1. Every morning ഉള്ളതിനാല്‍ simple present tense (drinks) ഉപയോഗിക്കണം. Subject ഏകവചനത്തില്‍ ആയതിനാല്‍ drink ഉപയോഗിക്കില്ല.
2. Was raining, past tense ആയതിനാല്‍ blank-ലും past tense ഉപയോഗിക്കണം. When-ല്‍ തുടങ്ങുന്ന subordinate clause-ല്‍ സാധാരണ simple present/past tense അല്ലെങ്കില്‍ present/past continuous tense ഉപയോഗിക്കുന്നു. അതിനാല്‍ ഇവിടെ simple past ആയി വരുന്ന reached ഉപയോഗിക്കണം.
3. Past time expression ഇല്ലാത്തതിനാല്‍ present perfect tense ഉപയോഗിക്കുന്നു. മാത്രമല്ല, രണ്ടാമത്തെ വാക്യം present tense-ലായതിനാലും present perfect tense ഉപയോഗിക്കാം.
4. Dropped, past tense ആയതിനാല്‍ blank-ലും past tense വരണം. ഓപ്ഷനുകളില്‍ ഒന്നു മാത്രമാണ് past tense-ല്‍ ഉള്ളത് (got) എന്നതിനാല്‍ ഉത്തരം എളുപ്പത്തില്‍ കണ്ടെത്താനാവുന്നു.
5. ആദ്യം നടന്ന സംഭവത്തെ കാണിക്കേണ്ടതിനാല്‍ past perfect tense (had left) ഉപയോഗിക്കുന്നു.
6. Shall go, future tense ആയതിനാല്‍ blank-ല്‍ present simple tense (stops) ഉപയോഗിക്കണം.
7. Explanation 5 കാണുക.
8. Past time-നെ കാണിക്കുന്ന in 1947 ഉള്ളതിനാല്‍ simple past tense (won) ഉപയോഗിക്കണം.
9. Sink - sank - sunk
10. Had + V3 വരുമ്പോഴാണ് past perfect tense വരുന്നത്. He hires a boat എന്ന വാക്യം active voice ആയതിനാല്‍ ഇതേ voice-ല്‍ തന്നെ past perfect tense വരണം. മൂന്നാമത്തെ ഓപ്ഷന്‍ passive voice-ന്റെ ഘടനയാണെന്നോര്‍ക്കുക.
11. For two hours എന്ന സമയവാചകം ഉള്ളതിനാല്‍ present perfect continuous tense (has been raining) ഉപയോഗിക്കണം.
12. Explanation 5 കാണുക.
13. Past time-നെ കാണിക്കുന്ന yesterday ഉള്ളതിനാല്‍ simple past tense (wrote) ഉപയോഗിക്കണം.
14. Usually ഉള്ളതിനാല്‍ simple present tense (reads) ഉപയോഗിക്കണം.
15. For the past ten years ഉള്ളതിനാല്‍ present perfect continuous tense ഉപയോഗിക്കണം.
16. രണ്ടും നാലും ഓപ്ഷനുകളില്‍ വന്ന വാക്യത്തില്‍ past tense ഉപയോഗിച്ചതിനാല്‍ മൂന്നാമത്തെ ഓപ്ഷനിലും ഇതേ tense വേണം. അവിടെ past tense (was) -നുപകരം present tense (is) ഉള്ളതിനാലാണ് ഓപ്ഷന്‍ മൂന്ന് തെറ്റുന്നത്.
17. Explanation 5 കാണുക.
18. Every day ഉള്ളതിനാല്‍ simple present tense (writes) ഉപയോഗിക്കണം.
19. Explanation 5 കാണുക.
20. Shakespeare ഇന്ന് ജീവിച്ചിരിപ്പില്ലാത്ത എഴുത്തുകാരന്‍ ആയതിനാല്‍ past tense ഉപയോഗിക്കണം. By Shakespeare എന്നത് വാക്യം passive ആണെന്ന് സൂചിപ്പിക്കുന്നതിനാല്‍ passive-ല്‍ വരുന്ന past tense (was written) ആണുപയോഗിക്കേണ്ടത്. Has written എന്നത് active voice-ല്‍ ഉപയോഗിക്കുന്ന verb form ആണ്.
21. Are, present tense ആയതിനാല്‍ blank-ലും present tense വരണം. 'തോന്നുക' എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ continuous tense-ല്‍ ഉപയോഗിക്കാത്ത verb ആണ് think. അതിനാല്‍ present simple tense (think) ഉപയോഗിക്കണം.
22. വര്‍ഷം എത്രയെന്ന് സൂചിപ്പിച്ചുകൊണ്ട് ഇപ്പോഴും താമസിക്കുന്നുണ്ടെന്ന് പറയുന്നതിന് present perfect continuous tense (have been living) ഉപയോഗിക്കണം.
23. Past perfect tense-ല്‍ ഉപയോഗിക്കുന്നത് had + V3 ആണ്. ഇത് പ്രകാരം രണ്ടാമത്തെ ഓപ്ഷനാണ് ശരി.
24. ആദ്യവാക്യം present tense-ലായതിനാല്‍ രണ്ടാത്തെ വാക്യവും ഇതേ tense-ല്‍ (disagree) വരണം.
25. Permanent ആയ ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ simple present tense ആണുപയോഗിക്കേണ്ടത്. ഇവിടെ പകരം present continuous tense (is standing) ഉപയോഗിച്ചതാണ് തെറ്റ്. Stands ഉപയോഗിച്ചാല്‍ വാക്യം ശരിയായി.
No comments:
Post a Comment