Monday, 3 August 2020

GENERAL QUESTIONS 43







1. 'വളരെയേറെ സന്തോഷമുള്ള' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന idiom ആണിത്.

2. Be-ക്കുശേഷം V3, -ing verb എന്നിവയാണ് ഉപയോഗിക്കുക. ഇവിടെ subject ആയി വന്നിട്ടുള്ളത് medicine ആണ്. മരുന്ന് ആരെയും കഴിക്കില്ല. മരുന്നിനെയാണ് കഴിക്കേണ്ടത്. അതിനാല്‍ passive voice ഉപയോഗിക്കണം. Passive-ല്‍ V3 ആണുപയോഗിക്കുക.



3. പന്ത്രണ്ട് കരുക്കളുപയോഗിച്ചുള്ള ഒരിനം ബോര്‍ഡ് കളിയാണ് draughts. ഒന്നാമത്തെ വാക്ക് ഇംഗ്ലിഷില്‍ ഇല്ലാത്തതാണ്. Draft എന്താണെന്ന് നിങ്ങള്‍ക്കറിയാം. മഴയില്ലായ്മ അഥവാ വരള്‍ച്ചയാണ് drought.


4. Told to me എന്ന് പറയാത്തതിനാല്‍ രണ്ടാമത്തെ ഓപ്ഷന്‍ തെറ്റാണ്. Your, you എന്നിവയെ me-യുടെ അനുയോജ്യരൂപത്തിലേക്കാണ് മാറ്റേണ്ടത്. അത് യഥാക്രമം my, me ആണ്. ഇവ വരുന്നത് ഒന്നിലും രണ്ടിലുമാണ്. രണ്ടാമത്തേത് തെറ്റായതിനാല്‍ ഒന്നാമത്തേത് ശരിയാവുന്നു.


5. 'ഒരു പുസ്തകത്തിലെ വരികളോ ആശയങ്ങളോ മോഷ്ടിച്ച് സ്വന്തമാണെന്ന് ഭാവിക്കുന്നവന്‍' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് plagiarist. ഇത്തരത്തിലുള്ള മോഷണമാണ് plagiarism. Nepotism എന്ന് പറയുന്നത് 'സ്വജനപക്ഷപാത'ത്തെയാണ്.


7. Both ...... and എന്നതാണ് പ്രയോഗരീതി. Both ...... or എന്ന് പറയാറില്ല. അതിനാല്‍ മൂന്നാമത്തെ ഓപ്ഷനിലാണ് തെറ്റുള്ളത്.


8. Since അടങ്ങുന്ന time expression ഉള്ളതിനാല്‍ perfect tense ആണ് ഉപയോഗിക്കേണ്ടത്. ഇവിടെ മൂന്നു ഓപ്ഷനുകളില്‍ perfect tense ഉപയോഗിച്ചിട്ടുണ്ട്. Past time-നെ കാണിക്കുന്ന മറ്റൊരു വാക്കോ വാക്യമോ ഇല്ലാത്തതിനാല്‍ നാലാമത്തെ ഓപ്ഷന്‍ ആവശ്യമില്ല. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ present perfect continuous tense ആണ് ഉപയോഗിക്കുക. അതുപ്രകാരം ഓപ്ഷന്‍ രണ്ടാണ് ശരിയാവേണ്ടത്. എന്നാല്‍ know എന്ന verb, continuous-ല്‍ ഉപയോഗിക്കാത്ത verbs-ല്‍ പെടുന്നതിനാല്‍ ഈ ഓപ്ഷന്‍ തെറ്റാണ്. പകരം present perfect tense ആയ ഓപ്ഷന്‍ ഒന്ന് ശരിയുത്തരമായി മാറുന്നു.


9. ഒരു വസ്തു ഉണ്ടാക്കുമ്പോള്‍ അതിനുപയോഗിക്കുന്ന വസ്തുവിന്റെ അംശം പുതുതായി ഉണ്ടാക്കിയ വസ്തുവില്‍ കാണുന്നില്ലെങ്കില്‍ from ഉപയോഗിക്കണം. ഇവിടെ ചില ചായങ്ങളുണ്ടാക്കാന്‍ മരങ്ങളുടെ ഇലകള്‍ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഈ ഇലകള്‍ ചായങ്ങളില്‍ കാണില്ല. അതിനാല്‍ from ഉപയോഗിക്കുന്നു. ഉണ്ടാക്കിയ വസ്തുവില്‍ ഉണ്ടാക്കാനുപയോഗിച്ച വസ്തുവിനെ കാണുന്നുണ്ടെങ്കില്‍ of ഉപയോഗിക്കണം: Yesterday I bought a table made of wood. മേശയില്‍ അതുണ്ടാക്കാനുപയോഗിച്ച മരത്തെ കാണു്ന്നതിനാല്‍ of ഉപയോഗിച്ചു.


10. ഇവിടെ ഒരു പൊതുവായ അഥവാ സ്ഥായിയായ കാര്യമാണ് പറയുന്നത്. അതിനാല്‍ simple present tense ഉപയോഗിക്കണം. രണ്ടാമത്തെയും മൂന്നാമത്തെയും ഓപ്ഷനുകളാണ് ഈ tense-ലുള്ളത്. Vermin കാഴ്ചയില്‍ singular noun ആയി തോന്നുന്നതിനാല്‍ carries ആണ് ശരിയെന്ന് ധരിക്കുന്നവരുണ്ടാകും. എന്നാല്‍ Vermin ഒരു plural noun ആണ്. Vermins എന്നൊരു വാക്കില്ല. അതിനാല്‍ carry എന്ന plural verb ശരിയുത്തരമായി മാറുന്നു. Vermin പോലെയുള്ള plural സ്വഭാവമുള്ള മറ്റ് സാധാരണ വാക്കുകളാണ് police, cattle, poultry, gentry എന്നിവ.



No comments:

Post a Comment