LDC ENGLISH 2017
[Kannur & Ernakulam - 15.07.2017]
EXPLANATORY ANSWERS:
1. (b) to go home
[Order someone to do something എന്നതാണ് ഇംഗ്ലിഷിലെ പ്രയോഗരീതി: The officer ordered his men to fire.]
2. (a) rustled
[ഇലകള്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണ് rustle. പാമ്പുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണ് hiss. കാറ്റ് പുറപ്പെടുവിക്കുന്ന ശബ്ദമാണ് murmur. വിറക് കത്തുമ്പോഴുണ്ടാകുന്ന ശബ്ദത്തെയും റേഡിയോയുടെ പടാപടാ ശബ്ദത്തെയുമാണ് crackle എന്നു പറയുന്നത്.]
3. (d) bush
[വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലാണിത്. ഇത്തരത്തിലുള്ള പഴഞ്ചൊല്ലുകള്‍ കഴിയുന്നത്ര പഠിച്ചുവെക്കുവാന് ശ്രമിക്കണം.]
വിവിധ LDC പരീക്ഷകളില്‍ വന്ന proverbs:
1. Where there is a will, there is a way
2. Actions speak louder than words
3. Prevention is better than cure
4. The pen is mightier than the sword
5. All that glitters is not gold
6. As you sow, so you reap
7. Necessity is the mother of invention
8. A little knowledge is a dangerous thing
9. Well begun is half done
10. Procrastination is the thief of time
4. (b) set off
[put off : നീട്ടിവെക്കുക set off :യാത്രയാരംഭിക്കുക set on : ആക്രമിക്കുക set up : സജ്ജീകരിക്കുക]
5. (b) alma mater
[sine die (സീനെയ് ഡീഎയ്) : അനിശ്ചിത കാലത്തേക്ക് alma mater (ആല്മ മെയ്റ്റര്‍) : മാതൃവിദ്യാലയം bona fide (ബോന ഫൈഡി) : യഥാര്‍ത്ഥമായ prima facie (പ്രൈമ ഫെയ്ഷീ) : പ്രഥമദൃഷ്ട്യാ]
6. (c) imperative
[Verb-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് imperative sentence: 'Help her, please/Please, help her. അതേസമയം, subject-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് assertive sentence: You should help her/Your brother should go abroad. ഈ വാക്യം declarative sentence എന്ന പേരിലും അറിയപ്പെടുന്നു. ചോദ്യചിഹ്നത്തിലവസാനിക്കുന്ന വാക്യം interrogative sentence എന്ന പേരിലും (Are you a student?/Where is she going?) ആശ്ചര്യചിഹ്നത്തിലവസാനിക്കുന്ന വാക്യം exclamatory sentence എന്ന പേരിലും (What a beautiful girl she is!/How beautiful your sister is!) അറിയപ്പെടുന്നു.]
7. (c) applied
[administrate : നിര്‍വ്വഹിക്കുക apply : പുരട്ടുക]
8. (a) uncle
[അമ്മയുടെയും അച്ഛന്റെയും സഹോദരനെയാണ് uncle എന്ന് പറയുന്നത്. പ്രത്യേകമായി കാണിക്കാന്‍ അമ്മയുടെ സഹോദരനെ maternal uncle എന്നും അച്ഛന്റെ സഹോദരനെ paternal uncle എന്നും പറയാറുണ്ട്. അമ്മയുടെയോ അച്ഛന്റെയോ സഹോദരിയാണ് aunt. Uncle-ന്റെ ഭാര്യയെയും aunt എന്നാണ് പറയാറുള്ളത്. Uncle-ന്റെയും aunt-ന്റെയും മകന് അഥവാ മകളാണ് cousin.]
9. (a) Yes, here you are
[ഒരു സാധനത്തിന് ഒരാള്‍ ചോദിച്ചാല്‍ നാമത് കൊടുക്കുന്ന നേരത്ത് ഇതാ എന്ന് പറയാറുണ്ടല്ലോ. ഇതിന് തുല്യമായ ഇംഗ്ലിഷ് പ്രയോഗമാണ് here you are എന്നത്.]
10. (d) to
11. (d) somniloquent
[somnambulist : സ്വപ്നാടനക്കാരന്‍ garrulous : വാതോരാതെ സംസാരിക്കുന്ന credulous : കണ്ണുമടച്ചു വിശ്വസിക്കുന്ന somniloquent : ഉറക്കത്തില്‍ സംസാരിക്കുന്നയാള്‍]
12. (a) had played
[രണ്ടു കാര്യങ്ങളില്‍ ആദ്യം നടന്നുകഴിഞ്ഞതിനെ പരാമര്‍ശിക്കുമ്പോള്‍ past perfect tense (had + -ed verb) ഉപയോഗിക്കണം: When I reached the railway station, the train had left. ഇവിടെ കളി കഴിഞ്ഞശേഷമാണ് വണ്ടി പുറപ്പെട്ടത്. മാത്രമല്ല, after-നുശേഷം വരുന്ന വാക്യത്തില്‍ സാധാരണ past perfect tense ആണുപയോഗിക്കുന്നത്: Her lover walked out on her after she had aborted their child.]
13. (b) had had
[If വരാത്ത വാക്യത്തില്‍ would have ഉണ്ടെങ്കില്‍ if വരുന്ന വാക്യത്തില്‍ had + verb (past perfect tense) ഉണ്ടാവണം: If you had studied well, you would have passed the examination.]
14. (c) plutocracy
[oligarchy : ചുരുക്കം ആള്ക്കാര് ചേര്‍ന്ന് നടത്തുന്ന ഭരണം aristocracy : കുലീനവര്ഗ്ഗത്തില്പ്പെട്ടവര് ചേര്‍ന്ന് നടത്തുന്ന ഭരണം plutocracy : ധനികര്‍ ചേര്‍ന്ന് നടത്തുന്ന ഭരണം democracy : ജനാധിപത്യഭരണം]
15. (d) a person of importance
16. (a) discrimination
17. (a) guilty
18. (b) rode
[ride എന്ന ക്രിയ (verb) യുടെ past tense ആണ് rode. ഇതിന്റെ past participle, ridden ആണ്.]
19. (a) has
[One of the men എന്ന subject-ല്‍ നാം പരിഗണിക്കേണ്ടത് one-നെയാണ്. ഈ one ഒരു singular noun ആയതിനാല്‍ singular verb തന്നെയാണ് തുടര്‍ന്നു വരേണ്ടത്; അതായത് 's' എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന verb. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ has മാത്രമേ 's'-ല്‍ അവസാനിക്കുന്നുള്ളൂ.]
20. (a) hasn't she?
[വാക്യം positive ആണെങ്കില്‍ question tag, negative ആയിരിക്കണം. വാക്യത്തിലെ auxiliary verb ഉപയോഗിച്ചാവണം question tag ഉണ്ടാക്കേണ്ടത്. വാക്യത്തില്‍ is ഇല്ലാത്തതിനാല്‍ ഇവിടെ question tag-ല്‍ is വരില്ല. വാക്യത്തിലെ auxiliary verb ആയ has ഉപയോഗിച്ചാണ് ഇവിടെ question tag ഉണ്ടാക്കേണ്ടത്. വാക്യത്തില്‍ negative word ഇല്ലാത്തതിനാല്‍ has-നെ negative-ലേക്ക് മാറ്റിയ ശേഷമാണ് question tag ഉണ്ടാക്കേണ്ടത്.]
*********************************
17
ReplyDeleteGood.
Deleteതെറ്റിപ്പോയ ഉത്തരങ്ങള്‍ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഭാവിയില്‍ വന്നാല്‍ തെറ്റാതിരിക്കാന്‍ ശ്രദ്ധ വെക്കണം.