Tuesday, 31 January 2023

PSC QUESTIONS - 02

PREVIOUS PSC QUESTIONS

set - 2

1. Where there is a will, .........

a) people help     b) one can     

        c) there a way     d) there is a way

ഇവിടെ ഒരു പഴഞ്ചൊല്ലാണ് നിങ്ങളുടെ അറിവ് അളക്കാനെത്തുന്നത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന മലയാളിയുടെ ചൊല്ലിന് തുല്യമായ ഇംഗ്ലിഷ് ചൊല്ലാണിത്. വളരെ പ്രശസ്തമായ ചൊല്ലായതിനാല്‍ ശരിയുത്തരം കണ്ടെത്തുകയെന്നത് അത്ര പ്രയാസകരമായിരിക്കില്ല. Where there is a will, there is a way എന്നാണ് ചൊല്ല്. അതിനാല്‍ ഇവിടെ ഉത്തരം ശരിയായി വരുന്നത് d (there is a way) തന്നെയാണ്. ഇംഗ്ലിഷിലെ പ്രശസ്തമായ പഴഞ്ചൊല്ലുകള്‍ പഠിച്ചുവെക്കാന്‍ ശ്രദ്ധിക്കുക. പല പരീക്ഷകളിലും ഇത്തരം പഴഞ്ചൊല്ലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വരാറുണ്ട്. [എന്റെ PSC ഇംഗ്ലിഷ് പരീക്ഷാസഹായി എന്ന പുസ്തകത്തില്‍ പഴഞ്ചൊല്ലുകളുടെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്.]

Answer: (d) there is a way    

2. The thief ......... by the back door.

a) got up         b) got at     

        c) got away     d) gets up

തന്നിരിക്കുന്ന phrasal verbs-ല്‍നിന്നും രക്ഷപ്പെടുക എന്ന അര്‍ത്ഥം വരുന്ന വാക്കാണ് തെരഞ്ഞെടുക്കേണ്ടത്. ഈ അര്‍ത്ഥം വരുന്ന വാക്ക് got away ആണ്. Get up എന്നതിന്റെ അര്‍ത്ഥം എഴുന്നേല്‍ക്കുക എന്നാണ്. വിമര്‍ശിക്കുക, നിയമവിരുദ്ധമായി സ്വാധീനിക്കുക, ഉദ്ദേശിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളിലുപയോഗിക്കുന്ന വാക്കാണ് get at.

Answer: (c) got away

3. Which of the words is wrongly spelt?

a) Magnificient     b) Rheumatism     

        c) Bureau  d) Perseverance

സ്‌പെലിങ് തെറ്റിച്ചെഴുതിയ വാക്കാണ് ഇവിടെ കണ്ടെത്തേണ്ടത്. ആ വാക്ക് magnificient ആണ്. ശരിയായ സ്‌പെലിങ് magnificent എന്നാണ്.  മഹത്തായ, ഗംഭീരമായ എന്നീ അര്‍ത്ഥമുള്ള വാക്കാണിത്.   

Answer: (a) Magnificient

4. 'Dog' is to 'puppy' as 'goat' is to:

a) lamb         b) kid     

        c) kitten        d) cub

പട്ടിക്കുട്ടിക്കാണ് puppy എന്ന് പറയുന്നത്. അപ്പോള്‍ ആട്ടിന്‍കുട്ടിക്ക് എന്തു പറയും? Cub എന്ന് പറയുന്നത് സിംഹം, കരടി പോലുള്ള മൃഗങ്ങളുടെ കുട്ടിക്കാണെങ്കില്‍ kitten എന്ന് പറയുന്നത് പൂച്ചക്കുട്ടിക്കാണ്. ആട്ടിന്‍കുട്ടിക്ക് lamb എന്നും kid എന്നും പറയും. അപ്പോള്‍ ഇവയില്‍നിന്ന് ശരിയുത്തരം കണ്ടത്തണം. ചെമ്മരിയാടിന്റെ (sheep) കുട്ടിക്കാണ് lamb എന്ന് പറയുന്നത്. Goat-ന്റെ കുട്ടിക്ക് അപ്പോള്‍ kid എന്നു തന്നെയാണ് പറയുക. [എന്റെ PSC ഇംഗ്ലിഷ് പരീക്ഷാസഹായി എന്ന പുസ്തകത്തില്‍ മൃഗക്കുട്ടികളുടെയും പക്ഷിക്കുട്ടികളുടെയും പേരിന്റെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്.]  

Answer: (b) kid 

5. Opposite of the word 'encouraged' is:

a) couraged             b) incouraged     

        c) discouraged         d) of couraged

ഇംഗ്ലിഷില്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണ് encourage (പ്രോത്സാഹിപ്പിക്കുക). ഇതിന്റെ വിപരീതവാക്കാണ് ഇവിടെ കണ്ടെത്തേണ്ടത്. Courage എന്ന വാക്കിന്റെ അര്‍ത്ഥം ധൈര്യം എന്നാണ്. ഈ വാക്ക് ക്രിയ (verb) ആയി ഉപയോഗിക്കാറില്ല. അതിനാല്‍ couraged എന്ന വാക്ക് ഇംഗ്ലിഷില്‍ ഇല്ലാത്ത വാക്കാണ്. Incouraged എന്നതും ഇംഗ്ലിഷില്‍ കാണാത്ത വാക്കാണ്. Couraged എന്ന വാക്കില്ലെങ്കില്‍ പിന്നെ of couraged എന്ന വാക്കും ഉണ്ടാവില്ലല്ലോ. Courage എന്ന വാക്കിന്റെ പര്യായപദമാണ് bravery; വിപരീതപദം cowardice (ഭീരുത്വം) ആണ്. Courage-ന്റെ നാമവിശേഷണം (adjective) courageous ആണെന്നോര്‍ക്കുക. നിരുത്സാഹപ്പെടുത്തുക എന്നര്‍ത്ഥം വരുന്ന ആ വാക്ക് discourage ആണ്. Encourage എന്ന വാക്കിന്റെ നാമരൂപം (noun form) encouragement ആണ്. Discourage-ന്റേത് discouragement-ഉം.

Answer: (c) discouraged

6. 'Chembra Hills' is one of ......... beautiful places in         Kerala.

a) more         b) the more     

        c) much         d) the most

One of the beautiful places എന്ന് പറയാം. എന്നാല്‍ more, the more എന്നിവ ഇവിടെ ഉപയോഗിക്കാന്‍ കഴിയില്ല. More beautiful എന്ന് ഉപയോഗിക്കുമ്പോള്‍ അത് comparative degree ആണ്. ഈ degree-യില്‍ than വരണമല്ലോ. ഇവിടെ than ഇല്ലാത്തതിനാല്‍ more ഉപയോഗിക്കാന്‍ പറ്റില്ല എന്നോര്‍ക്കുക. Much beautiful എന്ന് പറയില്ല. സാധാരണ adjective-നു മുന്നില്‍ much അല്ല very ആണ് ഉപയോഗിക്കുക. അതിനാല്‍ the most ശരിയുത്തരമായി വരുന്നു.   

Answer: (d) the most

7. Ramu .......nothing at all.

a) is doing     b) is not doing     

        c) didn't do    d) doing

വാക്യത്തില്‍ nothing എന്ന negative word ഉള്ളതിനാല്‍ വീണ്ടുമൊരു negative word ഉപയോഗിക്കേണ്ടതില്ല. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ b, c എന്നിവകളില്‍ negative word കാണാം. അതിനാല്‍ അവയെ ഒഴിവാക്കുക. D-യില്‍ doing എന്ന പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത വാക്കാണുള്ളത്. അര്‍ത്ഥം പൂര്‍ണ്ണമാവണമെങ്കില്‍ doing-ന്റെ കൂടെ is, was എന്നീ സഹായക ക്രിയ (auxiliary verb) കളിലൊന്ന് ഉപയോഗിക്കണം. അതിനാല്‍ ഇതും പോരാ. A ആണ് പൂര്‍ണ്ണമായ അര്‍ത്ഥം തരുന്ന വാക്ക്. അതിനാല്‍ a ശരിയുത്തരമായി മാറുന്നു.

Answer: (a) is doing

8. Let's go for a walk, .......

a) shall we?         b) can we?     

        c) should we?      d) let we?

Let's-ല്‍ തുടങ്ങുന്ന എല്ലാ വാക്യങ്ങളുടെയും question tag, shall we? ആയിരിക്കും എന്ന കാര്യം സദാ ഓര്‍ത്തുവെക്കുക.

Let me-യില്‍ തുടങ്ങുന്ന വാക്യത്തിന് shall I? എന്ന് എഴുതാമെന്ന ധാരണ മനസ്സിലുണ്ടെങ്കില്‍ കളഞ്ഞേക്കൂ. Let me read the letter എന്നതിന്റെ question tag ആയി വരിക shall I? അല്ല, will you? ആണ്. Let's (ചിലപ്പോള്‍ Let us) എന്നതിനുമാത്രം shall we? ഉപയോഗിക്കുക. മറ്റെല്ലാ imperative sentence-നും will you? ഉപയോഗിക്കുക.

Answer: (a) shall we?

9. These are ....... best collection of books I have.

a) a         b) an     

        c) the      d) a few

Best എന്ന വാക്ക് superlative ആണ്. Superlative-ല്‍ ഉപയോഗിക്കുന്ന നാമവിശേഷണത്തിന്റെ (adjective) കൂടെ the ഉപയോഗിക്കണം എന്ന കാര്യം ഓര്‍ത്തുവെക്കുക.    

Answer: (c) the

10. My brother is going .......

a) aboard                 b) abroad     

        c) foreign country     d) foreign

വിദേശത്തേക്ക് എന്നര്‍ത്ഥം വരുന്ന വാക്ക് abroad ആണ്. ഈ വാക്കും aboard-ഉം തമ്മില്‍ ആശയക്കുഴപ്പമുണ്ടാവാം. കപ്പലില്‍, വിമാനത്തില്‍, തീവണ്ടിയില്‍ എന്നിങ്ങനെയുള്ള അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് aboard.    

Answer: (b) abroad

11. He told me that he ....... visit UK next year.

a) will         b) can     

        c) may        d) would

വളരെയെളുപ്പത്തില്‍ ഉത്തരം കണ്ടെത്താവുന്ന ചോദ്യമാണിത്. He told me എന്ന main clause-ല്‍ വരുന്ന told എന്ന ക്രിയ past tense ആണ്. അതിനാല്‍ that-നുശേഷം വരുന്ന വാക്യത്തിലെ ക്രിയയും past tense-ല്‍ ആയിരിക്കണം. ഉത്തരങ്ങളില്‍ ഒന്നു  മാത്രമേ past tense-ല്‍ വരുന്നുള്ളൂ. അപ്പോള്‍ പിന്നെ മറ്റൊന്നും ചിന്തിക്കാതെ ശരിയുത്തരം എഴുതാവുന്നതല്ലേയുള്ളൂ.

Answer: (d) would

12. 'To make able' means:

a) ability        b) disable     

        c) capacity     d) enable

To make able എന്നതിന്റെ അര്‍ത്ഥം പ്രാപ്തനാക്കുക എന്നാണ്. ഈ അര്‍ത്ഥം വരുന്ന വാക്കാണ് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. Ability, capacity എന്നിവ പ്രാപ്തി എന്ന അര്‍ത്ഥം വരുന്ന നാമങ്ങളാണ്. നമുക്ക് വേണ്ടത് ക്രിയയാണ്. B, d എന്നിവയാണ് ക്രിയകള്‍. Dis- എന്ന prefix ഉപയോഗിക്കുന്നത് not അഥവാ the opposite of എന്ന അര്‍ത്ഥത്തിലാണ്. അപ്പോള്‍ disable എന്ന വാക്കിന് നിഷേധാര്‍ത്ഥമാണ് വരിക. അതായത്, പ്രാപ്തിയില്ലാതാക്കുക എന്ന അര്‍ത്ഥത്തിലാണ് ഈ വാക്കുപയോഗിക്കുന്നത്. അതിനാല്‍ അതും വേണ്ട. എങ്കില്‍ make able എന്ന അര്‍ത്ഥം വരുന്ന വാക്ക് enable ആയിരിക്കുമല്ലോ. Able എന്ന വാക്ക് പ്രാപ്തിയുള്ള എന്നര്‍ത്ഥമുള്ള നാമവിശേഷണം (adjective) ആണ്. ഇതിനെ പ്രാപ്തിയുള്ളവനാക്കുക എന്ന ക്രിയ (verb) യിലേക്ക് മാറ്റാനാണ് en- എന്ന prefix ചേര്‍ക്കുന്നത്. അപ്പോള്‍ വിപരീതാര്‍ത്ഥത്തിന് dis- എന്ന prefix-ഉം സമാനാര്‍ത്ഥത്തിന് en- എന്ന prefix-ഉം ഉപയോഗിക്കുന്നു എന്നോര്‍ക്കുക.


Dis- ഉപയോഗിച്ച് negative ആശയത്തിലേക്ക് മാറ്റി ഉപയോഗിക്കുന്ന വാക്കുകള്‍:

disable disagree disadvantage

disallow disappear         disarrange

disapprove disbelieve         discomfort

dishonest disinfect disinformation

  disinterets dislike dislocate

dislodge disloyal disobedient

disobey disorder disorganized

displaced disqualified disrespect

        dissatisfied dissimilar         distasteful

distrust disunited         disused

En- ഉപയോഗിച്ച് സമാനാര്‍ത്ഥത്തിലുള്ള ക്രിയയായി വരുന്ന വാക്കുകള്‍:

enable enact encage

encase encash encircle

encode endanger         endear

enforce enlarge

Answer: (d) enable

13. His 'eagerness to know' is superb:

a) curiosity     b) ability     

        c) fortitude     d) mirth

Eagerness to know (അറിയാനുള്ള താല്പര്യം) എന്നതിന്റെ ഒറ്റവാക്കാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. ആദ്യ ഉത്തരമായ curiosity തന്നെയാണ് ഈ അര്‍ത്ഥമുള്‍ക്കൊള്ളുന്നത്. [ability = കഴിവ് fortitude = സഹനശക്തി mirth = സന്തോഷം] 

Answer: (a) curiosity

14. ....... is a good exercise.

a) Walk         b) Walking     

        c) Walked      d) Walker

ഇവിടെ വിട്ടിരിക്കുന്നത് വാക്യത്തിന്റെ കര്‍ത്താവ് അഥവാ subject ആണ്. സാധാരണ കര്‍ത്താവായി വരുന്നത് നാമമോ (noun) സര്‍വ്വനാമമോ (pronoun) ക്രിയാനാമമോ (verbal noun or gerund) ആയിരിക്കും.

noun: ഒരു വ്യക്തിയുടെയോ ജീവിയുടെയോ വസ്തുവിന്റെയോ സ്ഥലത്തിന്റെയോ മറ്റോ പേര്: 

Shahina, cat, book, Kannur

pronoun: noun-നു പകരമായി ഉപയോഗിക്കുന്ന വാക്ക്: 

I, we, you,he, she, it, they

verbal noun/gerund: -ing യില്‍ അവസാനിക്കുന്ന ക്രിയ: 

reading, running, writing

മുകളില്‍ കൊടുത്ത ഉത്തരങ്ങളില്‍ കര്‍ത്താവായി ഉപയോഗിക്കാന്‍ പറ്റുന്ന വാക്ക് walking മാത്രമാണ്.

Answer: (b) Walking

15. It is pleasant ....... children playing.

a) is watching     b) watched     

        c) to watch         d) watch

It is pleasant, It is good, It is difficult, It is easy, It is wrong എന്നിങ്ങനെയുള്ള പ്രയോഗങ്ങളില്‍ തുടര്‍ന്നുവരേണ്ടത് to-വില്‍ തുടങ്ങുന്ന ക്രിയ ആയിരിക്കണം. അതിനാല്‍ മുകളില്‍ കൊടുത്ത ഉത്തരങ്ങളില്‍ c ആണ് ശരി.

Answer: (c) to watch

16. Will you wait ....... I complete this work?

a) still               b) till     

        c) when             d) where

ജോലി കഴിയുംവരെ കാത്തിരിക്കാനാവുമോ എന്നാണ് ചോദ്യം. ഇവിടെ വരെ എന്നര്‍ത്ഥം വരുന്ന വാക്കാണ് കണ്ടെത്തേണ്ടത്. Till ആണ് ആ 

വാക്ക്. [still = എന്നിട്ടും; നിശ്ചലമായ; ഇപ്പോഴും when = എപ്പോള്‍; അപ്പോള്‍  where = എവിടെ; അവിടെ]   

Answer: (b) till

17. 'Recreation' is  similar to:

a) amusement     b) encouragement    

        c) happiness        d) enthusiasm 

Recreation എന്നതിന്റെ അര്‍ത്ഥം വിനോദം എന്നാണ്. ഇതുമായി സാമ്യമുള്ള വാക്കാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. ഈ അര്‍ത്ഥം വരുന്ന വാക്കാണ് amusement.  

Answer: (a) amusement

18. My friend ....... when he heard the news.

a) astonished             b) were astonished     

        c) was astonished       d) astonishment

ഈ വാക്യത്തില്‍ പൂരിപ്പിക്കേണ്ട ഭാഗത്ത് വരേണ്ടത് ഒരു ക്രിയ (verb) ആണ്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ d മാത്രമാണ് നാമം (noun). ബാക്കി മൂന്നും ക്രിയകള്‍ തന്നെയാണ്. Astonish എന്ന വാക്കിന്റെ അര്‍ത്ഥം അമ്പരപ്പിക്കുക എന്നാണ്. വാര്‍ത്ത കേള്‍ക്കുന്നയാള്‍ അമ്പരപ്പിക്കുകയല്ല ചെയ്യുക, മറിച്ച് അമ്പരക്കുകയാണ് ചെയ്യുക. അതിനാല്‍ അമ്പരപ്പിച്ചു എന്നര്‍ത്ഥം വരുന്ന astonished എന്ന വാക്കും നമുക്കാവശ്യമില്ല. അപ്പോള്‍ b, c എന്നിവയിലൊന്നാണ് ഉത്തരം. ഏതായിരിക്കണം ശരിയുത്തരമെന്നറിയാന്‍ എളുപ്പമാണ്. My friend ഏകവചനത്തിലുള്ള നാമമാണ്. ഇത്തരം നാമത്തിന്റെ കൂടെ singular verb ഉപയോഗിക്കണം. Was ആണ് singular verb. അതിനാല്‍ c ആണ് ശരിയുത്തരം.   

Answer: (c) was astonished

19. Sheela is not ....... as her sister.

a) taller         b) taller than     

        c) tallest        d) as tall

Degrees of Comparison എന്ന വിഭാഗത്തില്‍ വരുന്ന ഒരു ചോദ്യമാണിത്. വിട്ട ഭാഗത്തിനുശേഷം as ഉള്ളതിനാല്‍ ഈ വാക്യം positive degree-യിലാണ് വരുന്നത്. Positive degree-യില്‍ as ....... as എന്ന പ്രയോഗമാണ് വരിക. അതിനാല്‍ d ആണ് ശരിയുത്തരം. A, b എന്നിവ comparative degree-യിലുള്ള വാക്കുകളും c, superlative degree-യിലുള്ള വാക്കുമാണ്.     

Answer: (d) as tall

20. Twenty rupees ....... not a large sum.

a) are         b) is     

        c) will         d) shall

Twenty rupees എന്ന വാക്ക് ബഹുവചന വിഭാഗത്തിലാണ് വരുന്നത്. ഇതാണ് വാക്യത്തിലെ കര്‍ത്താവ് (subject). തന്നിരിക്കുന്ന നാലു വാക്കുകളില്‍ ഏത് ആയിരിക്കും, നിങ്ങള്‍ ശരിയുത്തരമായി തെരഞ്ഞെടുക്കുക? Will, shall എന്നിവ ഉപയോഗിക്കുമ്പോള്‍ അവക്കുശേഷം ഒരു ക്രിയ (verb) വരണം. കാരണം ഇവ സഹായക ക്രിയകള്‍ (auxiliary verbs) ആണ്. തന്നിരിക്കുന്ന വാക്യത്തില്‍ വിട്ട ഭാഗത്തിനുശേഷം ക്രിയ ഇല്ല, നാമം (noun) ആണുള്ളത്. അതിനാല്‍ c, d എന്നിവ തെറ്റുത്തരങ്ങളാണ്. ശരിയുത്തരമായി വരിക a, b ഇവയിലൊന്നായിരിക്കും. Rupees എന്ന ബഹുവചനവാക്ക് കര്‍ത്താവായതിനാല്‍ സ്വാഭാവികമായും നിങ്ങള്‍ ബഹുവചന ക്രിയയായ are ഉത്തരമായി തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ ചെയ്താല്‍ ഉത്തരം തെറ്റും. കാരണം ഇവിടെ ആവശ്യമായ ശരിയായ ക്രിയ is ആണ്.

തുകകള്‍, അളവുകള്‍, തൂക്കങ്ങള്‍ മുതലായവയെപ്പറ്റി പറയുമ്പോള്‍ ഇവയെ സൂചിപ്പിക്കുന്ന നാമങ്ങള്‍ ബഹുവചനത്തിലാണെങ്കില്‍പ്പോലും ഇവക്കുശേഷം വരുന്ന ക്രിയകള്‍, സര്‍വ്വനാമങ്ങള്‍ (pronouns) മുതലായവ ഏകവചനത്തിലായിരിക്കണം.

    Thousands of rupees was spent for the repair of her     car.

    Ten miles is yet to be covered to reach her house.

    Five kilos of meat is more than I can carry.

ഇവിടെ രൂപയെയും മൈലിനെയും കിലോവിനെയും ഒന്നിച്ചു കാണുന്നതിനാലാണ് ഏകവചനക്രിയ ഉപയോഗിക്കുന്നത്.

Answer: (b) is

                                                *******************************

No comments:

Post a Comment