുത്തരമായി വരുന്നത്. Perfect tense ആയതിനാല്‍ could have ഉപയോഗിക്കാനാവില്ല. അതേസമയം, If-clauseല്‍ perfect tense (had gone) ഉണ്ടായിരുന്നുവെങ്കില്‍ could have seen it ശരിയായേനെ.]
6. (B) Tagore is greater than many other poets of modern India
[Superlative-ല്‍ one of the .......... വന്നാല്‍ comparative-ല്‍ comparative word-നുശേഷം than many other + plural noun അല്ലെങ്കില്‍ than most other + plural noun വരണം.]
7. (C) haven't they
[They, plural pronoun ആയതിനാല്‍ singular verb ആയ has ഉപയോഗിക്കാനാവില്ല. പകരം have ഉപയോഗിക്കണം.]
8. (D) had wanted
[Main clause-ല്‍ would have ഉള്ളതിനാല്‍ if-clauseല്‍ perfect tense ഉപയോഗിക്കണം.]
9. (A) at
[Home-നൊപ്പം ഉപയോഗിക്കുന്ന preposition, at ആണ്.]
10. (D) The teacher asked me whether I had read  'Othello' 
[Direct speech-ല്‍ have, has എന്നിവയുണ്ടെങ്കില്‍ അവ reported speech-ല്‍ had എന്നായി മാറും. Had വരുന്ന ഒരു ഓപ്ഷനേ ഇവിടെ നല്‍കിയവയില്‍ ഉള്ളൂവെന്നതിനാല്‍ ഉത്തരം കണ്ടെത്തുക ഏറെ എളുപ്പമാണ്.]
11. (B) The poor boy will be helped by him
[Will help, passive-ല്‍ will be helped ആയി മാറുകയാണ് ചെയ്യുന്നത്]
12. (D) d
[Two pens-ന് the best ഉപയോഗിക്കാനാവില്ല. രണ്ടിലേറെ പേനകള്‍ ഉണ്ടെങ്കില്‍ മാത്രമേ the best-ന് പ്രസക്തിയുള്ളൂ. വാക്യത്തില്‍ of the two എന്നുണ്ടെങ്കില്‍ the ചേര്‍ത്തുള്ള comparative word ആണ് ഉപയോഗിക്കേണ്ടത്. അപ്പോള്‍ ഇവിടെ the better എന്നുണ്ടെങ്കിലേ വാക്യം ശരിയാവുകയുള്ളൂ.]
13. (A) anaesthesia 
14. (B) The last public performance of an artist or athlete 
15. (C) Gloomy
16. (C) collusion
[collision : കൂട്ടിമുട്ടല്‍ | coagulation : കട്ടിയാവല്‍ | coalition : കൂട്ടായ്മ ]
17. (B) Being here already, you can surely do the work. 
[പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു verb-ഉം subject-ഉം അടങ്ങുന്ന വാക്യമാണ് simple sentence. ഇതിന് സമാനമായി വരുന്ന വാക്യമാണ് ഓപ്ഷന്‍ B-യിലുള്ളത്. ഓപ്ഷന്‍ A-യില്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന രണ്ടു വാക്യങ്ങളെ and കൊണ്ട് യോജിപ്പിച്ചിരിക്കുകയാണ്. ഇതാണ് compound sentence. ഓപ്ഷന്‍ C-യില്‍ so that ഉപയോഗിച്ചും ഓപ്ഷന്‍ D-യില്‍ as ഉപയോഗിച്ചും പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന രണ്ടു വാക്യങ്ങളെ യോജിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരം വാക്യങ്ങളാണ് complex sentence എന്നറിയപ്പെടുന്നത്.]
18. (B) one-sided
19. (C) sagacity
[sagacity : ബുദ്ധിസാമര്‍ത്ഥ്യം; വിവേകം | quixotry : അപ്രായോഗികമായ ആശയം]
20. (A) garland

       *********************************

No comments:

Post a Comment