Tuesday, 16 February 2021

TENSE[PSC 2015-16]

EXPLANATION: 

1. നേരത്തെ നടന്നതും ഇപ്പോള്‍ പ്രസക്തവുമായ കാര്യം പറയുന്നതിനാല്‍ present perfect tense (have been) ഉപയോഗിക്കണം. 

2. Met, past tense ആയതിനാല്‍ blank-ലും past tense വരണം. ഓപ്ഷനുകളില്‍ മൂന്ന് past tense ഉണ്ട്. ഇവയില്‍ had been working ഉപയോഗിക്കേണ്ടതില്ല. കാരണം for/since ചേര്‍ത്തുള്ള ഒരു സമയം ഈ വാക്യത്തില്‍ ഇല്ല എന്നതുതന്നെ. Worked ഉപയോഗിച്ചാല്‍ അര്‍ത്ഥം ലഭിക്കാതെ പോവും. അതിനാല്‍ past continuous tense (was working) ഉപയോഗിക്കണം. 

3. Yet ഉള്ളതിനാല്‍ perfect tense ഉപയോഗിക്കണം. ആദ്യത്തെ രണ്ട് ഓപ്ഷനുകളിലാണ് perfect tense ഉള്ളത്. I-ക്കുശേഷം has ഉപയോഗിക്കാത്തതിനാല്‍ ഒന്നാമത്തെ ഓപ്ഷനെ ഒഴിവാക്കുന്നു. 

4. Reached, past tense ആയതിനാല്‍ blank-ലും past tense ഉപയോഗിക്കണം. ഓപ്ഷനില്‍ രണ്ട് past tense (had left, left). ഇവയില്‍ PSC തെരഞ്ഞടുക്കുന്ന ശരിയുത്തരം had left ആണ്. സുഹൃത്ത് പാര്‍ക്കില്‍നിന്നും പോയശേഷം ഞാന്‍ പാര്‍ക്കില്‍ എത്തി എന്ന് സൂചിപ്പിക്കാനാണ് ആദ്യം നടന്ന സംഭവം past perfect tense-ലും രണ്ടാമത് നടന്ന സംഭവം simple past tense-ലും പറയുന്നത്. 

5. Tomorrow ഭാവികാലത്തെ സൂചിപ്പിക്കുന്നതിനാല്‍ future tense (will come) ഉപയോഗിക്കുന്നു. 

6. Since + time ഉള്ളതിനാല്‍ perfect continuous tense (has been expanding, have been moving) ഉപയോഗിക്കുന്നു. 

7. ഇംഗ്ലിഷ് പത്രങ്ങളുടെ തലക്കെട്ടില്‍ past event-നെ കാണിക്കാന്‍ simple present tense (escapes) ആണ് ഉപയോഗിക്കുക. 

8. Are + V3 വരാത്തതിനാല്‍ ഒന്നാം ഓപ്ഷന്‍ തെറ്റി. Plural subject + plural verb വരാത്തതിനാല്‍ രണ്ടാം ഓപ്ഷനും തെറ്റി. Plural subject + plural verb വന്നതിനാല്‍ മൂന്നാമത്തെ ഓപ്ഷന്‍ ശരിയായി. Subject-നുശേഷം വരുന്ന -ing verbന്റെ കൂടെ auxiliary verb ഇല്ലാത്തതിനാലാണ് നാലാമത്തെ ഓപ്ഷന്‍ തെറ്റിയത്. 

9. Usually ഉള്ളതിനാല്‍ simple present tense (visits) ഉപയോഗിക്കണം. 

10. Would-നുശേഷം verb വരികയാണെങ്കില്‍ അത് V1 (move) ആയിരിക്കണം. 

11. ഉടമസ്ഥാവകാശം സൂചിപ്പിക്കുമ്പോള്‍ 'ഉണ്ട്' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് has, have എന്നിവ. Singular subject വന്നതിനാല്‍ singular verb (has) ഉപയോഗിക്കുന്നു. ഈ അര്‍ത്ഥത്തില്‍ have, continuous tense-ല്‍ ഉപയോഗിക്കാറില്ല. 

12. For + pronoun + to-infinitive എന്നതാണ് സാധാരണയുള്ള പദക്രമം. 

13. Preposition-നുശേഷം -ing verb (saying) ആണ് ഉപയോഗിക്കുക. 

14. Starting time (1990) ഉള്ളതിനാല്‍ since ഉപയോഗിക്കണം. 

15. വാക്യത്തിന്റെ അര്‍ത്ഥം നോക്കിയിട്ടുവേണം ഇവിടെ modal auxiliary verb ഉപയോഗിക്കാന്‍. അനുയോജ്യമായ അര്‍ത്ഥം കിട്ടുന്നത് could ഉപയോഗിച്ചാലാണ്. 

16. Were, past tense ആയതിനാല്‍ blank-ലും past tense വരണം. ഓപ്ഷനുകളിലെ രണ്ട് past verbs-ല്‍ അനുയോജ്യമായ അര്‍ത്ഥം കിട്ടുന്നത് could-നാണ്. 

17. Car ഏകവചനമായതിനാല്‍ do എന്ന plural verb ഉപയോഗിക്കാനാവില്ല. അതിനാല്‍ ആദ്യഓപ്ഷന്‍ തെറ്റാണ്. Continuous tense-ല്‍ ഉപയോഗിക്കാത്ത verb ആണ് belong. മാത്രമല്ല subject-ന്റെ verb ആയി വരുന്ന -ing formനൊപ്പം ഒരു auxiliary verb ഉണ്ടെങ്കില്‍ മാത്രമേ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുകയുള്ളൂ. അതിനാല്‍ ഓപ്ഷന്‍ രണ്ട് തെറ്റാണ്. For/since + time ഇല്ലാത്തതിനാല്‍ perfect tense (has belonged) ഉപയോഗിക്കേണ്ടതില്ല. ഇത്തരത്തില്‍ ഓരോ ഓപ്ഷനും eliminate ചെയ്താല്‍ ബാക്കി വരുന്ന belongs ആണ് ശരിയുത്തരം. 

18. Past time-നെ കാണിക്കുന്ന ago ഉള്ളതിനാല്‍ simple past tense (met) ഉപയോഗിക്കണം. 

19. bear - bore - borne [bear-ന് ഒന്നിലേറേ അര്‍ത്ഥ ങ്ങളുണ്ട്. 'പ്രസവിക്കുക' എന്ന അര്‍ത്ഥമൊഴികെ ബാക്കി എല്ലാ അര്‍ത്ഥത്തിലും bear-ന്റെ past participle, borne ആണ്. 'പ്രസവിക്കുക' എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ bear-ന്റെ past participle ആയി ഉപയോഗിക്കുന്നത് born ആണ്.] 

20. Auxiliary verb ഇല്ലാതെ looking ഉപയോഗിക്കാനാവില്ല. Subject (He) ഏകവചനമായതിനാല്‍ have എന്ന plural verb തുടര്‍ന്ന് ഉപയോഗിക്കുന്നതും തെറ്റാണ്. ഇനി ബാക്കി വരുന്ന looks ആണ് ശരിയുത്തരം. ഇവിടെ 'നോക്കുക' എന്ന അര്‍ത്ഥത്തിലല്ല, 'തോന്നുക' എന്ന അര്‍ത്ഥത്തിലാണ് look ഉപയോഗിച്ചിരിക്കുന്നത്. 

21. Yesterday കഴിഞ്ഞ കാലത്തെ കാണിക്കുന്നതിനാല്‍ simple past tense (returned) ഉപയോഗിക്കണം. 

22. Usually ഉള്ളതിനാല്‍ simple present tense (takes) ഉപയോഗിക്കണം. 

23. ശാശ്വതമായ ഒരു സത്യത്തെക്കുറിച്ച് പറയുന്നതിനാല്‍ simple present tense (moves) ഉപയോഗിക്കണം. 

24. Freeze - froze -frozen 

25. പറയുന്ന സമയത്ത് ആള്‍ സ്ഥലത്തില്ലാത്തതിനാല്‍ present perfect tense (has gone) ഉപയോഗിക്കുന്നു.

No comments:

Post a Comment