EXPLANATION:
1. The number of-നുശേഷം singular verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ ഒന്നു മാത്രമാണ് (is) singular verb. മറ്റുള്ളവ plural verbs ആണ്.
എന്നാല്‍ A number of-നുശേഷം plural verb ആണുപയോഗിക്കേണ്ടത്. The number of teachers = അദ്ധ്യാപകരുടെ എണ്ണം; A number of teachers = ധാരാളം അദ്ധ്യാപകര്‍. ഇവ തമ്മില്‍ മാറിപ്പോവാതെ സൂക്ഷിക്കണം.
2. Ten thousand rupees-നെ ഒരു യൂനിറ്റായാണ് കണക്കാക്കുന്നത്. അങ്ങനെ വരുമ്പോള്‍ singular verb ഉപയോഗിക്കണം. Ten thousand rupees ഇപ്പോഴും വലിയ തുകയായതിനാല്‍ present verb ഉപയോഗിക്കുന്നു.
3. One of + plural noun വന്നാല്‍ one-നെയാണ് പരിഗണിക്കേണ്ടത്. ഇത് singular ആയതിനാല്‍ singular verb തുടര്‍ന്ന് വരണം. ഓപ്ഷനില്‍ has, is എന്നീ രണ്ട് singular verbs ഉണ്ട്. വാക്യം passive voice ആയതിനാല്‍ is ആണ് ശരിയുത്തരം. Has മാത്രമായി ഉപയോഗിക്കുന്നത് active voice-ലാണ്.
4. ഈ വാക്യത്തിന്റെ subject, plural ആയതിനാല്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം. അതിനാല്‍ was-നുപകരം were വന്നാലാണ് വാക്യം ശരിയാവുക.
5. Many a + singular noun ഏകവചനമാണ്. അതിനാല്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ ഒരു singular verb മാത്രമാണുള്ളത് (is).
6. Subject names ബഹുവചനമായാലും singular verb ആണുപയോഗിക്കുക.
7. Everybody-ക്കുശേഷം singular verb വേണം.
8. രണ്ടു nouns-നെ either ....... or കൊണ്ട് യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun നോക്കിവേണം verb-നെ തീരുമാനിക്കാന്‍. ഇവിടെ or-നുശേഷം friends എന്ന plural noun ഉള്ളതിനാല്‍ plural verb ഉപയോഗിക്കണം.
9. No. 3 നോക്കുക
10. ഇവിടെ subject word, box ആണ്. അതിനാല്‍ singular verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ ഒന്നു മാത്രമാണ് singular verb (is).
11. Baggage, uncountable noun ആയതിനാല്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം.
12. Or-നുശേഷം I വന്നതിനാല്‍ ഇതിന്റെ verb ആയ am ആണ് ശരിയുത്തരം. [8 കാണുക]
13. രണ്ടു nouns-നെ along with കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കി verb തെരഞ്ഞെടുക്കണം. ഇവിടെ അത് boy ആയതിനാല്‍ singular verb ഉപയോഗിച്ചാല്‍ മതി.
14. വിശദീകരണം 3 കാണുക
15. ഇവിടെ പരിഗണിക്കേണ്ട വാക്ക് bats അല്ല, quality ആണ്. ഇത് singular ആയതിനാല്‍ singular verb ഉപയോഗിക്കണം.
16. More than one-നുശേഷം singular noun-ഉം singular verb ഉപയോഗിച്ചാല്‍ മതി.
17. As well as-നു മുന്നില്‍ വരുന്ന noun-നെ അടിസ്ഥാനമാക്കി verb തീരുമാനിക്കുക. ഇവിടെ Neethu വന്നതിനാല്‍ singular verb ഉപയോഗിക്കുന്നു. Neethu-വിനെയും കൂട്ടുകാരെയും ആദരിക്കുന്നതിനാല്‍ വാക്യം passive voice-ല്‍ വരണം. അതിനാല്‍ is ഉപയോഗിക്കണം. Has ഉപയോഗിച്ചാല്‍ active voice ആണ് വരിക. Neethu-വും കൂട്ടുകാരും മറ്റാരെയോ ആദരിക്കുന്നു എന്ന അര്‍ത്ഥമാണ് അപ്പോള്‍ കിട്ടുക. ഇവിടെ ആരെ ആദരിക്കുന്നുവെന്നത് honoured-നുശേഷം വരാത്തതിനാല്‍ active voice ആവശ്യമില്ല. ആരെ ആദരിക്കുന്നു എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം വാക്യത്തിന്റെ തുടക്കത്തില്‍ വന്നതിനാലാണ് passive voice ഉപയോഗിക്കുന്നത്.
18. Neither ..... nor വന്നാല്‍ nor-നുശേഷമുള്ള noun-നെ പരിഗണിക്കണം. ഇവിടെ brothers ആയതിനാല്‍ plural verb ഉപയോഗിക്കണം.
19. Plural subject വന്നതിനാല്‍ plural verb ഉപയോഗിക്കണം.
20. Two kilos of potatoes-നെ ഒരു യൂനിറ്റായി കാണുന്നതിനാല്‍ singular verb ഉപയോഗിക്കണം.
21. Explanation 3 കാണുക
22. Explanation 3 കാണുക
23. A good deal of-നുശേഷം uncountable noun-ഉം singular verb-ഉം ആണുപയോഗിക്കുന്നത്.
24. Principal-ഉം chairman-ഉം ഒരാളായതിനാല്‍ singular verb ആണ് ഉപയോഗിക്കേണ്ടത്. Principal-നു മുന്നിലുള്ള the, chairman-ന് മുന്നിലും വന്നാല്‍ രണ്ടു പേരാവും. അപ്പോള്‍ plural verb ഉപയോഗിക്കണം: The principal and the chairman have attended the meeting.
25. Board ഒരു സംഘം ആളുകളുടെ കൂട്ടമാണ്. ഇത്തരം കൂട്ടത്തെ സാധാരണ ഏകവചനമായാണ് കാണുന്നത്. അതിനാല്‍ singular verb മതി.
No comments:
Post a Comment