Monday, 3 August 2020

GENERAL QUESTIONS 42











1. Speaks എന്ന verb-നെ വിശേഷിപ്പിക്കുന്ന വാക്കാണ് വേണ്ടത്. അത് adverb ആയിരിക്കും. Well, best എന്നിവയാണ് adverbs. ഇവ adjective ആയും ഉപയോഗിക്കാറുണ്ട്. Correct, good എന്നിവ adjectives മാത്രമാണ്. Best ഉപയോഗിക്കുന്നത് superlative degree-യിലാണ്. ഇവിടെ താരതമ്യം ഇല്ലാത്തതിനാല്‍ best ആവശ്യമില്ല. അതിനാല്‍ well ശരിയുത്തരമായി മാറുന്നു.

2. Blank-ന് ഇടതുവശം artist എന്ന noun-ഉം വലതുവശം painted എന്ന verb-ഉം വന്നതിനാല്‍ subject ആയി ഉപയോഗിക്കുന്ന relative pronoun ഇവിടെ വേണം. Which, that, who എന്നിവയാണ് subject relative pronouns. Whom, object-നുപകരം ഉപയോഗിക്കുന്ന relative pronoun ആണ്. Artist ഒരു മനുഷ്യനായതിനാല്‍ who ഉപയോഗിക്കണം.


3. ഈ വാക്യത്തില്‍ last year എന്ന time word ഉള്ളതിനാല്‍ സംഭവം past time-ല്‍ നടന്നതാണെന്ന വ്യക്തമായ സൂചന കിട്ടുന്നതിനാല്‍ simple past tense ഉപയോഗിക്കണം. ഓപ്ഷനുകളില്‍ lost ആണ് simple past verb. Has, have എന്നിവ present perfect-ല്‍ ഉപയോഗിക്കുന്നവയാണ്. She-ക്കുശേഷം have ഉപയോഗിക്കില്ലെന്ന കാര്യവും ഓര്‍ക്കുക. Had, past perfect ആണെങ്കില്‍ ഒരു subject-ഉം ഒരു verb-ഉം മാത്രം അടങ്ങുന്ന simple sentence-ല്‍ had + V3 സാധാരണ ഉപയോഗിക്കാറില്ല.


4. വാക്യത്തില്‍ future time-നെ കാണിക്കുന്ന വാക്കിനൊപ്പം by ചേര്‍ത്തുവന്നാല്‍ future perfect tense ഉപയോഗിക്കണം. ഇവിടെ will have lived, would have lived എന്നിവയാണ് perfect tense. ഇവിടെ would, past form ആയതിനാല്‍ ഉപയോഗിക്കുന്നില്ല.



5. വാക്യത്തില്‍ in 1947 എന്ന past time expression ഉള്ളതിനാല്‍ simple past tense-ലുപയോഗിക്കുന്ന won ശരിയുത്തരമായി മാറുന്നു. ബാക്കി മൂന്ന് ഓപ്ഷനും present tense-ല്‍ ഉപയോഗിക്കുന്നവയാണ്.



6. Perfect tense-ല്‍ time expression-ല്‍ ഉപയോഗിക്കുന്ന prepositions FOR, SINCE എന്നിവയാണ്. For കാലയളവിനെയും (period of time) Since തുടക്കസമയത്തെയും (starting time അഥവാ point of time) സൂചിപ്പിക്കുന്നു. ഇവിടെ ഓപ്ഷനുകളില്‍ since മാത്രമേയുള്ളൂ.



7. Seldom, hardly, no sooner, barely, rarely എന്നിവ വാക്യത്തിന്റെ തുടക്കത്തില്‍ വന്നാല്‍ തുടര്‍ന്ന് auxiliary verb + subject എന്ന പദക്രമം ഉപയോഗിക്കണം.



8. Since അടങ്ങുന്ന time expression വാക്യത്തിലുണ്ടെങ്കില്‍ perfect tense ആണ് ഉപയോഗിക്കേണ്ടത്. ഓപ്ഷനുകളില്‍ have been living മാത്രമാണ് perfect tense ആയി ഉള്ളത്.



9. Superior, inferior, junior, senior എന്നീ -orല്‍ അവസാനിക്കുന്ന വാക്കുകള്‍ക്കുശേഷം ഉപയോഗിക്കേണ്ട preposition, TO ആണ്.



10. ഇതൊരു proverb ആണ്. 'ആളധികമായാല്‍ പാമ്പ് ചാവില്ല' എന്ന മലയാളം ചൊല്ലിനു തുല്യമായ ഇംഗ്ലിഷ് ചൊല്ലാണിത്.          

No comments:

Post a Comment