BEAT FOREST OFFICER 2016
[Held on 23.04.2016]
EXPLANATORY ANSWERS:
1. (c) do they?
[Rarely ഒരു negative word ആയതിനാല്‍ positive tag ഉപയോഗിക്കണം. Speak-ന്റെ auxiliary verb ആയി ഉപയോഗിക്കേണ്ടത് do ആണ്. Spoke എന്ന past tense verb-ന്റെ auxiliary ആയിട്ടാണ് did ഉപയോഗിക്കുന്നത്.]
2. (b) If I had had enough money
[Would have എന്നത് perfect tense ആയതിനാല്‍ ഇതിന്റെ കൂടെ വരുന്ന വാക്യവും ഇതേ tense-ല്‍ വരണം. ഓപ്ഷന്‍ (b) ആണ് perfect tense. ഓപ്ഷന്‍ (a)-യില്‍ had ഉണ്ടെങ്കിലും അത് perfect tense അല്ല, simple past tense ആണ്. Had-നുശേഷം verb വന്നാല്‍ മാത്രമേ അത് perfect tense ആവുകയുള്ളൂ. ഒന്നാമത്തെ ഉത്തരത്തില്‍ had-നുശേഷം verb ഇല്ല. പകരം money എന്ന noun ആണുള്ളത്. Had + noun വന്നാല്‍ അത് simple past tense ആണെന്നോര്‍ക്കുക. എന്നാല്‍ രണ്ടാമത്തെ ഉത്തരത്തില്‍ had had എന്നുണ്ട്. ഇവയിലാദ്യത്തെ had, auxiliary verb-ഉം രണ്ടാമത്തേത് main verb-ഉം ആണ്. അതിനാല്‍ ഇത് perfect tense ആണ്.]
3. (c) an
[F എന്ന അക്ഷരം consonant ആണെങ്കിലും ഈ അക്ഷരം ഉച്ചരിക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം vowel ആണ്. അതായത്, എഫ്. ഇതിലെ എ ഒരു vowel sound ആണല്ലോ. അതിനാല്‍ an ഉപയോഗിക്കണം. F, H, L, M, N, R, S, X എന്നീ എട്ട് അക്ഷരങ്ങളുടെ ഉച്ചാരണം തുടങ്ങുന്നത് vowel sound-ലാണ്: an F I R, an HMT Watch, an LDC exam, an MLA, an NCC officer, an RTO, an SI, an X-ray report.]
4. (a) with
5. (c) have done
[None of-നുശേഷം uncountable noun വന്നാല്‍ singular verb മാത്രമേ ഉപയോഗിക്കാവൂ: None of the work has been done yet. എന്നാല്‍ None of-നുശേഷം plural noun അല്ലെങ്കില്‍ plural pronoun അതുമല്ലെങ്കില്‍ ഒരുകൂട്ടം ആളുകളെയോ വസ്തുക്കളെയോ കാണിക്കുന്ന singular noun വന്നാല്‍ singular verb-ഓ plural verb-ഓ ഉപയോഗിക്കാം: None of the chairs was/were comfortable. ബ്രിട്ടിഷ് ഇംഗ്ലിഷില്‍ formal ആയി ഉപയോഗിക്കുന്നത് singular verb ആണ്. അതുപ്രകാരം അഞ്ചാമത്തെ ചോദ്യത്തിന്റെ ഉത്തരം (a) has done ആണ്. എന്നാല്‍ ഈ വാക്യത്തില്‍ their എന്നൊരു plural possessive pronoun ഉള്ളതിനാല്‍ have done ഉപയോഗിക്കാം.]
6. (d) Etiquete
[correct: Etiquette]
7. (c) accept
8. (a) set out
[set out = begin a journey | set in = (of rain, bad weather, infection, etc.) to begin and seem likely to continue | set up =establish a business, institution, etc. | set down = (of a bus or train, or its driver) to stop and allow sb to get off]
9. (b) altruist
[egoist = അഹംഭാവി | antagonist = പ്രതിയോഗി; എതിരാളി | anarchist = അരാജകത്വവാദി]
10. (d) very rarely
*********************************
No comments:
Post a Comment