Monday, 23 January 2023

PSC PREVIOUS QUESTIONS - 01

PREVIOUS PSC QUESTIONS

SET - 01

1. Somebody ....... the book

a) have taken     b) taken     

c) is taken          d) has taken

വാക്യത്തിലെ കര്‍ത്താവ് (subject) ആയി വരുന്ന വാക്ക് somebody ആണ്. അവസാനം വരുന്ന വാക്ക് the book ആണ്. ഇത് കര്‍മ്മം (object) ആണ്. ഇവക്കിടയില്‍ ക്രിയ (verb) ഇല്ല. അതാണ് ഉത്തരത്തില്‍നിന്ന് കണ്ടെത്തേണ്ടത്. 

ഒരു വാക്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ക്രിയ അഥവാ verb. ഇത് ഒരു പ്രവൃത്തിയെ അല്ലെങ്കില്‍ അവസ്ഥയെ കാണിക്കുന്ന വാക്കാണ്. മലയാളത്തില്‍ എല്ലാ ക്രിയകളും ക എന്ന അക്ഷരത്തിലാണ് അവസാനിക്കുക:  കളിക്കുക, തിന്നുക, കുടിക്കുക, വായിക്കുക, എഴുതുക, പഠിക്കുക, എഴുന്നേല്‍ക്കുക. ഒരു പ്രവൃത്തി ചെയ്യാന്‍ ഒരാളോ ജീവിയോ വേണമല്ലോ. ഉദാഹരണത്തിന്, തിന്നുക (eat) എന്ന വാക്കെടുക്കാം. തിന്നുന്ന ആള്‍ വിഷ്ണുവാണെന്ന് കരുതുക. ഈ വിഷ്ണുവാണ് കര്‍ത്താവ് അഥവാ subject. വിഷ്ണു എന്താണോ തിന്നുന്നത് അതാണ് കര്‍മ്മം അഥവാ object. വിഷ്ണു തിന്നുന്നത് ഒരു മാങ്ങ (mango) ആണെന്ന് കരുതുക. അപ്പോള്‍ ഈ മാങ്ങ കര്‍മ്മം ആണ്. 

പ്രവൃത്തി verb എന്ന പേരിലും പ്രവൃത്തി ചെയ്യുന്ന ആള്‍ subject എന്ന പേരിലും പ്രവൃത്തിക്ക് വിധേയമാവുന്നതെന്താണോ അത് object എന്ന പേരിലും അറിയപ്പെടുന്നുവെന്ന് ഓര്‍ത്തുവെക്കുക.

ഒരു സാധാരണ ഇംഗ്ലിഷ് വാക്യത്തില്‍ subject വാക്യത്തിന്റെ തുടക്കത്തിലും verb, subject-നുശേഷവും object, verb-നുശേഷവും വരുന്നു.

subject verb      object

Vishnu  eats  a mango.

(മലയാളത്തില്‍ subject ആദ്യവും രണ്ടാമത് object-ഉം object-നുശേഷം verb-ഉം വരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ മലയാളവാക്യവും അവസാനിക്കുന്നത് verb-ല്‍ ആയിരിക്കും:

കര്‍ത്താവ് കര്‍മ്മം      ക്രിയ 

വിഷ്ണു         മാങ്ങ തിന്നാറുണ്ട്.

ഇവിടെ നിങ്ങള്‍ ഓര്‍ക്കേണ്ട കാര്യമിതാണ്: ഇംഗ്ലിഷിലെ അടിസ്ഥാന വാക്യഘടന subject + verb + object എന്നതാണ്. ചുരുക്കമായിട്ട് s + v + o എന്നോര്‍ക്കുക.

Verb-നോട് ആര് (who) എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരമാണ് subject. Who eats? (ആര് തിന്നാറുണ്ട്?) എന്നതിന്റെ ഉത്തരം Vishnu ആണ്. അതിനാല്‍ Vishnu, subject ആയി വരുന്നു. Verb-നോട് എന്ത് (what), എന്തിനെ (what), ആരെ (whom), ആര്‍ക്ക് (to whom), ആരോട് (to whom) എന്നിവയിലൊന്ന് ചേര്‍ത്താല്‍ കിട്ടുന്ന ഉത്തരമാണ് object. Vishnu eats what? (വിഷ്ണു എന്ത് തിന്നുന്നു?) എന്നതിന്റെ ഉത്തരം mango ആണല്ലോ. അതുകൊണ്ട് mango, object ആയി വരുന്നു.

നമ്മുടെ ചോദ്യത്തിലെ കര്‍ത്താവ് somebody ആണല്ലോ. ഇത് ഏകവചനത്തില്‍ ഉള്ള  ഒരു വാക്കാണ്. അതായത്, singular noun. കര്‍ത്താവ് ഏകവചനമാണെങ്കില്‍ തുടര്‍ന്നുവരുന്ന ക്രിയയും ഏകവചനത്തിലായിരിക്കണം.

S എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന ക്രിയ (eats, drinks, writes, helps, smiles) ആണ് ഏകവചന ക്രിയ. ഇത്തരം ക്രിയകളിലെ s എന്ന അക്ഷരം നീക്കം ചെയ്താല്‍ (eat, drink, write, help, smile) അവ ബഹുവചനക്രിയയായി മാറും.

Subject ആയി സാധാരണ വരുന്ന വാക്കാണ് നാമം (noun). എന്തിന്റെയെങ്കിലും പേരാണ് നാമം (eg book, Vishnu, school, birth, bravery). നാമം രണ്ടു തരമുണ്ട്: എണ്ണാന്‍ കഴിയുന്നവയും (countable: book, pen, egg, college, sofa) എണ്ണാന്‍ കഴിയാത്തവയും (uncountable: water, oil, hair, rice, wheat). എണ്ണാന്‍ കഴിയുന്ന നാമങ്ങളെ ഏകവചനം (singular: book, pen, egg, college, sofa) എന്നും ബഹുവചനം (plural: books, pens, eggs, colleges, sofas) എന്നും രണ്ടായി തിരിക്കാം.

Verb-ന്റെ അവസാനം s ചേര്‍ത്താല്‍ അത് singular verb ആവുമ്പോള്‍ noun-ന്റെ അവസാനം s ചേര്‍ത്താല്‍ അത് plural noun ആയി മാറുന്നു.

ഒരു വാക്യത്തില്‍ subject ആയി വരുന്നത് ഒരു singular noun ആണെങ്കില്‍ തുടര്‍ന്നു plural verb ഉപയോഗിക്കരുത്; singular verb ഉപയോഗിക്കണം. Vishnu eat a mango എന്നല്ല, Vishnu eats a mango എന്നാണ് പറയുക. അതേസമയം, subject ഒരു plural noun ആണെങ്കില്‍ തുടര്‍ന്നു plural verb ഉപയോഗിക്കണം. Vishnu and Reshma eats a mango എന്നല്ല, Vishnu and Reshma eat a mango എന്നാണ് പറയുക.

Singular noun + singular verb (My brother smiles)

Plural noun + plural verb (My brothers smile)

നമുക്ക് ഇനി നേരത്തെയുള്ള ചോദ്യത്തിലേക്കുതന്നെ മടങ്ങാം. Somebody-ക്കുശേഷം ഏകവചനക്രിയ വേണമെന്ന് പറഞ്ഞല്ലോ. ഉത്തരങ്ങളില്‍ ഏകവചനക്രിയയായി വരുന്നത് is taken, has taken എന്നിവയാണ്. കാരണം ഇവയിലാണ് is, has എന്നീ s-ല്‍ അവസാനിക്കുന്ന ക്രിയകള്‍ ഉള്ളത്. Have taken എന്നതിലെ have ബഹുവചനക്രിയയാണ്. Taken എന്നത് take എന്ന ക്രിയയുടെ past participle ആണ്. ഇതിനു മുന്നില്‍ ഒരു സഹായക ക്രിയ (auxiliary verb) ഉണ്ടെങ്കിലേ പൂര്‍ണ്ണ അര്‍ത്ഥമുള്ള ക്രിയയായി മാറുകയുള്ളൂ.

Auxiliary Verbs

will, would; shall, should; can, could; may, might; must; need; dare; ought to; used to;do, does, did; am, is, are; was, were; have, has; had

മുകളില്‍ പറഞ്ഞ സഹായക ക്രിയകളില്‍ does, is, was, has എന്നിവ ഏകവചനക്രിയകളാണ്. Do, are, were, have എന്നിവ ബഹുവചനക്രിയകളാണ്. ബാക്കിയുള്ളവ ഏകവചനത്തിലുള്ള കര്‍ത്താവിന്റെ കൂടെയും ബഹവചനത്തിലുള്ള കര്‍ത്താവിന്റെകൂടെയും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

Past Participle

Have, has, had എന്നീ സഹായക ക്രിയകളുടെ കൂടെ ഉപയോഗിക്കുന്ന ക്രിയാരൂപമാണ് past participle എന്ന പേരില്‍ അറിയപ്പെടുന്നത്. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍നിന്ന് past participle ഏതാണെന്ന് മനസ്സിലാക്കുക.

Present Past Past Participle

look         looked looked

help         helped         helped

watch watched         watched

smile smiled smiled

amaze amazed         amazed

eat         ate                 eaten

drink         drank drunk

write         wrote written

teach taught taught

Is taken, has taken എന്നിവയില്‍ ശരിയായ ഉത്തരം ഏതാണെന്ന്  എങ്ങനെ തിരിച്ചറിയും? Is taken എന്നത് passive voice-ല്‍ വരുന്ന ക്രിയയും has taken എന്നത് active voice-ല്‍ വരുന്ന ക്രിയയും ആണ്. വാക്യം passive ആണെങ്കില്‍ book-നു മുന്നില്‍ by പോലുള്ള ഒരു preposition വരേണ്ടതായിരുന്നു. അതില്ലാത്തതിനാല്‍ വാക്യം active ആണെന്ന് മനസ്സിലാക്കാം. അതിനാല്‍ has taken ആണ് ശരിയുത്തരമെന്ന് മനസ്സിലാക്കാം.

Passive Voice

Passive voice-ല്‍ ഉപയോഗിക്കുന്ന എല്ലാ വാക്യങ്ങളുടെയും ക്രിയാരൂപം (verb form) നേരത്തെ പറഞ്ഞ past participle ആയിരിക്കും. ഇതിന്റെ കൂടെ be, is, am, are, being, was, were, been എന്നീ വാക്കുകളിലൊന്ന് ചേരുമ്പോള്‍ മാത്രമേ ക്രിയ passive-ലേക്ക് മാറുന്നുള്ളൂ.


Active Verb Passive Verb

will help will be helped

help/helps         am/is/are helped

helping being helped

helped was/were helped

has/have helped has/have been helped 


Answer: d) has taken

2. Varanasi stands on the bank of ....... Ganga

      a) the     b) a     c) no article     d) an

നിങ്ങള്‍ക്കറിയാം, ഇംഗ്ലിഷിലെ a, an, the എന്നീ മൂന്നു വാക്കുകളുടെ സമുച്ചയം articles എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന്. തിരിച്ചറിയാനാവാത്ത ഒരു വ്യക്തിയെയോ വസ്തുവിനെയോ കുറിച്ച് പറയുമ്പോഴാണ് a/an ഉപയോഗിക്കുക. ഈ രണ്ടു വാക്കുകള്‍ indefinite article എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയുടെ അര്‍ത്ഥം ഒരു എന്നാണ്. ഏകവചനത്തിലുള്ള നാമത്തിന്, അതായത് singular noun-ന്, മുന്നിലാണ് a/an ഉപയോഗിക്കേണ്ടത്:

a doctor a spider a ship

an elephant an egg an umbrella

Plural noun-ന്റെ മുന്നിലോ uncountable noun-ന്റെ മുന്നിലോ a/an ഉപയോഗിക്കരുത്. A doctors, a spiders, an eggs എന്നിങ്ങനെ പറയരുത്. ഒരു മുട്ട (an egg) എന്നല്ലേ പറയൂ; ഒരു മുട്ടകള്‍ (an eggs) എന്ന് പറയാനാവില്ലല്ലോ. അതുപോലെ, a water, a milk, a salt എന്നിങ്ങനെയും പറയരുത്. വെള്ളം, പാല്‍, ഉപ്പ് എന്നിവയൊന്നും എണ്ണാന്‍ പറ്റുന്നവയല്ലല്ലോ. അതിനാല്‍ ഒരു വെള്ളം എന്ന് പറയരുതല്ലോ. അതേസമയം, ഒരു ഗ്ലാസ് വെള്ളം (a glass of water) എന്ന് പറയാം. കാരണം, ഗ്ലാസ് എണ്ണാന്‍ കഴിയുമല്ലോ.

The എന്ന വാക്ക് അറിയപ്പെടുന്നത് definite article എന്ന പേരിലാണ്. Singular noun, plural noun, uncountable noun എന്നിവയുടെ കൂടെയെല്ലാം ഉപയോഗിക്കാവുന്ന വാക്കാണിത്:

the doctor the milk the spiders

രണ്ടാമത്തെ ചോദ്യത്തില്‍ Ganga-യുടെ മുന്നിലാണ് ഒരു article വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ളത്. Ganga ഒരു നദിയുടെ പേരാണ്. നദിയുടെ പേരിനു മുന്നില്‍ a/an വെക്കാനാവുമോ? ഒരു നദി എന്നു പറയാം; ഒരു ഗംഗ എന്നു പറയാനാവുമോ? ഇല്ലതന്നെ. ഇനി ചിന്തിക്കാനുള്ളത് the വെക്കണമോ വേണ്ടയോ എന്നാണ്. ഇവിടെ നിങ്ങള്‍ പ്രസ്തുത നിയമം അറിഞ്ഞേ മതിയാവൂ.

നദികള്‍, കടലുകള്‍, സമുദ്രങ്ങള്‍ എന്നിവയുടെ പേരിനു മുന്നില്‍ the ഉപയോഗിക്കണം:

the Nile, the Arabian Sea, the Pacific

എന്നാല്‍ തടാകങ്ങളുടെ പേരിനു മുന്നില്‍ the ഉപയോഗിക്കരുത്:

Lake Geneva, Lake Erie

ഇപ്പോള്‍ നിങ്ങള്‍ കണ്ടെത്തേണ്ട ശരിയുത്തരം ഏതാണെന്ന് മനസ്സിലായല്ലോ.   

Answer: (a) the

3. Which of the following word is wrongly spelt?

      a) efficient     b) reverance     

        c) dilemma     d) privilege

അക്ഷരത്തെറ്റുള്ള വാക്കാണ് കണ്ടെത്തേണ്ടത്. ഇവിടെ നമുക്ക് സൂത്രങ്ങളൊന്നുമില്ല. കൃത്യമായി പഠിച്ച് സ്‌പെലിങ് ഹൃദിസ്ഥമാക്കുകയേ വഴിയുള്ളു. മുകളില്‍ കൊടുത്ത വാക്കുകളില്‍ ഏതാണ് തെറ്റായ സ്പലിങ്ങില്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചുനോക്കൂ.  

ഇംഗ്ലിഷിലെ ഒരുപാട് വാക്കുകളുടെ സ്‌പെലിങ് നമ്മെ പലപ്പോഴും കുഴപ്പത്തില്‍ ചാടിക്കുന്നവയാണ്. മിക്കവരും തെറ്റിച്ചെഴുതുന്ന പദമായി എനിക്ക് തോന്നിയിട്ടുള്ളത് ഗ്രാമര്‍ ആണ്. ഈ വാക്ക് നിങ്ങള്‍ ഇംഗ്ലിഷില്‍ എഴുതിനോക്കൂ. എങ്ങനെയാണ് എഴുതിയത്? Grammer എന്നാണോ? അങ്ങനെയെങ്കില്‍ തെറ്റി. ശരിയായ സ്‌പെലിങ് grammar ആണ്.     

Answer: (b) reverance 

[ഇതിന്റെ ശരിയായ സ്‌പെലിങ് reverence എന്നാണ്.]

4. An area in the desert where there is water and where plants grow is known as .......

a) oasis     b) nucleus     

        c) kibbutz     d) corpus

നിര്‍വ്വചനത്തില്‍നിന്ന് വാക്കിലേക്ക് എത്തുന്ന തരത്തിലുള്ള ഒരു ചോദ്യമാണിത്. ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും വരുന്നത് കാണാം. സാധാരണ നിഘണ്ടുക്കള്‍ വാക്കുകള്‍ക്ക് നിര്‍വ്വചനം കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നിര്‍വ്വചനങ്ങള്‍ക്ക് വാക്ക് നല്‍കുന്ന തരത്തിലുള്ള നിഘണ്ടുക്കളുമുണ്ട്. അത്തരം നിഘണ്ടുക്കളാണ് Reverse Dictionary എന്ന പേരില്‍ അറിയപ്പെടുന്നത്. (നമ്മുടെ നാട്ടില്‍ മലയാളം-ഇംഗ്ലിഷ് നിഘണ്ടുക്കള്‍ക്കാണ് Reverse Dictionary എന്ന പേര് നല്‍കിയിരിക്കുന്നത്. സത്യത്തില്‍ മലയാളം-ഇംഗ്ലിഷ് നിഘണ്ടു ഒരു ഇംഗ്ലിഷ്-മലയാളം നിഘണ്ടുപോലെയുള്ള ഒരു ദ്വിഭാഷാനിഘണ്ടു (bilingual dictionary) ആണ്. സാധാരണ ഇംഗ്ലിഷ്-മലയാളം നിഘണ്ടു വാക്കിന് നിര്‍വ്വചനം നല്‍കുമ്പോള്‍ (eg vexillology = study of flags) നിര്‍വ്വചനത്തിന് തുല്യമായ വാക്ക് നല്‍കുന്ന (eg study of flags = vexillology) നിഘണ്ടുവാണ് യഥാര്‍ത്ഥ Reverse Dictionary.) ഇത്തരമൊരു നിഘണ്ടുകൂടി നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇനി പറയുന്നവയാണ് ശ്രദ്ധേയമായ റിവേര്‍സ് നിഘണ്ടുക്കള്‍: 

1. Bernstein's Reverse Dictionary

2. The Oxford Reverse Dictionary

3. Reader's Digest Reverse Dictionary

4. The Writer's Digest Flip Dictionary

വാക്കുകളും അവയുടെ അര്‍ത്ഥവും അറിയുന്നവര്‍ക്കു മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാനാവൂ. അതിനാല്‍ കൂടുതല്‍ വാക്കുകള്‍ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കേണ്ടതാണ്.    

Answer: (a) oasis

[nucleus = അണുകേന്ദ്രം   kibbutz = ഇസ്രയേലിലെ സഹകരണകര്‍ഷകഗ്രാമം   corpus = ഒരു എഴുത്തുകാരന്റെ മൊത്തം കൃതികള്‍]

5. The master was angry ....... his servant.

a) on     b) for     c) with     d) against

ഈ വാക്യം ആവശ്യപ്പെടുന്നത് ശരിയായ preposition കണ്ടെത്താനാണ്. ചില prepositions എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് പഠിച്ച് ഹൃദിസ്ഥമാക്കാമെങ്കിലും മറ്റു ചിലവ അങ്ങനെ പഠിച്ച് ഹൃദ്യസ്ഥമാക്കാനാവില്ല. നിരന്തരമായി ഉപയോഗിച്ച് അവ ഹൃദിസ്ഥമാക്കുകയാണ് വേണ്ടത്. മുകളില്‍ പറഞ്ഞ തരത്തിലുള്ള ക്രിയയുടെ കൂടെ ഉപയോഗിക്കേണ്ട prepositions ആണ് ഹൃദിസ്ഥമാക്കേണ്ടവ. Angry എന്ന വാക്കിന്റെ കൂടെ ഉപയോഗിക്കേണ്ട preposition ആണ് with. Angry-യുടെ കൂടെ about എന്ന preposition-ഉം ഉപയോഗിക്കും. Withനുശേഷം ഒരു വ്യക്തി വരണം. മേല്‍ക്കൊടുത്ത വാക്യത്തില്‍ with-നുശേഷം servant വരുന്നു. Servant ഒരു വ്യക്തിയാണല്ലോ. About-നുശേഷം വ്യക്തി വരില്ല, എന്തെങ്കിലും കാര്യമാണ് വരിക: I feel so guilty and angry about the whole issue.

Answer: (c) with    

6. Choose the correct sentence:

a) He used to smoke, but now he's stopped.

b) He was used to smoke, but now he's stopped.

c) He is used to smoke, but now he's stopped.

d) He used to smoking, but now he's stopped.

ഈ വാക്യങ്ങളിലെല്ലാം തന്നെ used to ആണുപയോഗിച്ചിരിക്കുന്നത്. Used toവിന്റെ ശരിയായ പ്രയോഗരീതികള്‍ നിങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. Used to, be used to എന്നിങ്ങനെ രണ്ടുതരം പ്രയോഗങ്ങളുണ്ട്. ഇവയുടെ അര്‍ത്ഥത്തിലും പ്രയോഗരീതിയിലും വ്യത്യാസമുണ്ടെന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. 

Used to ഉപയോഗിക്കുന്നത് കഴിഞ്ഞുപോയ കാലത്തെ ഒരു ശീലത്തെ കാണിക്കാനാണ്. അങ്ങനെ വരുമ്പോള്‍ ആ ശീലം ഇപ്പോഴില്ല എന്നാണര്‍ത്ഥം. മുകളില്‍ കൊടുത്ത വാക്യങ്ങളില്‍ a പറയുന്നത് അവന്‍ മുമ്പ് പുകവലിച്ചിരുന്നു/അവന് പുകവലിക്കുന്ന ശീലമുണ്ടായിരുന്നു എന്നാണ്. ഇവിടെ used toവിനുശേഷം ഉപയോഗിക്കേണ്ടത് ക്രിയയുടെ base form ആയിരിക്കണം.

Eat, write, use, live, change, drink, help തുടങ്ങിയ ക്രിയകളാണ് base form, root form, bare infinitive എന്നീ പേരുകളില്‍ അറിയപ്പെടുന്നത്.

I used to read The New Indian Express.

She used to edit a women's magazine.

They used to visit her grave twice a year.

Helen used to hang round with the boys. 

Naomi used to go to church in Kannur every Sunday.

ഇവയിലൊരു വാക്യം ഓര്‍ത്തുവെക്കുക. Used to read എന്നേ പറയാവൂ. Used to reading എന്ന് പറയരുത്. ഇക്കാരണത്താലാണ് ഉത്തരം d (He used to smoking) തെറ്റാവുന്നത്. 

Be used to എന്നത് മറ്റൊരു പ്രയോഗമാണ്. ശീലമുണ്ടായിരിക്കുക എന്നര്‍ത്ഥം. ഇതിലെ be എന്ന വാക്ക് am, is, are, was, were എന്നിങ്ങനെ മാറ്റി ശീലം കഴിഞ്ഞ കാലത്തേതാണോ ഇപ്പോഴത്തേതാണോ എന്നൊക്കെ സൂചിപ്പിക്കാന്‍ കഴിയും. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം be used to-വിനുശേഷം ing verb ഉപയോഗിക്കണമെന്നതാണ്. 

        I am used to driving cars. (എനിക്ക് കാറോടിച്ച് ശീലമുണ്ട്.)

        She was used to swimming. (അവള്‍ക്ക് നീന്തി പരിചയമുണ്ടാ യിരുന്നു.)

ഈ ing verb വരാത്തതിനാലാണ് b, c ഉത്തരങ്ങള്‍ തെറ്റാവുന്നത്. 

അതിനാല്‍ ഓര്‍ക്കുക:

used to + basic form of verb (used to teach)

be/am/is/are/was/were used to + -ing verb (be         used to teaching)

കഴിഞ്ഞ കാലത്ത് പതിവായി നടന്ന കാര്യങ്ങളെ കാണിക്കാനാണ് used to ഉപയോഗിക്കുന്നത്. He used to read Manorama എന്നു പറഞ്ഞാലര്‍ത്ഥം അവന്‍ മനോരമ സ്ഥിരമായി വായിച്ചിരുന്നു എന്നാണ്. ഇപ്പോള്‍ അവന്‍ മനോരമ വായിക്കാറില്ല എന്നര്‍ത്ഥം. ഇപ്പോഴും സ്ഥിരമായി മനോരമ വായിക്കുന്നുണ്ടെങ്കില്‍ ക്രിയയുടെ present form ഉപയോഗിക്കണം:

He reads Manorama. (അവന്‍ മനോരമ                     പതിവായി വായിക്കുന്നു.)

ക്രിയയുടെ base form-നോട് -s ചേര്‍ത്തോ base form തന്നെയോ present form ആയി ഉപയോഗിക്കുന്നു. കര്‍ത്താവ് ഏകവചനമാണെങ്കില്‍ s ചേര്‍ത്തും ബഹുവചനമാണെങ്കില്‍ s ചേര്‍ക്കാതെയും present form-ലുള്ള ക്രിയ വാക്യത്തിലുപയോഗിക്കുന്നു:

He reads Manorama.

They read Manorama.

Used to ഇനി പറയുന്ന രീതികളില്‍ നിഷേധരൂപത്തിലേക്ക് (negative) മാറ്റാവുന്നതാണ്:

He used not to read the Hindu, but now he does.

He used to not read the Hindu, but now he does.

He didn't use to read the Hindu, but now he does.

He didn't used to read the Hindu, but now he does.

Used to ചോദ്യത്തില്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നു കാണുക:

Used he to read the Hindu?

Did he use to read the Hindu?

ഇനി പറയുന്ന കാര്യം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. Question tag-ല്‍  used ഉപയോഗിക്കാറില്ല. പകരം did ഉപയോഗിക്കണം:

He used to read the Hindu, didn't he?

He used not to read the Hindu, did he?

He didn't use to read the Hindu, did he?

Be used to + -ing verb എന്നതിനു പകരം get used to + -ing verb, become used to + -ing verb, grow used to + -ing verb എന്നിവയും ഉപയോഗിക്കാറുണ്ട്. ഇവക്കുശേഷം ing verbനു പുറമെ നാമവും (noun) ഉപയോഗിക്കാവുന്നതാണ്:

You'll soon get used to driving a car.

She got used to the new country soon.

Answer: (a) He used to smoke, but now he's stopped.     

7. On completing his usual ....... he started his journey to the temple.

a) allusion                 b) absolutions     

        c) ablutions d) assimilations

വാക്കുകളുടെ അര്‍ത്ഥമറിയാതെ നിങ്ങള്‍ക്ക് ശരിയുത്തരം കണ്ടെത്താനാവില്ല. പ്രാര്‍ത്ഥനക്കു മുമ്പ് മുഖവും കൈകാലുകളും വെള്ളമുപയോഗിച്ച് കഴുകുന്നതിനെയാണ് ablutions എന്നു പറയുന്നത്.

Answer: (c) ablutions

[allusion = പരോക്ഷസൂചന   absolutions = പാപവിമോചനം assimiliations = പുതിയ ആശയങ്ങളെയോ അറിവുകളെയോ തന്റെ നിലവിലുള്ള അറിവിന്റെ ഒരു ഭാഗമാക്കല്‍]

8. Teacher asked us why ....... in the class.

a) we are talking     

b) we were talking     

c) we have talked

d) were we talking

ചോദ്യവാക്യം ഒന്നുകൂടി വായിച്ചുനോക്കുക. ഇത് ഒരു indirect speech അഥവാ reported speech ആണ്. ഒരാള്‍ മറ്റൊരാളോട് പറഞ്ഞ കാര്യം ഇവരിലൊരാള്‍ മൂന്നാമനോടോ അല്ലെങ്കില്‍ ഇത് കേട്ട മൂന്നാമന്‍ നാലാമനോടോ പറയുന്നതിനെയാണ് indirect speech എന്ന് പറയുന്നത്. ഇനി പറയുന്ന വാക്യങ്ങള്‍ നോക്കുക:

'I have read Chemmeen,' Raju said. (Direct Speech)

Raju said that he had read Chemmeeen. (Indirect Speech)

Indirect speechല്‍ രണ്ടു വാക്യങ്ങള്‍ ഉണ്ടാവും. മുകളില്‍ കൊടുത്ത വാക്യത്തില്‍ Raju said, he had read Chemmeen എന്നിവയാണ് രണ്ടു വാക്യങ്ങള്‍. ഈ രണ്ടു വാക്യങ്ങളെ that എന്ന വാക്ക് ഉപയോഗിച്ച് ഒന്നിപ്പിക്കുന്നു. ഇതില്‍ Raju said (രാജു പറഞ്ഞു) എന്നത് പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന വാക്യമാണ്. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന വാക്യം main clause എന്ന പേരിലറിയപ്പെടുന്നു. That he had read Chemmeen (അവന്‍ ചെമ്മീന്‍ വായിച്ചിരുന്നുവെന്ന്) എന്നത് പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത വാക്യമാണ്. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത വാക്യം subordinate clause എന്ന പേരിലാണറിയപ്പെടുന്നത്. 

കര്‍ത്താവിന്റെ (subject) തൊട്ടുശേഷം വരുന്ന ക്രിയ സാധാരണ പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കും. ചിലപ്പോള്‍ ക്രിയ ഒറ്റക്ക് നില്‍ക്കും. ചിലപ്പോള്‍ ക്രിയയുടെ കൂടെ സഹായക ക്രിയ (auxiliary verb) ഉണ്ടാകും. താഴെ കൊടുക്കുന്ന വാക്യങ്ങള്‍ നോക്കുക:

Shahina will study English. (ഷാഹിന ഇംഗ്ലിഷ് പഠിക്കും.)

Shahina can study English. (ഷാഹിനക്ക് ഇംഗ്ലിഷ് പഠിക്കാന്‍ കഴിയും.) 

Shahina should study English. (ഷാഹിന ഇംഗ്ലിഷ് പഠിക്കണം.)

Shahina may study English. (ഷാഹിന ഇംഗ്ലിഷ് പഠിച്ചേക്കാം.)

Shahina must study English. (ഷാഹിന ഇംഗ്ലിഷ് പഠിക്കണം.)

Shahina is studying English. (ഷാഹിന ഇംഗ്ലിഷ് പഠിക്കുകയാണ്.)

Shahina was studying English. (ഷാഹിന ഇംഗ്ലിഷ് പഠിക്കുകയായിരുന്നു.)

Shahina has studied English. (ഷാഹിന ഇംഗ്ലിഷ് പഠിച്ചിട്ടുണ്ട്.)

Shahina studies English. (ഷാഹിന ഇംഗ്ലിഷ് പഠിക്കുന്നുണ്ട്.)

Shahina studied English. (ഷാഹിന ഇംഗ്ലിഷ് പഠിച്ചു.)

മുകളില്‍ കൊടുത്ത വാക്യങ്ങളെല്ലാം പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുന്നവയാണ്. അതായത്, ഈ വാക്യങ്ങള്‍ നമുക്ക് ഫുള്‍സ്റ്റോപ്പില്‍ അവസാനിപ്പിക്കാനാവും. എന്നാല്‍ ഇവക്കു മുന്നില്‍ മറ്റൊരു വാക്ക് കടന്നുവരുമ്പോള്‍ അര്‍ത്ഥത്തിന് പൂര്‍ണ്ണത നഷ്ടപ്പെടുന്നു. ഇനി പറയുന്ന വാക്യം കാണുക:

If Shahina studies English (ഷാഹിന ഇംഗ്ലിഷ് പഠിക്കുന്നുണ്ടെങ്കില്‍)

When Shahina studies English (ഷാഹിന ഇംഗ്ലിഷ് പഠിക്കുമ്പോള്‍)

Why Shahina studied English (ഷാഹിന എന്തിന് ഇംഗ്ലിഷ് പഠിച്ചുവെന്ന്)

ഇവിടെ വാക്യത്തിന് പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്നില്ല. അതായത്, ഈ വാക്യങ്ങള്‍ ഫുള്‍സ്റ്റോപ്പില്‍ അവസാനിപ്പിക്കാനാവില്ല. ഇപ്പോള്‍ main clause എന്താണെന്നും subordinate clause എന്താണെന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ.

ഇത്തരത്തില്‍ ഒരു വാക്യം (sentence) രണ്ടു തരം clauses ചേര്‍ന്നു വന്നാല്‍ നിങ്ങള്‍ പൊതുവെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഈ രണ്ടു clauseലെയും tenses തമ്മില്‍ പൊരുത്തം വേണം. ഒരു clause, present ആണെങ്കില്‍ മറ്റേ clauseഉം present ആയിരിക്കണം. അതല്ല, past ആണെങ്കില്‍ രണ്ടു clausesഉം past ആയിരിക്കണം. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ട് നേരത്തെ നല്‍കിയ LDC ചോദ്യത്തെ വിലയിരുത്തുക.

Teacher asked us (ടീച്ചര്‍ ഞങ്ങളോട് ചോദിച്ചു) എന്ന വാക്യം main clause ആണ്. ഇതില്‍ asked എന്ന ക്രിയയാണുള്ളത്. ഈ asked, past tense ആണ്. അപ്പോള്‍ തുടര്‍ന്നുവരുന്ന വാക്യത്തിലെ ക്രിയയും past tenseല്‍ ആയിരിക്കണം. ഉത്തരങ്ങളില്‍ a, c എന്നിവ present tense ആണ്. അതിനാല്‍ അവയെ അവഗണിക്കുക. ബാക്കിവരുന്ന b, d എന്നിവ past tense ആണ്. ഇവയില്‍ ഫുള്‍സ്റ്റോപ്പില്‍ അവസാനിക്കുന്ന വാക്യത്തില്‍ we were talking ആണുപയോഗിക്കുക. ചോദ്യചിഹ്നത്തില്‍ അവസാനിക്കുന്ന വാക്യത്തിലാണ് were we talking ഉപയോഗിക്കുക. 

കര്‍ത്താവ് (subject), ക്രിയ (verb) എന്നിവയില്‍ തുടങ്ങുന്ന വാക്യം ഫുള്‍സ്റ്റോപ്പില്‍ അവസാനിക്കുന്നു:

Your father helped me.

Study English very well.

സഹായക ക്രിയയില്‍ (auxiliary verbs: will, would, shall, should, may, might, can, could, must, dare, need, ought to, used to, am, is, are, was, were, have, has, had, do, does, did) തുടങ്ങുന്ന വാക്യം ചോദ്യചിഹ്നത്തില്‍ അവസാനിക്കുന്നു:

She is a doctor. | Is she a doctor?

Ram has come. | Has Ram come? 

Shahina will help me. | Will Shahina help me?

ഒരു വാക്യം ചോദ്യവാക്കില്‍ (what, why, when, which, who, whose, whom, how മുതലായവ) തുടങ്ങുകയും ആ ചോദ്യവാക്കിനുശേഷം auxiliary verb + subject വരികയും ചെയ്താല്‍ അത് ചോദ്യചിഹ്നത്തില്‍ അവസാനിപ്പിക്കേണ്ട വാക്യമായി മാറുന്നു:

Why are you standing here?

എന്നാല്‍ ചോദ്യവാക്കിനുശേഷം subject + auxiliary verb വന്നാല്‍ അത് ചോദ്യചിഹ്നത്തില്‍ അവസാനിപ്പിക്കരുത്. ഇവിടെ പ്രസ്തുത വാക്യത്തിന് പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്നില്ല. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന മറ്റൊരു വാക്യത്തിന്റെ കൂടെയാണ് ഈ വാക്യം ചേര്‍ക്കേണ്ടത്. അങ്ങനെ ചേര്‍ത്ത് വാക്യം ഫുള്‍സ്റ്റോപ്പില്‍ അവസാനിപ്പിക്കണം:

Why you are standing here

ഈ വാക്യം ഒരു ചോദ്യമല്ല എന്നോര്‍ക്കുക.

Teacher asked us why ......in the class എന്ന വാക്യം ഫുള്‍സ്റ്റോപ്പില്‍ അവസാനിക്കുന്ന വാക്യമാണ്. അതിനാലാണ് were we talking എന്ന ചോദ്യരൂപം ഉപയോഗിക്കാതിരുന്നത്. താഴെ പറയുന്ന വാക്യങ്ങള്‍ നോക്കുക:

        She will come. (അവള്‍ വരും.)

        Will she come? (അവള്‍ വരുമോ?)

        When will she come? (അവള്‍ എപ്പോള്‍ വരും?)

        When she will come... (അവള്‍ എപ്പോള്‍ വരുമെന്ന്...

Answer: (b) we were talking

9. She went to the office after her friend .......

a) gone     b) is gone     

        c) had been gone     d) had gone

ഈ വാക്യത്തിലെ ആദ്യപകുതിയില്‍ വരുന്ന ക്രിയ went ആണ്. അതായത് past tense. അതിനാല്‍ അടുത്ത ക്രിയയും സ്വാ'ാവികമായും past tense ആവണം. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ aയുടെ tense മനസ്സിലാക്കാനാവില്ല. കാരണം ഇതിന്റെ കൂടെ സമയത്തെ കാണിക്കുന്ന ഒരു വാക്കില്ല. അതിനാല്‍ ഈ ഉത്തരം ശരിയല്ല. ഉത്തരം b-യില്‍ is gone എന്നാണുള്ളത്. ഇതിലെ is, present tense ആണ്. അതിനാല്‍ ഇതും ശരിയായ ഉത്തരമല്ല. ഉത്തരം c, d എന്നിവയില്‍ had ഉള്ളതിനാല്‍ ഇവ രണ്ടും past tense ആയി മാറുന്നു. ഇവിടെയാണ് ഉത്തരത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം വരിക. Had been + past participle എന്നത് passive voiceന്റെ രീതിയാണ്. Go എന്ന ക്രിയ passive voiceല്‍ ഉപയോഗിക്കാറില്ല. ഇത്തരം സന്ദര്‍'ത്തില്‍ സാധാരണ had + verb മതി. അതിനാലാണ് had gone ശരിയുത്തരമായി മാറുന്നത്. 

Answer: (d) had gone

10. Which of the following prefixes can be added to the word 'regular' to form its opposite?

a) in-     b) ir-     c) im-     d) il-

in-, ir-, im-, il- എന്നിവ നാലും വിപരീത വാക്കുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന prefix ആണ്. in- കൊണ്ട് തുടങ്ങുന്ന തുടങ്ങുന്ന ചില സാധാരണ വിപരീതവാക്കുകളിതാ:

accurate inaccurate

active inactive

adequate inadequate

appropriate inappropriate

capable incapable

complete incomplete

consistent         inconsistent

effective ineffective

efficient inefficient

eligible ineligible

decent indecent

formal informal

sane         insane

secure insecure

significant         insignificant

sufficient insufficient

valid         invalid

visible invisible

ir-ല്‍ തുടങ്ങുന്ന ചില വിപരീതവാക്കുകള്‍ ഇവയാണ്:

rational irrational

regular irregular

relevant irrelevant

reparable irreparable

resistible irresistible

responsible irresponsible

im-ല്‍ തുടങ്ങുന്ന വിപരീതവാക്കുകള്‍:

mature immature

mobile immobile

moral immoral

partial impartial

patient impatient

perfect imperfect

possible impossible

precise imprecise

il-ല്‍ തുടങ്ങുന്ന ഏതാനും വിപരീതവാക്കുകളിതാ:

legal         illegal

legitimate illegitimate

literate illiterate

logical illogical

വിപരീതവാക്കുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു prefix ആണ് un-:  

acceptable         unacceptable

common uncommon

conscious         unconscious

crowded uncrowded

cultivated uncultivated

cultured uncultured

happy unhappy

important unimportant

pleasant unpleasant

popular unpopular

prepared unprepared

usual unusual

friendly unfriendly

ഇത്തരത്തിലുപയോഗിക്കുന്ന മറ്റൊരു prefix ആണ് dis:

honest dishonest

respectful         disrespectful

satisfied dissatisfied


Answer: (b) ir-

11. Your brother's here ......... 

a) hasn't he?     b) is he?     

        c) doesn't he?     d) isn't he?

Brother is എന്നതിന്റെ ചുരുക്കമായാണ് ഇവിടെ brother's എന്നു കൊടുത്തിരിക്കുന്നത്. അല്ലാതെ Brother has എന്നതിന്റെ ചുരുക്കമല്ല ഇത്. Has ആണെന്ന് തെറ്റിദ്ധരിച്ചാല്‍ നിങ്ങള്‍ എഴുതുന്ന ഉത്തരം hasn't he? എന്നായിരിക്കും. അങ്ങനെ വന്നാല്‍ ഉത്തരം തെറ്റും. Brother's എന്നതിന് brother is എന്നും brother has എന്നും പറയാം. Has/Have വരുമ്പോള്‍ അതിനുശേഷം ഒരു നാമമോ (noun) ക്രിയയോ (verb) വരണം:

Your brother has a car. (noun)

Your brother has come. (verb)

ഇങ്ങനെ വരുന്നില്ലെങ്കില്‍ 's സൂചിപ്പിക്കുന്നത് is-നെ ആയിരിക്കും. മുകളില്‍ കൊടുത്ത വാക്യം question tagമായി ബന്ധപ്പെട്ടതാണ്. പ്രസ്തുത വാക്യം positive ആണ്. അതായത്, നിഷേധത്തെ (negative) കാണിക്കുന്ന not പോലുള്ള വാക്കുകള്‍ ഇതിലില്ല. വാക്യം positive ആയാല്‍ question tag, negative ആവണം. വാക്യം negative ആണെങ്കില്‍ question tag, positive ആവണം. ഇക്കാര്യം സദാ ഓര്‍ക്കുക. മുകളില്‍ കൊടുത്ത വാക്യം positive ആയതിനാല്‍ അതിന് വേണ്ടത് negative tag ആണ്. ഉത്തരങ്ങളില്‍ b, positive tag ആയതിനാല്‍ ഒഴിവാക്കുക. ബാക്കി മൂന്നെണ്ണം negative tags ആണ്. ഇവയില്‍ has,  does എന്നിവ വാക്യത്തില്‍ വരുന്നില്ല. അതിനാല്‍ അവയെയും ഒഴിവാക്കണം. വാക്യത്തില്‍ വരുന്ന വാക്ക് is ആണ്. അതിനാല്‍ ഇതിന്റെ negative ആണ് ഉത്തരത്തില്‍ വരേണ്ടത്. അപ്പോള്‍ isn't he? ആണ് ശരിയുത്തരമായി മാറുന്നത്.  

1. വാക്യം positive ആണെങ്കില്‍ question tag, negative ആവണം: You are a doctor, aren't you?

2. വാക്യം negative ആണെങ്കില്‍ question tag, positive ആവണം: You aren't a doctor, are you?

3. വാക്യത്തിന്റെ subject-ഉം auxiliary verbഉം ചേര്‍ന്നാണ് question tag രൂപംകൊള്ളുന്നത്: You are a doctor, aren't you?

4. Question tagല്‍ auxiliary verbന്റെ കൂടെ subject രൂപത്തിലുള്ള pronoun ആണ് ഉപയോഗിക്കേണ്ടത്: She didn't eat biriyani, did she?/ Revathi didn't help you, did she?/ Mohan was happy, wasn't he?

5. Negative tagല്‍ not, auxiliary verbനോട് യോജിപ്പിച്ച് എഴുതണം: Mohan must study English, mustn't he? (must not he? എന്നെഴുതരുത്.)

Answer: (d) isn't he?

12. As the master batsman, he supported the team .......

a) through thick and thin     b) hand in glove     

c) at sixes and sevens     d) beside the mark

ഇവിടെ ശൈലികളുടെ അര്‍ത്ഥമറിയുമെങ്കില്‍ മാത്രമേ നമുക്ക് ശരിയുത്തരം കണ്ടെത്താനാവൂ. ഇവിടെ കൊടുത്ത ഓരോ ശൈലിയുടെയും അര്‍ത്ഥം നോക്കുക:

through thick and thin = പ്രയാസങ്ങളോ                    വിഷമങ്ങളോ ഉണ്ടായിട്ടും

hand in glove = വലിയ കൂട്ടുകെട്ടിലുള്ള

at sixes and sevens = കുഴങ്ങിയ                                അവസ്ഥയിലുള്ള

beside the mark = അപ്രസക്തമായ

ഈ അര്‍ത്ഥങ്ങള്‍ വിലയിരുത്തുമ്പോള്‍ ശരിയായ ഉത്തരം through thick and thin ആണെന്ന് മനസ്സിലാക്കാവുന്നതാണ്.

Answer: (a) through thick and thin

13. Raju's father is in America. He is ....... his father's arrival next week.

a) looking forward to     

        b) looking out at     

        c) looking upon     

d) looking ahead on

അമേരിക്കയിലുള്ള അച്ഛന്‍ അടുത്തയാഴ്ച എത്തുമെന്ന പ്രതീക്ഷയിലാണ് രാജു ഇപ്പോള്‍ ഉള്ളത്. പ്രതീക്ഷിക്കുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന പ്രയോഗമാണ് look forward to എന്നത്. ഇവിടെ കൊടുത്ത മറ്റു വാചകങ്ങള്‍ക്കൊന്നും ഈ അര്‍ത്ഥം ഇല്ലതാനും.

look forward to 

Look forward to - പരീക്ഷകളില്‍ ഇടക്ക് പ്രത്യക്ഷപ്പെടുന്ന ഒരു പ്രയോഗമാണ് look forward to. ഇതിനുശേഷം വരുന്ന ക്രിയയാണ്  നിങ്ങളെ വിഷമിപ്പിക്കുക. To ഉള്ളതിനാല്‍ നിങ്ങള്‍ ക്രിയയുടെ base form ഉപയോഗിക്കാനാണ് സാധ്യത കൂടുതല്‍. അതിനാല്‍ look forward to see എന്ന് പറയും. ഇത് തെറ്റാണ്. ഇവിടെ ing verb ഉപയോഗിക്കണം. Look forward to seeing എന്നു തന്നെ പറയണം. അതുപോലെ, ഇതിനുശേഷം ഒരു നാമവും (noun) ഉപയോഗിക്കാവുന്നതാണ്. She is looking forward to heavy rain എന്നു പറയാം. ഇതേ രീതിയില്‍ വരുന്ന മറ്റൊരു പ്രയോഗമാണ് with a view to എന്നത്. ഇവിടെയും with a view to-വിനുശേഷം -ing verb അല്ലെങ്കില്‍ noun ഉപയോഗിക്കണം: I came to this school with a view to getting a degree. ലക്ഷ്യത്തോടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. 

Answer: (a) looking forward to

14. He invited his two best friends to the party but ....... of them came.

a) both     b) either     c) neither     d) any

But എന്ന വാക്ക് വാക്യത്തില്‍ വന്നാല്‍ ശ്രദ്ധിക്കേണ്ടത് but-നു മുമ്പേ എന്ത് പറഞ്ഞുവോ അതിന് വിപരീതമായ കാര്യമായിരിക്കും but-നുശേഷം വരിക. മുകളില്‍ പറഞ്ഞ വാക്യത്തില്‍ but-നു മുമ്പ് പറയുന്നത് അവന്‍ തന്റെ ഏറ്റവും നല്ല രണ്ടു സുഹൃത്തുക്കളെ പാര്‍ട്ടിക്ക് ക്ഷണിച്ചു എന്നാണ്. പാര്‍ട്ടിക്ക് അവര്‍ വന്നാല്‍ അത് വിപരീതാശയം ഉള്‍ക്കൊള്ളുന്നില്ല. വരാനാണല്ലോ വിളിക്കുന്നത്. അപ്പോള്‍ വരാതിരുന്നതിനാലാണ് but ഉപയോഗിച്ചത്. അതിനാല്‍ ഇവിടെ ഉത്തരമായി വരേണ്ടത് ഒരു negative വാക്കാണ്. ആകെ ഒരു negative വാക്കേ ഉത്തരങ്ങളിലുള്ളൂ. അത് കണ്ടെത്തുക.

രണ്ടു പേരെയോ വസ്തുക്കളെയോ പറ്റി പറയുമ്പോള്‍ positive-ല്‍ both-ഉം negative-ല്‍ neither-ഉം ഉപയോഗിക്കുക:

        Both of them came to the party. (രണ്ടു പേരും പാര്‍ട്ടിക്ക് വന്നു.)

Neither of them came to the party. (രണ്ടു പേരും പാര്‍ട്ടിക്ക് വന്നില്ല.)

[Both of them did not come to the party എന്ന് പറയാറില്ല.]

Answer: (c) neither

15. Opposite of the word 'analyse' is .......

a) expand     b) synthesize     

        c) curtail       d) reveal

ഇവിടെ analyse എന്ന വാക്കിന്റെ വിപരീതവാക്ക് കണ്ടെത്താനാണ് പറയുന്നത്. ഇതിന്റെ വിപരീതം synthesize എന്നാണെന്നോര്‍ക്കുക. പരീക്ഷയില്‍ ഇതുപോലെ വിപരീതാര്‍ത്ഥവാക്കുകളും (antonyms) തുല്യാര്‍ത്ഥവാക്കുകളും (synonyms) കണ്ടെത്താനുള്ള ചോദ്യങ്ങള്‍ സാധാരണ വരാറുണ്ടെന്ന കാര്യം ഓര്‍ക്കുക.

Answer: (b) synthesize

16. Choose the correct sentence:

a) His brother comes never to school on time.

b) His brother never comes to school on time.

c) Never his brother comes to school on time.

d) His brother comes to school on time never.

Never എന്ന വാക്ക് വാക്യത്തില്‍ ഉപയോഗിക്കേണ്ട കൃത്യമായ സ്ഥലം എവിടെയാണെന്ന് അറിഞ്ഞാലേ ശരിയുത്തരം കണ്ടെത്താനാവൂ. വാക്യത്തിലെ പ്രധാന ക്രിയക്കു മുന്നിലാണ് never വെക്കേണ്ടത്. മുകളില്‍ കൊടുത്ത വാക്യങ്ങളിലെ ക്രിയ comes ആണ്. അതിനാല്‍ ഇതിനു മുന്നിലായി വേണം never വരാന്‍. Comes എന്ന ക്രിയക്കുശേഷം വരുന്നതിനാലാണ് വാക്യം a തെറ്റാവുന്നത്. വാക്യത്തിന്റെ തുടക്കത്തില്‍ never വരുന്നതിനാല്‍ c-ഉം വാക്യാവസാനം വരുന്നതിനാല്‍ d-ഉം തെറ്റുത്തരങ്ങളായി മാറുന്നു.

വാക്യത്തില്‍ സഹായക ക്രിയ (auxiliary verb) ഉണ്ടെങ്കില്‍ സഹായക ക്രിയക്കും പ്രാധാന ക്രിയക്കും (main verb) ഇടയില്‍ never ഉപയോഗിക്കണം:

She never reads trash.

I can never forget her kindness.

മുകളിലെ ആദ്യവാക്യത്തില്‍ വരുന്ന reads പ്രധാന ക്രിയയാണ്. ഇതില്‍ സഹായക ക്രിയ ഇല്ല. രണ്ടാമത്തെ വാക്യത്തിലെ can സഹായക ക്രിയയും forget പ്രധാന ക്രിയയും ആണ്.

Am, is, are, was, were + adjective വന്നാല്‍ never വെക്കേണ്ടത് am, is, are, was, were-നുശേഷമാണ്:

She was never happy about it.

Never പോലെ പ്രധാന ക്രിയക്കു മുന്നില്‍ വെക്കുന്ന മറ്റു ചില വാക്കുകള്‍ ഏതൊക്കെയെന്നു കൂടി ഇത്തരുണത്തില്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും: always, almost, usually, definitely, probably, all, both, already, just, also, often

Rahul always goes to work by bus.

Shahina often speaks English.

She has always lived in Delhi.

Raju and his sister have both applied for the job.

My brother doesn't usually smoke.

Her mobile phone has probably been stolen.

Probably എന്ന വാക്ക് നിഷേധവാക്യത്തില്‍ ഉപയോഗിക്കുമ്പോള്‍ negative വാക്കിനു മുന്നിലായിരിക്കണം വെക്കേണ്ടത്:

She probably won't help you/She will probably            not help you.

വാക്യത്തില്‍ have to ഉണ്ടെങ്കില്‍ ഇത്തരം വാക്കുകള്‍ have toവിനു മുന്നില്‍ വെക്കണം:

We always have to keep an identity card in our            pockets these days.

Answer: (b) His brother never comes to school on time.

17. The plural of the word 'crisis' is .......

a) crisises     b) crisisi     c) crisis    d) crises

Crisis (പ്രതിസന്ധി) എന്ന വാക്കിന്റെ ശരിയായ ബഹുവചനരൂപമാണ് നിങ്ങളിവിടെ തെരഞ്ഞെടുക്കേണ്ടത്. ഇത്തരത്തില്‍ -sis ല്‍ അവസാനിക്കുന്ന മറ്റു ചില വാക്കുകളെയും അവയുടെ ബഹുവചനത്തെയും പരിചയപ്പെടുത്തിത്തരാം: 

analysis - analyses

basis         - bases

emphasis - emphases

hypothesis         - hypotheses

diagnosis - diagnoses

thesis - theses


ഇവിടെ -sisല്‍ അവസാനിക്കുന്ന വാക്കുകളുടെ ബഹുവചനം -sesല്‍ അവസാനിക്കുന്നത് ശ്രദ്ധിക്കുക. ഇനി ഉത്തരം എളുപ്പമല്ലേ?

Answer: (d) crises

18. Gold is ....... than all other metals.

a) most attractive     b) attracting     

        c) more attractive     d) attractive

ഒരു സാധാരണ ഇംഗ്ലിഷ് വാക്യത്തില്‍ subject വാക്യത്തിന്റെ തുടക്കത്തിലും verb, subject-നുശേഷവും object, verb-നുശേഷവും വരുന്നു:

subject verb      object

Vishnu  eats  a mango.

(മലയാളത്തില്‍ subject ആദ്യവും രണ്ടാമത് object-ഉം object-നുശേഷം verb-ഉം വരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ മലയാളവാക്യവും അവസാനിക്കുന്നത് verb-ല്‍ ആയിരിക്കും:

കര്‍ത്താവ്   കര്‍മ്മം      ക്രിയ 

വിഷ്ണു           മാങ്ങ തിന്നാറുണ്ട്.)

Than വരുന്ന വാക്യം comparative degree ആണെന്ന് അറിയാമല്ലോ. അപ്പോള്‍ നിങ്ങള്‍ than-നു മുന്നില്‍ comparative degree-യിലുള്ള വാക്കാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ നല്‍കിയ നാല് ഉത്തരങ്ങളില്‍ നിന്നും പ്രസ്തുത വാക്ക് കണ്ടെത്തുക.  A വരുന്നത് superlative വിഭാഗത്തിലും b, d എന്നിവ വരുന്നത് positive വിഭാഗത്തിലുമാണ്.

നാമവിശേഷണം (adjective), ക്രിയാവിശേഷണം (adverb) എന്നിവയാണ് comparative, superlative വിഭാഗങ്ങളിലേക്ക് മാറ്റപ്പെടുന്ന വാക്കുകള്‍. ഇവയില്‍ ചെറിയ വാക്കുകള്‍ -er ചേര്‍ത്ത് comparative-ലേക്കും -est ചേര്‍ത്ത് superlative-ലേക്കും മാറ്റപ്പെടുന്നു. അല്പം നീണ്ട വാക്കുകള്‍ more ചേര്‍ത്ത് comparative-ലേക്കും most ചേര്‍ത്ത് superlative-ലേക്കും മാറ്റപ്പെടുന്നു. താഴെ കൊടുക്കുന്ന ഏതാനും വാക്കുകള്‍ ശ്രദ്ധിക്കുക.

positive comparative superlative

cheap cheaper cheapest

lucky         luckier luckiest

easy         easier easiest

fast         faster fastest

big bigger biggest

famous more famous most famous

difficult more difficult most difficult

expensive       more expensive most expensive

delicious more delicious most delicious

beautiful more beautiful most beautiful

ഇനി പറയുന്ന വാക്കുകള്‍ രണ്ടുതരത്തിലും ഉപയോഗിക്കാം:

clever

cleverer/more clever

cleverest/most clever

narrow

narrower/more narrow

narrowest/most narrow                                            quiet

quieter/more quiet

quietest/most quiet

shallow

shallower/moreshallow

shallowest/most shallow

simple

simpler/more simple

simplest/most simple

ചില വാക്കുകളുടെ രൂപങ്ങള്‍ പറ്റേ മാറി വരും:

bad/badly     worse worst

far     farther/further farthest/furthest

good     better best

little     less least

much     more most

old 

(people in a family) elder eldest

old (general use) older oldest

-ly-യില്‍ അവസാനിക്കുന്ന ക്രിയാവിശേഷണങ്ങള്‍ more, most ചേര്‍ത്ത് comparative-ലേക്കും superlative-ലേക്കും യഥാക്രമം മാറ്റുന്നു:

cleverly more cleverly most cleverly

quickly more quickly most quickly

generously more generously most generously

carefully more carefully most carefully

Fast, hard എന്നിവയുടേത് faster, fastest; harder, hardest എന്നിങ്ങനെ ഉപയോഗിക്കുക.

Answer: (c) more attractive

19. An elderly unmarried woman is called .......

a) maid             b) sycophant     

        c) benefactor     d) spinster

ഇവിടെ നിര്‍വ്വചനത്തിന് തുല്യമായ ഒറ്റവാക്ക് കണ്ടെത്തുകയാണ് വേണ്ടത്. പ്രായമുള്ള അവിവാഹിതക്ക് spinster എന്നാണ് പറയുക. ഈ വാക്ക് ഓര്‍മ്മയില്‍ വെക്കുക. കാരണം ഈ ചോദ്യം ഇടക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

Answer: (d) spinster

20. Which of the following words is most similar in meaning to the word feeble?

a) strong     b) fair     c) weak     d) brief

Feeble എന്ന വാക്കുമായി അര്‍ത്ഥത്തില്‍ യോജിക്കുന്ന മറ്റൊരു വാക്കാണ് നിങ്ങള്‍ ഇവിടെ കണ്ടെത്തേണ്ടത്. Feeble എന്ന വാക്കിന്റെ അര്‍ത്ഥം ദുര്‍ബലമായ എന്നാണ്. ഈ അര്‍ത്ഥം വരുന്ന മറ്റൊരു വാക്ക് ഏതാണെന്ന് ഉത്തരങ്ങളില്‍നിന്ന് കണ്ടെത്താന്‍ എളുപ്പമാണ്.

Answer: (c) weak

****************************************


No comments:

Post a Comment