GRAMMAR NOTES - 02
HARDLY ......... WHEN
No sooner ....... than ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രയോഗമാണ് hardly ....... when. രണ്ട് പ്രയോഗങ്ങളുടെയും അര്‍ത്ഥം ഒന്നാണ്. PSC പരീക്ഷകളില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പല തവണ വന്നിട്ടുണ്ട്.
No sooner had + subject + V3 ഉപയോഗിക്കുന്ന അതേ ക്രമത്തിലാണ് Hardly ...... when ഉപയോഗിക്കേണ്ടത്. അതായത്, hardly had + subject + V3. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം hardly-ക്കുശേഷം than ഉപയോഗിക്കരുതെന്നതാണ്. Sooner എന്നത് soon എന്ന വാക്കിന്റെ comparative form ആയതിനാലാണ് than ഉപയോഗിക്കുന്നത്. എന്നാല്‍ hardly അത്തരമൊരു comparative word അല്ല. അതിനാലാണ് than ഉപയോഗിക്കാത്തത്. ഇനി പറയുന്ന ഉദാഹരണവാക്യങ്ങള്‍ നോക്കുക:
Hardly had I entered my house when my mobile phone started to ring.
Hardly had she got married when she went to Dubai.
Hardly had we put down our luggage when the train left.
ഇത് hardly had-നുപകരം hardly did ഉപയോഗിച്ചും പറയാം:
Hardly did she get married when she went to Dubai.
Hardly did we sit down to supper when the phone rang.
ഇവയുടെ അര്‍ത്ഥം 'ഉടനെ' എന്നാണ്. Hardly had we sat down to supper when the phone rang എന്നതിന്റെ അര്‍ത്ഥം 'നമ്മള്‍ അത്താഴം കഴിക്കാന്‍ ഇരുന്നയുടന്‍തന്നെ ഫോണ്‍ ശബ്ദിച്ചു' എന്നാണ്.
Had-ഉം did-ഉം ഉപയോഗിക്കുമ്പോള്‍ തുടര്‍ന്നുവരുന്ന verb form ശ്രദ്ധിക്കണം. Had-നുശേഷം V3-ഉം did-നുശേഷം V1-ഉം ഉപയോഗിക്കണം.
Hardly had എന്ന് തുടങ്ങുന്നതിന് പകരം subject-നുശേഷം hardly വെച്ചും വാക്യമുണ്ടാക്കാം:
We had hardly sat down to supper when the phone rang.
ഇതുപോലെ no sooner-ഉം ഉപയോഗിക്കാന്‍ കഴിയും:
I had no sooner lain down than the telephone rang.
We no sooner reached the railway station than the train left.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് hardly-ക്കുശേഷം when-നുപകരം before-ഉം ഉപയോഗിക്കാം. ഇനി പറയുന്ന വാക്യം നോക്കുക:
Hardly had a moment passed before the door creaked open.
2014-ല്‍ തൃശൂരില്‍ നടന്ന LDC പരീക്ഷയില്‍ വന്ന ഒരു ചോദ്യം ശ്രദ്ധിക്കുക:
Hardly had he finished the exam ....... the bell rang.
(a) soon (b) when
(c) after (d) before
ഈ ഓപ്ഷനില്‍ when, before എന്നിവ രണ്ടും വന്നിട്ടുണ്ട്. ഇവയിലേത് എഴുതിയാലും ഉത്തരം ശരിയാണ്. എങ്കിലും ഇത്തരം ചോദ്യങ്ങള്‍ വരികയാണെങ്കില്‍ when മാത്രം തെരഞ്ഞടുക്കണം. കാരണം PSC നല്‍കുന്ന ശരിയുത്തരം when ആയിരിക്കും. മാത്രമല്ല കൂടുതലായും ഉപയോഗിക്കുന്ന വാക്കും when ആണ്.
Hardly, no sooner എന്നിവക്കുപകരം ഉപയോഗിക്കുന്ന മറ്റൊരു adverb ആണ് scarcely:
We had scarcely reached the school when it began to rain.
Scarcely had we reached the school when it began to rain.
Scarcely had they left before the soldiers arrived armed with rifles.
Hardly-യിലെന്നപോലെ scarcely-യുടെ കൂടെയും when-ഉം before-ഉം ഉപയോഗിക്കാം. കൂടുതലും ഉപയോഗിക്കുന്നത് when ആണെന്നു മാത്രം.
================================
ഇനി PSC പരീക്ഷകളില്‍ വന്ന ചില ചോദ്യങ്ങള്‍ കാണുക:
1. I had hardly closed my eyes ......... the telephone rang.
(a) when (b) than
(c) and (d) but
2. Hardly had he reached home ....... he fell down and broke his leg.
(a) than (b) then
(c) and (d) when
3. We had hardly sat down for supper ....... the bell rang.
(a) than (b) and
(c) when (d) sooner
4. Scarcely had I reached the station ....... the train started.
(a) then (b) when
(c) than (d) till
5. He had scarcely finished his work ........ they came to greet him.
(a) than (b) before
(c) and so (d) when
6. No sooner did the beggar open the gate ........ the dogs began to bark.
(a) when (b) until
(c) than (d) as
7. No sooner had he reached home ....... the lights went out.
(a) when (b) than
(c) and (d) none
ANSWERS:
1. (a) 2. (d) 3. (c) 4. (b) 5. (d) 6. (c) 7. (b)
No sooner ...... than, hardly/scarcely ...... when എന്നിവ തമ്മില്‍ മാറിപ്പോവാതിരിക്കാന്‍ ശ്രദ്ധവെക്കുകതന്നെ വേണം.
HARD, HARDLY
Hardly-യുമായി ബന്ധപ്പെട്ട് PSC പരീക്ഷയില്‍ വന്ന ഒരു ചോദ്യം ശ്രദ്ധിക്കുക:
Hardly ........ see the picture.
(a) I can (b) I could
(c) can I (d) can't I
[LDC, Kottayam - 2003]
ഈ ചോദ്യത്തിന്റെ ശരിയുത്തരം (c) can I ആണ്. Hardly ഒരു negative word ആണ്. അല്ലാതെ hard എന്ന adjective-ന്റെ adverb അല്ല. Adjective ആയും adverb ആയും ഉപയോഗിക്കുന്ന വാക്കാണ് hard.
Talent, hard work and sheer tenacity are all crucial to career success. [hard : adjective]
The Government will have to work hard to win back the confidence of the people. [hard : adverb]
ഇവിടെ work hard എന്നതിനുപകരം work hardly എന്നുപയോഗിച്ചാല്‍ അത് തെറ്റാണ്.
Hardly, scarcely എന്നിവ almost no എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന negative words ആണ്. അതിനാല്‍ ഇവയിലൊന്ന് അടങ്ങുന്ന വാക്യത്തിന്റെ question tag എഴുതുകയാണെങ്കില്‍ അത് positive tag ആയിരിക്കണം. 2016-ലെ ഒരു PSC പരീക്ഷയില്‍ വന്ന ചോദ്യം കാണുക:
The boys hardly practised before the match, .........?
(a) didn't they (b) have they
(c) did they (d) haven't they
ഇതിന്റെ ശരിയുത്തരം (c) did they എന്ന positive tag ആണ്.
Hardly, scarcely പോലുള്ള ഒരു negative word കൊണ്ട് വാക്യം (sentence) തുടങ്ങിയാല്‍ subject + auxiliary verb + verb എന്ന സാധാരണ പദഘടനയില്‍ (I can see the picture) മാറ്റം വരും. അത് auxiliary verb + subject + verb എന്ന പദഘടനയിലേക്ക് മാറും. അതിനാല്‍ Hardly I can see the picture എന്നു പറഞ്ഞാല്‍ തെറ്റാണ്. ഇവിടെ I can എന്ന statement-ന്റെ പദഘടന can I എന്ന ചോദ്യവാക്യത്തിന്റെ പദഘടനയിലേക്ക് മാറണം. അതേസമയം, hardly, scarcely എന്നിവ ഉണ്ടെങ്കില്‍ ആ വാക്യത്തില്‍ മറ്റൊരു negative word ഉപയോഗിക്കരുത്. Hardly can't I എന്നു പറഞ്ഞാല്‍ അത് തെറ്റാണ്. കാരണം ഇവിടെ രണ്ട് negative words വന്നു എന്നതുതന്നെ.
Hardly-ക്കുശേഷം noun വരുമ്പോള്‍ any ഉപയോഗിക്കണം.
There's hardly any food in the house.
[There's hardy food in the house എന്ന് പറയാറില്ല.]
She spent hardy any of the money.
By 5 o'clock there was hardly anyone left in the office.
Hardly anyone writes to me these days.
[Hardly anyone ഉപയോഗിക്കുമ്പോള്‍ Hardly does anyone write എ്ന്ന inversion രീതി ആവശ്യമില്ല.]
ഇംഗ്ലിഷിലെ ചില വാക്കുകള്‍ -ly ചേര്‍ത്ത് adverb ആക്കാറില്ല. അതായത്, adjective ആയും adverb ആയും ഒരേ വാക്കുപയോഗിക്കും. Fast, late എന്നിവയാണ് ഇത്തരത്തില്‍ കൂടുതലായും വരുന്നത്.
Bad news travels fast എന്ന വാക്യത്തില്‍ fast, adverb ആണെങ്കില്‍ He had a liking for fast cars എന്നതില്‍ fast, adjective ആണ്. Fast-ന്റെ adverb ആയി fastly എന്നുപയോഗിക്കരുത്. Fastly എന്നൊരു വാക്ക് ഇംഗ്ലിഷിലില്ല.
She arrived late എന്ന വാക്യത്തില്‍ late, adverb ആണ്. അതേസമയം, The late arrival of the train messed up all our plans എന്ന വാക്യത്തില്‍ late, adjective ആണ്.
Fastly എന്നൊരു വാക്കില്ലെങ്കിലും lately എന്ന വാക്കുണ്ട്. Late-ന്റെ അര്‍ത്ഥമല്ല lately-യുടേത്. 'ഈയടുത്ത കാലത്ത്' (recently) എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന adverb ആണ് lately. ഈ വാക്ക് സാധാരണ വരിക present perfect tense-ലാണ്: Have you seen him lately?
സാധാരണ -ly യില്‍ അവസാനിക്കുന്ന വാക്കുകളാണ് adverbs: bravely, completely, beautifully, quickly, enthusiastically. എന്നാല്‍ -ly യില്‍ അവസാനിക്കുന്ന ചില വാക്കുകള്‍ adverbs അല്ല, മറിച്ച് adjectives ആണ്. Friendly, costly, cowardly, lively, lonely, lovely മുതലായവ adjectives ആണ്. ഇവ adverbs ആയി ഉപയോഗിക്കില്ല.
She has such a kind, friendly personality.
ഇവയുടെ adverb form വരുന്നത് in a friendly way, in a friendly manner, in a friendly fashion എന്നിങ്ങനെയാണ്:
She smiled again in a friendly manner.
-ly യില്‍ അവസാനിക്കുന്ന ചില വാക്കുകള്‍ adjective ആയു adverb ആയും ഉപയോഗിക്കുന്നുണ്ട്. Daily, weekly, monthly, yearly, early, leisurely മുതലായവ ഇത്തരത്തില്‍ ഉപയോഗിക്കുന്നവയാണ്:
The earth makes a yearly revolution around the sun. (adjective)
The magazine is issued twice yearly. (adverb)
ഇത്തരം വാക്കുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിവിധ PSC പരീക്ഷകളില്‍ വന്നിട്ടുണ്ട്. അവയില്‍ ചിലവ ഇവിടെ കൊടുക്കുന്നു:
1. He missed the bus and so got to work .........
(a) lately (b) late
(c) latest (d) lateful
ഇവിടെ lately എന്ന ഓപ്ഷന്‍ സ്വാഭാവികമായും തെരഞ്ഞെടുത്തുപോകും. ശരിയുത്തരം late ആണ്.
2. The vehicles moved very .........
(a) fast (b) fastly
(c) fastness (d) with fast
ഇവിടെ fast ആണ് ശരിയുത്തരം. Fast-ന്റെ noun ആയി fastness എന്നുപയോഗിക്കാറില്ല എന്ന കാര്യവും ഓര്‍ക്കുക. Fast-ന്റെ noun ആയി ഉപയോഗിക്കുന്നത് speed ആണ്.
3. In which of the following sentences, the word 'fast' is used as adverb?
(a) A fast movement made him winner
(b) The child ran fast and escaped the dog
(c) She is really fast
(d) I reached earlier as my watch was fast
Verb-നെ വിശേഷിപ്പിക്കുന്ന വാക്കാണ് adverb. അതിനാല്‍ സാധാരണ adverb വരിക verb-നുശേഷമാണ്. ഇവിടെ ran എന്ന verb-നുശേഷം fast വന്നതിനാല്‍ ഓപ്ഷന്‍ (b) ആണ് ശരിയുത്തരം. Adjective വരിക noun-നു മുന്നിലോ am, is, are, was, were, become, seem, look പോലുള്ള linking verb-നു ശേഷമോ ആയിരിക്കും.
*************************************
No comments:
Post a Comment