VILLAGE FIELD ASSISTANT - 2017
Alappuzha, Kottayam, Thrissur, Wayanad, Kannur
[Held on 04-11-2017]
EXPLANATORY ANSWERS:
1. (b) did she?
[വാക്യം negative ആയതിനാല്‍ positive tag ഉപയോഗിക്കണം. വാക്യത്തില്‍ auxiliary verb ഇല്ലാത്തതിനാല്‍ visited എന്ന verb-ന്റെ tense-നു അനുസൃതമായ auxiliary verb ഉപയോഗിക്കണം. Visited, past tense ആണ്. അതിനാല്‍ past tense-ലുള്ള auxiliary verb വേണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ അത് did മാത്രമാണ്.]
2. (a) you would have met them.
[Had gone, past perfect tense ആയതിനാല്‍ തുടര്‍ന്നും ഇതേ tense വരണം. ഓപ്ഷനുകളില്‍ (a) മാത്രമാണ് perfect tense.]
[ENGLISH4PSC - O.Abootty - 7736201216]
3. (c) The boy said that he liked sweets.
[Said, past tense ആയതിനാല്‍ like എന്ന present verb-നെ liked എന്ന past verb ആക്കി മാറ്റണം. രണ്ടു ഓപ്ഷനുകളില്‍ liked ഉണ്ട്. ആദ്യത്തേതില്‍ said-നെ says ആക്കി മാറ്റിയതാണ് തെറ്റ്. Quotation marks-നുപുറത്തുള്ള verb-ല്‍ മാറ്റം വരുത്തരുത്.]
4. (a) at
[കൃത്യസമയം കാണിക്കുമ്പോള്‍ at ഉപയോഗിക്കണം.]
[ENGLISH4PSC - O.Abootty - 7736201216]
5. (c) an
[Am, is, are, was, were-നുശേഷം ഒരു singular noun വന്നാല്‍ indefinite article ഉപയോഗിക്കണം.]
6. (a) The window was broken by the boy.
[Active voice-ലെ broke, simple past tense ആണ്. അതിനാല്‍ ഇതേ tense-ലുള്ള be + V3 ആണ് passive voice-ല്‍ വരേണ്ടത്. Be-യുടെ past form, was-ഉം were-ഉം ആണ്. ഇവയില്‍ was വരുന്ന ഒരുത്തരമേ ഓപ്ഷനുകളില്‍ ഉള്ളൂ. അതിനാല്‍ അതിനെ ശരിയുത്തരമായി തെരഞ്ഞെടുക്കാം.][ENGLISH4PSC - O.Abootty - 7736201216]
7. (b) funnier
[വാക്യത്തില്‍ than ഉള്ളതിനാല്‍ comparative word ഉപയോഗിക്കണം. ഓപ്ഷനുകളില്‍ funnier മാത്രമാണ് comparative word ആയി ഉള്ളത്.]
8. (a) go
[Subject part-ല്‍ വരുന്ന രണ്ടു nouns-നെ or കൊണ്ട് യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കിയാണ് singular verb വേണമോ plural verb വേണമോ എന്ന് തീരുമാനിക്കേണ്ടത്. ഇവിടെ രണ്ടാമത്തെ noun, brothers എന്ന plural noun ആയതിനാല്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം. Go ആണ് plural verb. ഓപ്ഷനില്‍ കാണുന്ന gone, going എന്നിവ subject-നുശേഷമുള്ള verb ആയി ഉപയോഗിക്കുമ്പോള്‍ കൂടെ ഉചിതമായ ഒരു auxiliary verb നിര്‍ബന്ധമായും ഉണ്ടായിരിക്കണം.][ENGLISH4PSC - O.Abootty - 7736201216]
9. (d) carefully
[സാധാരണ adverb അവസാനിക്കുന്നത് -lyയില്‍ ആയിരിക്കും: cleverly, bravely, beautifully]
10. (a) drinks
[വാക്യത്തില്‍ every morning എന്ന time expression ഉള്ളതിനാല്‍ simple present tense ഉപയോഗിക്കണം. Drinks, drink എന്നിവയാണ് simple present tense. He ഏകവചനമായതിനാല്‍ ഏകവചനക്രിയ അഥവാ singular verb ഉപയോഗിക്കണം. അത് drinks ആണ്.]
[ENGLISH4PSC - O.Abootty - 7736201216]
11. (c) Vacuum
12. (a) put on
[put on = (വസ്ത്രം) ധരിക്കുക]
13. (b) curse
14. (a) It's raining heavily.
15. (d) equal
16. (c) meagre
17. (d) plague
18. (c) site
19. (b) creative
20. (b) magnum opus
[memento = an object kept as a reminder of a person or event (ധാരാളം പേര്‍ ഈ വാക്ക് momento എന്ന് പറയുന്നതും എഴുതുന്നതും കാണാം. ഇത് തെറ്റാണ്. Memory-ക്കായി സൂക്ഷിക്കുന്ന വസ്തുവായതിനാല്‍ memento എന്നാണ് പറയേണ്ടതും എഴുതേണ്ടതും) | mangue = mango | mot juste = the appropriate word or expression]
[ENGLISH4PSC - O.Abootty - 7736201216]
*********************************
No comments:
Post a Comment