BREAKFASTED
Breakfast എന്ന വാക്ക് നിങ്ങള്‍ക്ക് വളരെ സുപരിചിതമാണ്. പ്രാതല്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഈ വാക്ക് noun ആണ്. എന്നാല്‍ ഇത് verb ആയിട്ട് പ്രാതല്‍ കഴിക്കുക (eat breakfast) എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാമെന്ന് അറിയാമോ? ഇനി പറയുന്ന വാക്യം നോക്കുക:
I breakfasted on dosas and chutney this morning (ഇന്ന് രാവിലെ ഞാന്‍ പ്രാതലിന് ദോശയും ചട്ടിണിയും കഴിച്ചു).
Verb ആയിട്ട് ഉപയോഗിക്കുമ്പോള്‍ കഴിച്ച അഥവാ കഴിക്കുന്ന ഭക്ഷണം ഏതെന്ന് പറയുന്നുണ്ടെങ്കില്‍ breakfast on എന്ന് ഉപയോഗിക്കണം.
Breakfast എന്ന വാക്ക് നമ്മള് സാധാരണ ഉച്ചരിക്കുന്നത് ബ്രെയ്ക്ക് ഫാസ്റ്റ് എന്നാണല്ലോ. എന്നാല്‍ ഈ ഉച്ചാരണം തീര്‍ത്തും തെറ്റാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക. Break fast - ഇങ്ങനെ രണ്ട് വാക്കായി എഴുതുമ്പോഴാണ് ബ്രെയ്ക് ഫാസ്റ്റ് എന്ന് ഉച്ചരിക്കേണ്ടത്. ഇതിന്റെ അര്‍ത്ഥം നോമ്പ് മുറിക്കുക എന്നാണ്. Fast ന് നോമ്പ് എന്ന് അര്‍ത്ഥമുണ്ട്. Breakfast എന്ന് ഒറ്റ വാക്കായി ഉപയോഗിക്കുമ്പോള്‍ ഈ വാക്ക് ഉച്ചരിക്കേണ്ടത് ബ്രെക്ഫസ്റ്റ് എന്നാണ്. അപ്പോഴാണ് പ്രാതല്‍ എന്ന അര്‍ത്ഥം കിട്ടുന്നത്.
Breakfast പോലെ noun ആയും verb ആയും ഉപയോഗിക്കാവുന്ന മറ്റു രണ്ട് വാക്കുകള്‍ ആണ് lunch, snack എന്നിവ.
Today I lunched with my friends at my house.
It is my habit to snack on cashew nuts while watching TV.
എന്നാല്‍ dinner എന്ന വാക്ക് noun ആയി മാത്രമേ ഉപയോഗിക്കാവൂ. ഇതിന്റെ verb ആയി ഉപയോഗിക്കുന്ന വാക്ക് dine ആണ്:
We dined with my parents at a restaurant in town.
================================
Breakfast television എന്ന് കേട്ടിട്ടുണ്ടോ? അതിരാവിലെയുള്ള റ്റിവി പരിപാടികള്‍ക്കാണ് ഇങ്ങനെ പറയുന്നത്.
സ്കൂളുകളില്‍ ഉച്ചക്ക് കുട്ടികള്‍ക്ക് നല്കുന്ന ഉച്ചഭക്ഷണത്തിന് school dinner എന്നാണ് പേര്.
TV dinner എന്നൊരു വാക്കുണ്ട്. കടകളില്‍ നിന്ന് പാകം ചെയ്ത് വില്‍ക്കുന്നതും വീട്ടില്‍ കൊണ്ടുവന്ന് ഇഷ്ടമുള്ള സമയത്ത് ചൂടാക്കി കഴിക്കാന്‍ പറ്റുന്നതുമായ ഭക്ഷണമാണ് TV dinner എന്ന പേരിലറിയപ്പെടുന്നത്.
================================
EXPECT, HOPE
ഈ രണ്ട് വാക്കുകള്‍ നിങ്ങള്‍ക്ക് സുപരിചിതമാണല്ലോ. എന്നാല്‍ ഇവയുടെ ശരിയായ ഉപയോഗരീതി നിങ്ങള്‍ക്കറിയാമോ?
ഒരു കാര്യം സംഭവിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍ അഥവാ expect ചെയ്യുമ്പോള്‍ അത് സംഭവിക്കും എന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് മതിയായ കാരണങ്ങള്‍ ഉണ്ടാവും. അതേസമയം നിങ്ങള്‍ ഒരു കാര്യം പ്രത്യാശിക്കുമ്പോള്‍ അഥവാ hope ചെയ്യുമ്പോള്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസമാണ്. അല്ലാതെ തികഞ്ഞ ഉറപ്പ് അല്ല. ഒരു കാര്യം hope ചെയ്യുമ്പോള്‍ നിങ്ങള്‍ അതു സംഭവിക്കണമെന്ന് ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് സംഭവിക്കും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരുവിധ ഉറപ്പുമില്ല. നിങ്ങള്‍ എപ്പോഴും hope ചെയ്യുന്നത് എന്തെങ്കിലും നല്ല കാര്യത്തിന് ആണ്. എന്നാല്‍ നിങ്ങള്‍ സംഭവിക്കുമെന്ന് expect ചെയ്യുന്ന കാര്യം ഒന്നുകില്‍ നല്ലത് ആവാം അല്ലെങ്കില്‍ ചീത്ത ആവാം.
If you are successful, you can expect a promotion.
I expect he'll pass the examination.
Doctors expect him to make a full recovery.
They are coming tomorrow and I hope you will come too.
She hopes to go to university next year.
She expects to go to university next year.
DEAD-TREE MEDIA
ഒരുപക്ഷേ നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത ഒരു വാക്ക് ആയിരിക്കണം dead-tree media എന്നത്. പത്രങ്ങള്‍, മാസികകള്‍, പുസ്തകങ്ങള്‍ മുതലായ അച്ചടിമാധ്യമങ്ങളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. മുമ്പത്തെ കാലത്ത് ഇവയൊക്കെ ആണല്ലോ ഉണ്ടായിരുന്നത്. അച്ചടിമാധ്യമങ്ങളുടെ നേരെ എതിര്‍ദിശയില്‍ ആധുനികകാലത്ത് വന്നുനില്ക്കുന്നത് electronic media, electronic publishing എന്നിവയാണ്.
I picked up the Span at the bus station the other day. There was nothing worth reading in that dead-tree media!
***************************************
No comments:
Post a Comment