Monday, 2 January 2023

GENERAL QUESTIONS SET - 88

ANSWERS WITH EXPLANATIONS
1. c
[by ചേര്‍ത്ത് ശരീരഭാഗങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ definite article ഉപയോഗിക്കുന്നു.]
2. a
[Office-നു മുന്നില്‍ definite article ഉപയോഗിക്കണം. എന്നാല്‍ home-നു മുന്നില്‍ വേണ്ട. അതുപോലെ work-നു മുന്നിലും വേണ്ട: I am going to work.]
3. d
[If-clause-ല്‍ സാധാരണ auxiliary verb ഉപയോഗിക്കാറില്ല. എന്നാല്‍ സാധ്യതക്കുറവിനെ കാണിക്കാന്‍ ഉപയോഗിക്കുന്ന auxiliary verb ആണ് should. ഇതാണ് ചിലപ്പോള്‍ വാക്യാരംഭത്തില്‍ ഉപയോഗിക്കുന്നത്: Should anyone call me, ...........]
4. c
[സാധാരണ പുസ്തകങ്ങളുടെ പേര് ബഹുവചനത്തിലായാലും തുടര്‍ന്നുവരുന്നത് singular verb ആയിരിക്കും. എന്നാല്‍ കഥാസമാഹാരങ്ങളുടെ പേര് ബഹുവചനത്തിലായാല്‍ singular verb-ഓ plural verb-ഓ ഉപയോഗിക്കാവുന്നതാണ്.]
5. b
[ഇവിടെ നല്‍കിയ ചോദ്യത്തില്‍ not one of the ............. എന്ന negative sentence ആണ് വന്നിരിക്കുന്നത്. ഇത്തരം വാക്യം വന്നാല്‍ അതിന്റെ comparative രണ്ടു തരത്തില്‍ ഉണ്ടാക്കാം. ഒന്ന്, more ഉപയോഗിച്ച്; മറ്റൊന്ന്, less ഉപയോഗിച്ചും. Less ഉപയോഗിക്കുമ്പോള്‍ less-നുശേഷം some other + plural noun ഉപയോഗിക്കുന്നു. More വരുമ്പോള്‍ വാക്യാരംഭത്തില്‍ some other + plural noun ഉപയോഗിക്കുന്നു:
Sumati is less beautiful than some other girls in the college.
Some other girls in the college are more beautiful than Sumati.]
6. d
[Either .... or, neither .... nor ആണ് subject ആയി വരുന്നതെങ്കില്‍ question tag-ല്‍ രണ്ടാമത് വരുന്ന noun, singular ആണെങ്കില്‍ അതിന്റെ pronoun-ഓ അല്ലെങ്കില്‍ they-ഓ ഉപയോഗിക്കാവുന്നതാണ്.
7. d
[Question തുടങ്ങുന്നത് Who/Which/What is + complement എന്ന രീതിയിലാണെങ്കില്‍ reported speech-ല്‍ is-നുപകരം വരുന്ന was, complement-നു മുന്നിലോ ശേഷമോ വെക്കാം.]
8. c
[കാര്‍ ഓടിക്കുന്നത് ആരാണെന്ന് ഇവിടെ പറയുന്നില്ല. അതിനാല്‍ ഇവിടെയുള്ള phrase വരേണ്ടത് passive voice-ലാണ്. Driving, having driven എന്നിവ ഉപയോഗിച്ചാല്‍ അത് active ആകും. അപ്പോള്‍ കാര്‍ ഓടിച്ചത് കാര്‍ തന്നെയാണെന്ന അര്‍ത്ഥമാണ് വരിക. Sentence-ല്‍ മാത്രമേ drove (V2) ഉപയോഗിക്കാനാവൂ. ഇതും active verb ആണ്. അതിനാല്‍ passive-ല്‍ ഉപയോഗിക്കുന്ന driven ആണ് ഇവിടെ വരേണ്ടത്.]
9. d
[ഒരു വസ്തുവിന്റെയോ മൃഗങ്ങളുടെയോ പേരിനുശേഷം that, which എന്നിവയിലേതും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പ്രസ്തുത പേരിനുശേഷം കോമ വരികയാണെങ്കില്‍ which മാത്രമേ ഉപയോഗിക്കാവൂ: 
My house, which I intend to sell, was built seven years ago.]
10. a
[ഉത്തരം (b), (c), (d) എന്നിവയുടെ രണ്ടു ക്രിയകളും തമ്മിലുള്ള tense agreement ഇല്ലാത്ത പശ്ചാത്തലത്തില്‍ tense agreement ഉള്ള ഉത്തരം (a) എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്.]

No comments:

Post a Comment