1. Subject word, life span എന്ന singular noun ആയതിനാല്‍ singular verb (is) ഉപയോഗിക്കണം.
2. Jury ഒരു collective noun ആയതിനാല്‍ തുടര്‍ന്ന് സാധാരണ singular verb ആണുപയോഗിക്കുന്നത്. എന്നാല്‍ ഈ വാക്യത്തില്‍ their എന്ന plural pronoun വന്നതിനാല്‍ plurar verb (were) ഉപയോഗിക്കണം. Do, plural verb ആണെങ്കിലും ഇതിനുശേഷം V3 ഉപയോഗിക്കാത്തതിനാല്‍ ഇവിടെ ഉപയോഗിക്കാനാവില്ല. Do-വിനുശേഷം V1 ആണുപയോഗിക്കുക.
3. Many a passenger എന്നതിന്റെ അര്‍ത്ഥം many passengers എന്നുതന്നെയാണ്.
4. Subject word, one ആയതിനാല്‍ singular verb (shines) ഉപയോഗിക്കുന്നു.
5. As well as-നു മുന്നില്‍ വരുന്ന noun-നെ subject word ആയി കണക്കാക്കുന്നതിനാല്‍ ഇവിടെ singular verb (works) ഉപയോഗിക്കണം.
6. വാക്യത്തിലെ verb(are) plural ആയതിനാല്‍ ഇതിനനുയോജ്യമായ plural subject ആണ് വേണ്ടത്. Both ഉപയോഗിക്കുമ്പോഴാണ് plural വരുന്നത്. Neither of, either of എന്നിവക്കുശേഷം singular verb ആണുപയോഗിക്കുക.
7. Nor-നുശേഷം വരുന്നതാണ് subject word എന്നതിനാല്‍ ഇവിടെ singular verb (was) ഉപയോഗിക്കണം.
8. The horse and carriage (കുതിരവണ്ടി) ഒരാശയത്തെ സൂചിപ്പിക്കുന്നതിനാല്‍ singular verb (is) ഉപയോഗിക്കണം. The horse and the carriage എന്നു വന്നാല്‍ ഇത് plural subject ആയി മാറും.
9. ഈ വാക്യത്തില്‍ jury ഏകവചനമാണ്. കാരണം unanimous എന്ന വാക്കുള്ളതുതന്നെ. അതിനാല്‍ singualr verb (has) ഉപയോഗിക്കണം. ഇവിടെ is ഉപയോഗിച്ചാല്‍ വാക്യം passive voice ആയി മാറും. അതിനാല്‍ is തെറ്റായ ഉത്തരമാണ്.
10. Furniture ഒരു uncountable noun ആണ്. അതിനാല്‍ furnitures എന്ന plural form ഇല്ല.
11. One of the girls എന്ന subject part-ലെ subject word അഥവാ headword, one എന്ന singular noun ആയതിനാല്‍ singular verb (is) ഉപയോഗിക്കണം.
12. Nor-നുശേഷം വരുന്ന noun ആണ് subject word ആയി എടുക്കേണ്ടതെന്നതിനാല്‍ ഇവിടെ singular verb (knows) ഉപയോഗിക്കണം.
13. Subject word, house എന്ന singular noun ആയതിനാല്‍ singular verb (was) ഉപയോഗിക്കണം.
14. Subject word, Rani എന്ന singular noun ആയതിനാല്‍ singular verb (has)
ഉപയോഗിക്കണം.
15. Subject word, Gupta എന്ന singular noun ആയതിനാല്‍ singular verb (is) ഉപയോഗിക്കണം. ഇവിടെ main verb ആയി going വന്നതിനാല്‍ has ഉപയോഗിക്കാനാവില്ല. Has-നുശേഷം V3 ആണുപയോഗിക്കുക.
16. Hema, singular noun ആയതിനാല്‍ singular verb (is) ഉപയോഗിക്കണം. Has ഉപയോഗിച്ചാല്‍ അര്‍ത്ഥം ശരിയാവില്ല എന്നോര്‍ക്കുക.
17. Subject word, Mary എന്ന singular noun ആയതിനാല്‍ singular verb (has) ഉപയോഗിക്കണം. Has been ഉപയോഗിച്ചാല്‍ passive voice ആകുന്നതിനാല്‍ ഇത് തെറ്റായ ഉത്തരമാണ്.
18. Subject word, one ആയതിനാല്‍ singular verb (is) ഉപയോഗിക്കണം.
19. Subject part-ന്റെ തുടക്കത്തില്‍ each വന്നാല്‍ തുടര്‍ന്ന് വരേണ്ടത് singular verb (ഇവിടെ is) ആണ്.
20. Subject word, my parents ആയതിനാല്‍ plural verb (have come) ഉപയോഗിക്കണം.
21. Subject part-ല്‍ neither of വന്നാല്‍ singualr verb (is) ഉപയോഗിക്കണം.
22. Fifty rupees ഒരു unit ആയി പരിഗണിക്കപ്പെടുന്നതിനാല്‍ singular verb (is) ഉപയോഗിക്കണം. Tense, present ആയതിനാല്‍ was ഉപയോഗിക്കേണ്ടതില്ല.
23. Subject word, minister ആയതിനാല്‍ singular verb (was) ഉപയോഗിക്കണം.
24. Explanation 21 കാണുക.
25. That എന്ന relative pronoun-നു മുന്നില്‍ ഉള്ളത് actors എന്ന plural noun ആയതിനാല്‍ plural verb (have) ഉപയോഗിക്കണം. Have been ഉപയോഗിക്കേണ്ടത് passive voice-ല്‍ ആയതിനാല്‍ ഇവിടെ ആവശ്യമില്ല.
No comments:
Post a Comment