BEAT FOREST OFFICER 2017
[Held on 10.08.2017]
EXPLANATORY ANSWERS:
1. (b) their
[Crowd ജനങ്ങളുടെ കൂട്ടമാണ്. അതിനാല്‍ plural pronoun ഉപയോഗിക്കണം.]
2. (d) has
[Management എന്ന അര്‍ത്ഥമാണിവിടെ board-നുള്ളത്. ഇതിനുശേഷം singular verb ഉപയോഗിച്ചാല്‍ മതി.]
3. ഈ ചോദ്യത്തിനുള്ള ഓപ്ഷനുകളില്‍ രണ്ടെണ്ണം ശരിയുത്തരമായി എടുക്കാം: the eldest, the oldest എന്നിവ. Oxford Advanced Learner's Dictionary-യിലെ ഒരു ഉദാഹരണവാക്യം ഇക്കാര്യം അടിവരയിട്ടു പറയുന്നതിന് നല്‍കാം: I'm the eldest/ oldest in the family.
4. (d) laid
[Lie എന്ന വാക്ക് 'കള്ളം പറയുക', 'കിടക്കുക' എന്നീ രണ്ടര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ past tense അര്‍ത്ഥവ്യത്യാസമനുസരിച്ച് മാറും. കള്ളം പറയുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ past tense ആയും past participle ആയും lied എന്നാണ് വരിക. എന്നാല്‍ കിടക്കുക എന്ന അര്‍ത്ഥത്തില്‍ past tense ആയി lay എന്നും past participle ആയി lain എന്നും വരുന്നു. Lie-യുടെ past tense ആയി ഉപയോഗിക്കുന്ന lay-ക്ക് 'കിടന്നു' എന്ന അര്‍ത്ഥത്തിനു പുറമെ 'ഇടുക, വെക്കുക, കിടത്തുക' എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഈ അര്‍ത്ഥങ്ങളില്‍ വരുമ്പോള്‍ lay-യുടെ past tense-ഉം past participle-ഉം laid ആണ്. തന്നിരിക്കുന്ന ചോദ്യത്തിലെ വാക്യത്തില്‍ 'അമ്മ കുട്ടിയെ തൊട്ടിലില്‍ കിടത്തി' എന്നാണ് പറയുന്നത്. അതിനാല്‍ 'കിടത്തി' എന്ന അര്‍ത്ഥം വരുന്ന laid ആണ് ശരിയുത്തരമായി വരിക.]
5. (a) Himalayas
[The Himalayas എന്നതാണ് ശരി. രാജ്യങ്ങളുടെയും ദ്വീപുകളുടെയും പര്‍വ്വതനിരകളുടെയും പേരുകള്‍ ബഹുവചനത്തില്‍ വരുമ്പോള്‍ അതിനു മുന്നില്‍ the ചേര്‍ക്കണം.]
6. (d) had started ringing
[ഇവിടെ simple past tense (started) മതി.]
7. (c) On, to
8. (b) Combative
9. (a) I have not yet been reported
10. (c) endemic
[ഒരു പ്രത്യേക പ്രദേശത്തോ പ്രത്യേക വിഭാഗം ആളുകളിലോ കണ്ടുവരുന്ന രോഗമാണ് endemic disease. ഉദാ: malaria
ഒരു പ്രത്യേക പ്രദേശത്തെ ധാരാളം പേരെ ഒരേസമയം ബാധിക്കുകയും മറ്റു പ്രദേശങ്ങളിലേക്ക് വേഗത്തില്‍ പടരുകയും ചെയ്യുന്ന രോഗമാണ് epidemic disease. ഉദാ: smallpox
ഒരു രാജ്യത്തെ മുഴുവനായോ ലോകത്തെ മുഴുവനായോ ബാധിക്കുന്ന രോഗമാണ് pandemic disease. ഉദാഹരണം: Covid 19.]
*********************************
No comments:
Post a Comment