Friday, 11 June 2021

COMPUTER ASSISTANT GRADE II - GOVERNMENT SECRETARIAT 2016

COMPUTER ASSISTANT GRADE II -
GOVERNMENT SECRETARIAT 2016
[Held on 05.02.2016]
EXPLANATORY ANSWERS:
1. (b) an
[Honest എന്ന വാക്കിന്റെ ഉച്ചാരണം തുടങ്ങുന്നത് 'ഓ' എന്ന സ്വരശബ്ദത്തിലായതിനാല്‍ an ഉപയോഗിക്കണം.]
2. (a) used
[In our childhood എന്ന വാചകം കഴിഞ്ഞ കാലത്തെ സൂചിപ്പിക്കുന്നതിനാല്‍ past form-ലുള്ള verb ഉപയോഗിക്കണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ used മാത്രമാണ് past form-ല്‍ വരുന്നത്.]
3. (d) should one
[വാക്യം negative ആയതിനാല്‍ positive tag ഉപയോഗിക്കണം. വാക്യത്തിലെ auxiliary verb, should ആയതിനാല്‍ അതേ should തന്നെയാണ് question tag-ല്‍ ഉപയോഗിക്കേണ്ടത്.]
4. (a) think
[വാക്യത്തില്‍ are എന്ന present verb ഉള്ളതിനാല്‍ തന്നിരിക്കുന്ന ഓപ്ഷനുകളില്‍നിന്ന് present verb തെരഞ്ഞെടുക്കണം. Thought, past verb ആയതിനാല്‍ അതൊഴിവാക്കാം. ബാക്കി മൂന്നും present verbs ആണ്. I-ക്കുശേഷം singular verb (thinks) ഉപയോഗിക്കുന്നില്ല. 'തോന്നുക' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന think, continuous tense-ല്‍ ഉപയോഗിക്കാറില്ല. അതിനാല്‍ plural verb ആയ think ഉപയോഗിക്കണം.]
5. (c) you will suffer
[വാക്യത്തിലെ change എന്ന verb, present form ആയതിനാല്‍ തുടര്‍ന്നും present form വരണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ will, shall എന്നിവയാണ് present forms. You-വിനുശേഷം സാധാരണ shall ഉപയോഗിക്കാറില്ല. അതിനാല്‍ you will suffer ശരിയുത്തരമായി വരുന്നു.]
6. (d) to
7. (b) The doctor warned the patient not to overeat
[Imperative sentence തുടങ്ങുന്നത് don't-ലാണെങ്കില്‍ reported speech-ല്‍ don't എന്നത് not to എന്നായി മാറും. രണ്ടാമത്തെയും നാലാമത്തെയും ഓപ്ഷനുകളില്‍ ആണ് not to ഉള്ളത്. ഡോക്ടര്‍ രോഗിയോട് request നടത്തുകയല്ല ചെയ്തത്. മറിച്ച് മുന്നറിയിപ്പ് കൊടുക്കുകയാണ് ചെയ്തത്. അതിനാല്‍ രണ്ടാമത്തെ ഓപ്ഷനാണ് ശരിയുത്തരമായി വരുന്നത്.]
8. (d) Let not the patient be disturbed
[സാധാരണ imperative sentence-ന്റെ passive voice തുടങ്ങുന്നത് let-ലാണ്. ഇവിടെ നാല് ഓപ്ഷനുകളും let-ല്‍ തുടങ്ങിയിരിക്കുന്നു. ആദ്യത്തെ ഓപ്ഷനിലെ തെറ്റ് is be എന്നുപയോഗിച്ചതാണ്. Let-നുശേഷം വരേണ്ട verb V1 (base form) ആയിരിക്കം. Be ആണ് V1. Is be എന്നൊരു പ്രയോഗം ഇംഗ്ലിഷിലില്ലതാനും. രണ്ടാമത്തെ ഓപ്ഷനില്‍ are be വന്നതാണ് തെറ്റ്. മൂന്നാമത്തെ ഓപ്ഷനില്‍ be disturb എന്നു വന്നതാണ് തെറ്റ്. Be-ക്കുശേഷം V1 (disturb) ഉപയോഗിക്കില്ല. പകരം Passive-ല്‍ V3 ഉപയോഗിക്കണം. അതിനാലാണ് be + V3 (be disturbed) വന്ന നാലാമത്തെ ഓപ്ഷന്‍ ശരിയുത്തരമാവുന്നത്.]
9. (a) get into hot water
[get into hot water = കാര്യമായ കുഴപ്പത്തിലാവുക | get the better of = തോല്പിക്കുക | hot water = പ്രയാസമേറിയതോ അപകടകരമോ ആയ സാഹചര്യം | wash one's hands of = ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുക]
10. (b) wardrobe
['വോഡ്രോബ്' എന്നാണ് ഉച്ചാരണം.]
11. (c) larder
[അമേരിക്കന്‍ ഇംഗ്ലിഷില്‍ pantry എന്നുപയോഗിക്കുന്നു.]
12. (b) pull through
[pull through = തരണം ചെയ്യുക | pull down = നശിപ്പിക്കുക; പൊളിച്ചുമാറ്റുക | pull off = വിജയിക്കുക | pull up = വണ്ടി നിറുത്തുക]
13. (c) jubilant
14. (a) famous
15. (d) lady
16. (b) Exclamatory sentence
[ആശ്ചര്യചിഹ്നത്തിലവസാനിക്കുന്ന വാക്യമാണ് exclamatory sentence. വാക്യം അവസാനിക്കുന്നത് ചോദ്യചിഹ്നത്തിലാണെങ്കില്‍ അത് interrogative sentence (Where is my mobile phone?). ക്രിയ (verb) യില്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യത്തെ imperative sentence എന്ന് വിളിക്കുന്നു (Help her, please / Please help her). Subject-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് assertive sentence എന്നും declarative sentence എന്നും അറിയപ്പെടുന്നത് (My brother was a sports journalist). വാക്യത്തില്‍ negative word ഉണ്ടെങ്കില്‍ അതിനെ negative sentence എന്നും (She is not my sister) negative word ഇല്ലെങ്കില്‍ അതിനെ affirmative sentence എന്നും (She is my wife) വിളിക്കുന്നു.]
17. (d) is
[വാക്യത്തിന്റെ subject part-ല്‍ and ചേര്‍ത്തുള്ള രണ്ടു nouns ഉണ്ട്: best friend and severest critic. എന്നാല്‍ ഇത് രണ്ടു വ്യക്തികളല്ല, ഒരു വ്യക്തിയാണെന്ന് subject part വ്യക്തമാക്കിത്തരുന്നുണ്ട്. കാരണം ഇവിടെ My എന്ന possessive adjective വന്നിരിക്കുന്നത് best friend-നൊപ്പം മാത്രമാണ്. അതേസമയം, രണ്ടു nouns-നൊപ്പവും my വന്നിരുന്നുവെങ്കില്‍ രണ്ടു പേരാകുമായിരുന്നു. ഇവിടെ എന്റെ മാതാവാണ് എന്റെ best friend-ഉം severest critic-ഉം. അതിനാല്‍ singular verb തുടര്‍ന്നുപയോഗിച്ചാല്‍ മതി. ഓപ്ഷനുകളില്‍ is, was എന്നിവയാണ് singular verbs. ഇവിടെ was ഉപയോഗിക്കാത്തത് വാക്യം past tense ആണെന്ന് സൂചിപ്പിക്കുന്ന time word ഇല്ലാത്തതിനാലാണ്. വാക്യത്തില്‍ പറയുന്ന കാര്യം കഴിഞ്ഞ കാലത്ത് സംവിച്ചതാണെന്ന് വ്യക്തമായി മനസ്സിലാവുന്നുണ്ടെങ്കില്‍ past time-നെ കാണിക്കുന്ന time word ഇല്ലെങ്കിലും past tense ഉപയോഗിക്കാം: Columbus discovered America.]
18. (b) that
[Dog മനുഷ്യനല്ലാത്തതിനാല്‍ which, that എന്നിവയിലൊന്ന് ഉപയോഗിക്കണം. I bought വന്നതിനാലാണ് dog-നെ തിരിച്ചറിയാന്‍ കഴിയുന്നതെന്നതിനാല്‍ that ഉപയോഗിക്കാം. ഇങ്ങനെ തിരിച്ചറിയാന്‍ ഒരു clause-ന്റെ ആവശ്യമില്ലെങ്കില്‍ അത്തരം clause-ല്‍ that ഉപയോഗിക്കരുത്: The Empire State Building, which is situated in America, was once the highest building in the world.]
19. (a) latest
[News-നൊപ്പം ഉപയോഗിക്കുന്ന വാക്ക് latest ആണ്.]
20. (c) quickly
[Come, verb ആയതിനാല്‍ verb-നെ വിശേഷിപ്പിക്കുന്ന വാക്കാണ് വേണ്ടത്. Verb-നെ വിശേഷിപ്പിക്കുന്നത് adverb ആണ്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ quickly ആണ് adverb. സാധാരണ -lyയിലവസാനിക്കുന്ന വാക്കാണ് adverb ആയി വരുന്നത്: bravely, cleverly.]
            *********************************

No comments:

Post a Comment