ARTICLE QUIZ - 01
EXPLANATORY ANSWERS:
1. c) the
[Scissors ഒരു plural noun ആണ്. അതിനാല്‍ indefinite article ഉപയോഗിക്കാനാവില്ല. പൊതുവായ ആശയത്തില്‍ പറയാത്തതിനാല്‍ ഒരു article ആവശ്യവുമാണ്. അതിനാലാണ് the ഉപയോഗിക്കുന്നത്. Scissors പോലെ indefinite articles ഉപയോഗിക്കാന്‍ പറ്റില്ല ഇനി പറയുന്ന വാക്കുകളുടെ കൂടെയും: binoculars, glasses, jeans, knickers, leggings, pants, pyjamas, shorts, spectacles, tights, trousers, tweezers. ഒരെണ്ണത്തെ സൂചിപ്പിച്ചു പറയാന്‍ a scissors എന്നല്ല, a pair of scissors എന്നാണ് പറയേണ്ടത്. എത്രയെണ്ണമായാലും pair of ഉപയോഗിക്കണം. I want five scissors എന്നല്ല, I want five pairs of scissors എന്നാണ് പറയേണ്ടത്.]
2. d) No article
[കടലാസ് എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ paper ഒരു uncountable noun ആണ്. ഇവിടെ കടലാസിന്റെ പ്രത്യേകതയൊന്നും പറയാത്തതിനാല്‍ article ഒന്നും ആവശ്യമില്ല. പൊതുവായ ആശയത്തിലുപയോഗിക്കുന്ന uncountable nouns-നു മുന്നില്‍ article വെക്കാറില്ല.]
3. d) No article
[യാത്രാമാധ്യമത്തെ കാണിക്കുന്നയവസരത്തില്‍ വാഹനത്തിന്റെ പേരിനു മുന്നില്‍ by വന്നാല്‍ article ആവശ്യമില്ല: by bus, by car, by ship, by air, by scooter.]
4. d) a, a
[സാധാരണ രോഗങ്ങളുടെ പേരുകള്‍ക്കു മുന്നില്‍ article ഉപയോഗിക്കാറില്ല. എന്നാല്‍ ചെറിയ അസുഖങ്ങളായ headache, sore throat, cold എന്നിവക്കു മുന്നില്‍ ഇവയെ countable nouns ആയി കണക്കാക്കുന്നതിനാല്‍ indefinite article ഉപയോഗിക്കാറുണ്ട്.]
5. b) The
[ആളുകളുടെ പേരിനു മുമ്പില്‍ സാധാരണ definite article ഉപയോഗിക്കാറില്ല. എന്നാല്‍ ഒരു വ്യക്തിയെപ്പറ്റി പ്രത്യേകമായി വേര്‍തിരിച്ച് പറയുന്നയവസരത്തില്‍ ഉപയോഗിക്കാം.]
6. d) No article
[Curiosity ഒരു uncount noun ആണ്. ഇവിടെ ഈ വാക്ക് പൊതുവായ ആശയത്തില്‍ ഉപയോഗിച്ചതിനാല്‍ article ആവശ്യമില്ല.]
7. b) the
[കണ്ടുപിടുത്തങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആ വസ്തുവിന്റെ പേരിനു മുന്നില്‍ definite article ഉപയോഗിക്കണം.]
8. a) The
[എല്ലാ ഡോള്‍ഫിനുകളും ഒരുപോലെ ബുദ്ധിയുള്ള ജീവികളാണ്. ഏതെങ്കിലുമൊന്ന് ബുദ്ധിയില്ലാത്തതാവാനുള്ള സാധ്യതയില്ല. അതിനാല്‍ ഡോള്‍ഫിന്‍ വര്‍ഗ്ഗത്തെ ഒന്നായി കാണേണ്ടതിനാല്‍ The ഉപയോഗിക്കണം.]
9. b) a
[വാക്യം സൂചിപ്പിക്കുന്നത് positive meaning ആയതിനാല്‍ few-വിനു മുന്നില്‍ indefinite article വേണം.]
10. a) little
[വാക്യം സൂചിപ്പിക്കുന്നത് സമയമില്ലായ്മയെയാണ്. അതിനാല്‍ നിഷേധാര്‍ത്ഥം വരുന്ന little ഉപയോഗിക്കണം.]
No comments:
Post a Comment