1. ഇവിടെ can-നുശേഷമാണ് verb വരേണ്ടത്. Can-നുശേഷം V1 (take) ആണുപയോഗിക്കേണ്ടത്.
2. Hundred dollars-നെ ഒരു യൂനിറ്റായി കണക്കാക്കുന്നതിനാല്‍ singular verb (is) ഉപയോഗിക്കണം.
3. One of + plural noun വന്നാല്‍ one-നെയാണ് പരിഗണിക്കേണ്ടത്. അതിനാല്‍ singular verb (gets) ഉപയോഗിക്കണം.
4. Either ..... or വന്നാല്‍ or-നുശേഷമുള്ള noun-നെ ആധാരമാക്കി verb കണ്ടെത്തണം. ഇവിടെ boy വന്നതിനാല്‍ singular verb (is to blame) ഉപയോഗിക്കാം.
5. None of + plural noun വന്നാല്‍ സാധാരണ singular verb ആണ് ഉപയോഗിക്കുക. എന്നാല്‍ ഇവിടെ their എന്ന plural pronoun വന്നതിനാല്‍ plural verb (have done) ഉപയോഗിക്കണം.
6. And-നുശേഷം my വരാത്തതിനാല്‍ friend-ഉം critic-ഉം ഒരാളാണെന്ന് മനസ്സിലാക്കാം. അതിനാല്‍ singular verb (is) ഉപയോഗിക്കണം.
7. Is ഒരു singular verb ആയതിനാല്‍ അതിനനുസരിച്ചുള്ള subject വരണം. രണ്ടു nouns-നെ (friend, brother) യോജിപ്പിക്കാന്‍ so that ഉപയോഗിക്കില്ല. ഇതുപയോഗിക്കുന്നത് രണ്ട് sentence-നെ യോജിപ്പിക്കാനാണ്. And ഉപയോഗിച്ചാല്‍ subject, plural ആയി മാറും. അപ്പോള്‍ is ഉപയോഗിക്കാനാവില്ല, പകരം are വേണം. അതിനാല്‍ and-നെയും ഒഴിവാക്കാം. As well as, or എന്നിവ വന്നാല്‍ is ഉപയോഗിക്കാം. Or ഉപയോഗിച്ചാല്‍ അര്‍ത്ഥം ശരിയാവില്ല. അര്‍ത്ഥം ശരിയാവാന്‍ as well as ഉപയോഗിക്കണം. എങ്കില്‍ and എന്ന അര്‍ത്ഥം ലഭിക്കും. ഇവിടെ രണ്ടാളും അസുഖത്തിലാണെന്ന കാര്യമാണ് പറയേണ്ടത്.
8. Bread and butter ഒരു യൂനിറ്റായി കണക്കാക്കേണ്ടതിനാല്‍ singular verb (is) ഉപയോഗിക്കണം.
9. Police കാഴ്ചയില്‍ ഏകവചനമാണെങ്കിലും ഇത് plural noun തന്നെയാണ്. അതിനാല്‍ plural verb (have) ഉപയോഗിക്കുന്നു.
10. രണ്ട് nouns-നെ as well as കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കി verb ഉപയോഗിക്കണം. ഇവിടെ Shameem ഏകവചനമായതിനാല്‍ singular verb (has) ഉപയോഗിക്കണം.
11. Explanation 3 നോക്കുക
12. Mumps കാഴ്ചയില്‍ plural ആണെങ്കിലും ഇത് ഒരു രോഗത്തിന്റെ പേരായതിനാല്‍ singular noun ആണ്. അതിനാല്‍ singular verb (is) ഉപയോഗിക്കണം.
13. Each of + plural noun വന്നാല്‍ തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണ്. ഓപ്ഷനുകളില്‍ രണ്ടാമത്തേതില്‍ മാത്രമേ singular verb (was) ഉള്ളൂ. ബാക്കി മൂന്നിലും plural verbs (are, give, were) ആണുള്ളത്.
14. Seventy kilos-നെ ഒരു യൂനിറ്റായി കാണേണ്ടതിനാല്‍ singular verb (is) ഉപയോഗിക്കുന്നു.
15. Explanation 10 കാണുക
16. News ഏകവചനമായതിനാല്‍ singular verb (is) ഉപയോഗിക്കണം.
17. Manager-നൊപ്പം the ഇല്ലാത്തതിനാല്‍ principal-ഉം manager-ഉം ഒരാളാണെന്ന് മനസ്സിലാക്കാം. അതിനാല്‍ singular verb (is) ഉപയോഗിച്ചാല്‍ മതി.
18. Explanation 3 നോക്കുക
19. The long and short ഏകവചനമായി കണക്കാക്കുന്നതിനാല്‍ singular verb (is) മതി.
20. Explanation 3 നോക്കുക
21. Neither of + plural noun വന്നാല്‍ singular verb ആണ് ഉപയോഗിക്കേണ്ടത്. Neither, either എന്നിവക്ക് ശേഷം plural verb ഉപയോഗിക്കാറില്ല. 22. Explanation 10 നോക്കുക
23. Explanation 3 നോക്കുക
24. Sheep-ന്റെ plural-ഉം sheep തന്നെയാണ്. ഇതുപോലുള്ള മറ്റൊരു വാക്കാണ് deer.
25. Subject ആയി വരുന്നത് people എന്ന plural noun ആയതിനാല്‍ plural verb (seem) ഉപയോഗിക്കണം.
No comments:
Post a Comment