Monday, 26 July 2021

ARTICLE QUIZ - 02

ARTILCE QUIZ - 02

EXPLANATORY ANSWERS: 

1. d) a little

[ഫീസടക്കാനാവാത്ത കാരണം പണമില്ലാത്തതാണ്. ഈ negative meaning കാണിക്കാന്‍ little ആണുപയോഗിക്കേണ്ടത്. എന്നാല്‍ ഇവിടെ a little ആണ് ശരിയുത്തരമായി വരുന്നത്. ഇതിനുള്ള കാരണം only എന്ന വാക്കുള്ളതാണ്. Only a little water, only a few friends എന്നിങ്ങനെ പറയണം. ഇവിടെ a ഒഴിവാക്കരുത്.]

2. d) No article

[രോഗങ്ങളുടെ പേരിനൊപ്പം article വേണ്ട.]

3. b) a, The

[ചെറിയ അസുഖങ്ങളായ sore throat, headache, cold മുതലായവയുടെ കൂടെ article ഉപയോഗിക്കണം. പ്രത്യേകത കാണിക്കാത്തതിനാല്‍ ആദ്യത്തെ വാക്കില്‍ a ഉപയോഗിച്ചെങ്കില്‍ പ്രത്യേകത എടുത്തുകാണിക്കുന്നതിനാല്‍ രണ്ടാമത്തെ വാക്കില്‍ The ഉപയോഗിച്ചു.

4. a) the

[ദ്വീപസമൂഹമാണ് Bahamas. പേരില്‍ plurality ഉള്ളതിനാല്‍ definite article ഉപയോഗിക്കണം.]

5. d) No article

[ഇംഗ്ലിഷ് പത്രങ്ങളുടെ പേരിന്റെ കൂടെയാണ് സാധാരണ the ഉണ്ടാവുക: The Hindu, the Indian Express, the Deccan Herals, the Times of India. ഭാഷാപത്രങ്ങളുടെ പേരില്‍ സാധാരണ the ഉപയോഗിക്കാറില്ല. അതിനാല്‍ ഭാഷാപത്രങ്ങളുടെ പേരില്‍ the ചേര്‍ക്കേണ്ടതില്ല.]

6. c) ........, ........., the

[വെള്ളച്ചാട്ടങ്ങളുടെ പേരിനു മുമ്പില്‍ article ആവശ്യമില്ല. രാജ്യങ്ങളുടെ പേരിലും വേണ്ട. എന്നാല്‍ രാജ്യത്തിന്റെ പേരിന് plural സ്വഭാവമുണ്ടെങ്കില്‍ the ചേര്‍ക്കണം.]

7. d) No article

[പൊതുവായ ആശയത്തിലുപയോഗിക്കുമ്പോള്‍ night-ന് article ആവശ്യമില്ല. പ്രത്യേകത കാണിക്കുമ്പോള്‍ ഉപയോഗിക്കാം: in the night.]

8. d) a, the, the

[Musical instrument ഒരു common singular noun ആയതിനാല്‍ indefinite article ആവശ്യമുണ്ട്. Piano, guitar എന്നിവ സംഗീതോപകരണങ്ങളാണ്. സംഗീതോപകരണങ്ങളുടെ പേരില്‍ definite article ആണുപയോഗിക്കേണ്ടത്.]

9. a) ......., the, ..........

[Cats, dogs എന്നിവ പൊതുവായ ആശയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. Superlative degree-യില്‍ വരുന്ന വാക്കിന്റെ കൂടെ the ഉണ്ടായിരിക്കും.]

10. a) a

[പണം കടംകൊടുക്കാനാവണമെങ്കില്‍ കയ്യില്‍ സ്വല്പമെങ്കിലും പണമുണ്ടാവണമല്ലോ. അതുകൊണ്ടാണ് positive meaning ലഭിക്കുന്നതിന് a ഉപയോഗിച്ചത്.]


No comments:

Post a Comment