RELATIVE PRONOUNS
Who, whom, whose, which, that എന്നീ വാക്കുകളാണ് relative pronouns എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരു noun-ന് അല്ലെങ്കില്‍ pronoun-ന് ശേഷമാണ് relative pronoun ഉപയോഗിക്കുന്നത്.
ഈ noun-നെ അടിസ്ഥാനമാക്കിയാണ് ഏത് relative pronoun ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. ആ noun സൂചിപ്പിക്കുന്നത് മനുഷ്യനെയാണെങ്കില്‍ who, whom, whose എന്നിവയിലൊന്നും മനുഷ്യനല്ലെങ്കില്‍ which, that എന്നിവയിലൊന്നും ഉപയോഗിക്കുന്നു.
മനുഷ്യനെ സൂചിപ്പിക്കുന്ന noun-നുശേഷമുള്ള blank-ന്റെ തൊട്ടുശേഷം വരുന്ന വാക്ക് verb/auxiliary verb ആണെങ്കില്‍ who ഉപയോഗിക്കുന്നു:
He is the person .......... saved the child.
ഈ വാക്യത്തിലെ person സൂചിപ്പിക്കുന്നത് മനുഷ്യനെയാണ്. തുടര്‍ന്ന് വന്നത് saved എന്ന verb ആണ്. അതിനാല്‍ ഇവിടെ who ഉപയോഗിക്കണം. ഈ verb-നു ഒരു subject വേണം. ആ subject ആണ് who:
He is the person who saved the child.
ഇത്തരത്തില്‍ വരുന്ന noun സൂചിപ്പിക്കുന്നത് മനുഷ്യനെ അല്ലെങ്കില്‍ which/that ഉപയോഗിക്കാം:
They opposed the motion .......... was proposed by the rival group.
ഈ വാക്യത്തില്‍ was എന്ന auxiliary verb-നു മുന്നില്‍ വരുന്നത് motion എന്ന noun ആണ്. Motion അല്ലാത്തതിനാല്‍ who ഉപയോഗിക്കേണ്ടതില്ല; പകരം which/that ഉപയോഗിക്കണം:
They opposed the motion which/that was proposed by the rival group.
Object-ന്റെ സ്ഥാനത്താണ് whom വരുന്നത്. അപ്പോള്‍ blank-നുശേഷം subject-ഓടുകൂടിയ ഒരു വാക്യം (sentence) വരും:
The man ............ you met yesterday has just left.
ഇവിടെ blank-നുശേഷം you met yesterday എന്ന വാക്യമാണ് വന്നിട്ടുള്ളത്. Meet എന്നത് object (കര്‍മ്മം) വരുന്ന verb ആണ്. ആരെ, എന്തിനെ എന്നിങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന ഉത്തരമാണ് object. ആര് എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരമാണ് subject. താന്‍ ഇന്നലെ ആരെ പരിചയപ്പെട്ടു? എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരമാണ് man. അപ്പോള്‍ man, object ആണ്. അതിനാല്‍ ഇവിടെ ഉപയോഗിക്കേണ്ട relative pronoun, whom ആണ്:
The man whom you met yesterday has just left.
മുകളില്‍ പറഞ്ഞ വാക്യത്തിലെ man, മനുഷ്യനായതിനാലാണ് whom ഉപയോഗിച്ചത്. ഇത്തരത്തില്‍ വരുന്നത് മനുഷ്യനല്ലെങ്കില്‍ which/that ആണുപയോഗിക്കേണ്ടത്:
I will show you a house ........... you can buy.
ഈ വാക്യത്തില്‍ blank-നു മുന്നില്‍ വരുന്നത് house ആണ്. House, മനുഷ്യനല്ലാത്തതിനാല്‍ ഇവിടെ which ഉപയോഗിച്ചാല്‍ മതി. That-ഉം ഉപയോഗിക്കാവുന്നതാണ്:
I will show you a house which/that you can buy.
ഇനി whose എവിടെ ഉപയോഗിക്കുമെന്ന് നോക്കാം. Blank-നുശേഷം ഒരു passive voice വരികയാണെങ്കില്‍ ഉപയോഗിക്കേണ്ട relative pronoun, whose ആയിരിക്കും:
This is the man ........... pocket was picked.
ഇവിടെ blank-നുശേഷം വരുന്നത് passive voice-ലുള്ള ഒരു വാക്യമാണ്. അതിനാല്‍ ഇവിടെ ഉപയോഗിക്കേണ്ടത് whose ആണ്:
This is the man whose pocket was picked.
എന്നാല്‍ എപ്പോഴും passive voice വരണമെന്നുമില്ല. Object ഇല്ലാത്ത verb ഉപയോഗിച്ചുള്ള വാക്യം വന്നാലും object-ഓടുകൂടിയ വാക്യം വന്നാലും whose ഉപയോഗിക്കേണ്ടിവരും. താഴെ കൊടുത്ത വാക്യങ്ങള്‍ നോക്കുക:
Only children whose parents are existing savers may open an account.
That's the boy whose mother I met.
I have a friend whose father has helped me so many times with money.
ആദ്യവാക്യത്തിലെ parents are existing savers എന്നത് object ഇല്ലാത്ത വാക്യമാണ്. അതേസമയം, രണ്ടാമത്തെ വാക്യത്തിലെ mother എന്ന വാക്ക് I met എന്നതിന്റെ object ആണ്. അതുപോലെ മൂന്നാമത്തെ വാക്യത്തിലെ me, object ആണ്.
Whose തന്നെ മനുഷ്യരല്ലാത്ത ജീവികളുടെയും അചേതന വസ്തുക്കളുടെയും പേരിന്റെ കൂടെയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ who, whom എന്നിവ മനുഷ്യരുടെ കൂടെ മാത്രമേ ഉപയോഗിക്കാനാവൂ:
He sold his horse whose one eye was blind.
Tomorrow I will repair the table whose leg has been broken.
All, same, everything, little, much, any, anything, none, no, nothing, only എന്നിവയ്ക്കുശേഷം സാധാരണ which ഉപയോഗിക്കാറില്ല. പകരം that ഉപയോഗിക്കുന്നു. അതുപോലെ, superlative degree-യില്‍ വരുന്ന adjective-നു ശേഷവും സാധാരണ ഉപയോഗിക്കുന്നത് that ആണ്.
All that glitters is not gold.
Why do I always get the blame for everything that goes wrong?
The wisest man that ever lived made mistakes.
വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിനാമത്തിനുശേഷം preposition വന്നാല്‍ whom ഉപയോഗിക്കണം.
The girl to whom I spoke is my neighbour.
The man from whom you borrowed ten thousand rupees has come to see you.
വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിനാമമല്ലാത്ത നാമത്തിനുശേഷം preposition വന്നാല്‍ which ഉപയോഗിക്കണം.
The dictionary from which I collected these words belongs to my teacher of English.
All, everyone, everybody, no one, nobody, those എന്നിവക്കുശേഷം who എന്നും that എന്നും ഉപയോഗിക്കാവുന്നതാണ്:
Everyone who/that saw the film liked it very much.
All the students who/that have passed the examination will get a prize.
Relative clauses-നെ defining clause എന്നും non-defining clause എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇനി പറയുന്ന വാക്യങ്ങള്‍ കാണുക:
His brother, who works at the supermarket, gave me this watch.
His brother who works at the supermarket gave me this watch.
ഈ രണ്ടു വാക്യങ്ങളില്‍ ആദ്യത്തേതിലെ relative clause ഇരുഭാഗത്തും കോമ ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു. ഇതാണ് non-defining clause. രണ്ടാമത്തെ ഇത്തരത്തില്‍ വേര്‍തിരിച്ചിട്ടില്ല. ഇതാണ് defining clause. ആളെ അഥവാ വസ്തുവിനെ വേര്‍തിരിച്ചറിയുന്നതിനാണ് defining clause ഉപയോഗിക്കുന്നത്. അതിന്റെ ആവശ്യമില്ലെങ്കില്‍ non-defining clause ഉപയോഗിക്കുന്നു. നേരത്തെ പറഞ്ഞ വാക്യത്തിലെ non-defining clause തരുന്ന സൂചന അവന് ഒരൊറ്റ സഹോദരനേ ഉള്ളൂ എന്നാണ്. ആ സഹോദരനെക്കുറിച്ചുള്ള കൂടുതലായ ഒരു വിവരമാണ് non-defining clause-ലൂടെ തന്നത്. ഈ clause ഇവിടെ നല്കിയില്ലെങ്കിലും പ്രശ്നമൊന്നുമില്ല. എന്നാല്‍ രണ്ടാമത്തെ വാക്യത്തിലെ defining clause നല്കുന്ന സൂചന അവന് ഒന്നിലേറെ സഹോദരന്മാരുണ്ടെന്നാണ്. ഈ ഘട്ടത്തില്‍ എനിക്ക് വാച്ച് തന്നത് ഏത് സഹോദരനാണെന്ന് വേര്‍തിരിച്ചറിയാനാണ് who works at the supermarket എന്ന defining clause ഉപയോഗിച്ചത്. ഈ clause ഇവിടെനിന്നും എടുത്തുമാറ്റാനാവില്ല.
ഇതുപോലെ, പ്രശസ്തരായ വ്യക്തികളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ non-defining clause ആണ് ഉപയോഗിക്കുന്നത്:
Abraham Lincoln, who was born in a hut in Kentucky, is considered the greatest American president.
നമുക്ക് ആളെ തിരിച്ചറിയാന്‍ ഒരു വിശേഷണം ആവശ്യമില്ലാത്തവിധം അത്രയും പ്രശസ്തനാണ് അബ്രഹാം ലിങ്കന്. അതിനാല്‍ who was born in a hut in Kentucky എന്ന relative clause കോമ ഉപയോഗിച്ച് വേര്‍തിരിച്ചു.
Mary Mathew who lives next door has become a grand-mother today.
ഇവിടെ Mary Mathew-വിനെ തിരിച്ചറിയണമെങ്കില്‍ who lives next door എന്ന relative clause നിര്‍ബന്ധമായും വേണം. അതിനാല്‍ ഈ വിശേഷണവാക്യം കോമ ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതില്ല.
Non-defining clause-ല്‍ that എന്ന relative pronoun ഉപയോഗിക്കാന്‍ പാടില്ല. പകരം മനുഷ്യര്‍ക്ക് who, whom എന്നിവയും മനുഷ്യരല്ലെങ്കില്‍ which-ഉം ആണുപയോഗിക്കേണ്ടത്:
My music teacher that you met today lives in Mumbai now.
My music teacher whom you met today lives in Mumbai now.
My music teacher, whom you met today, lives in Mumbai now. (ഇവിടെ that you met എന്നുപയോഗിക്കരുത്.)
The dog that was run over by his car belongs to my neighbour.
The dog, which was run over by his car, belongs to my neighbour. (ഇവിടെ that was run over by his car എന്നുപയോഗിക്കരുത്.)
Relative Adverbs
Where, when, why എന്നീ വാക്കുകളാണ് relative adverbs എന്നറിയപ്പെടുന്നത്. സ്ഥലനാമത്തിനുശേഷം where-ഉം സമയത്തിനുശേഷം when-ഉം കാരണത്തിനുശേഷം why-ഉം ഉപയോഗിക്കുന്നു. ഇവ തന്നെ relative pronoun ഉപയോഗിച്ചു പറയുകയാണെങ്കില്‍ preposition കൂടി ഉപയോഗിക്കേണ്ടിവരും. ഇനി പറയുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കുക:
That's the hotel in which we stayed together last year.
That's the hotel where we stayed together last year.
This picture was taken in the beach at which I used to play.
This picture was taken in the beach where I used to play.
I remember the day on which I married Ranjini.
I remember the day when I married Ranjini.
The year in which I was born also witnessed the birth of Sachin Tendulkar.
The year when I was born also witnessed the birth of Sachin Tendulkar.
I don’t know the reason for which he left the party.
I don’t know the reason why he left the party.
================================
PRACTICE QUESTIONS:
1. The man ............... beard is white reminds me of Santa Claus.
a) that b) whom
c) whose d) who
2. You are allowed to have just half an hour, after ........ you are supposed to submit your exam paper.
a) what b) that
c) when d) which
3. There are no special actors ....... I would like to meet one day.
a) who b) when
c) whose d) whom
4. Anna Mathew is among the few students ........ we can rely for the organization of the charity exhibition.
a) who b) with whose
c) on whom d) to whom
5. Mary resigned from her post after she was rejected to promote, ........ did not surprise us at all.
a) which b) by whom
c) for what d) that
6. Edinburgh is the town ............ Alexander Graham Bell was born.
a) which b) where
c) that d) what
7. Bill Clinton was the president ................ wife was called Hillary.
a) which b) whom
c) whose d) who
8. The house ............. they lived in was destroyed by the floods.
a) whose b) where
c) who d) which
9. Do you know anyone .................. speaks Japanese?
a) which b) that
c) who d) whose
10. Children ............... eat a lot of candy often get bad teeth.
a) which b) who
c) where d) whose
11. This is the town ............ I was born.
a) who b) that
c) which d) where
12. The boy ................ father is a doctor often visits me.
a) that b) where
c) who d) whose
13. This is the man ............ purse was lost in the bus.
a) who b) whom
c) which d) whose
14. He is a person ............ everyone admires.
a) who b) whom
c) whose d) which
15. The man .......... you met yesterday has just left.
a) whose b) whom
c) that d) who
ANSWERS:
1. c 2. d 3. d 4. c 5. a 6. b 7. c 8. d 9. c 10. b 11. d 12. d 13. d 14. b 15. b
***********************************
No comments:
Post a Comment