ANSWERS with EXPLANATION
1. corporal
[corporal = ശാരീരികമായ | contagious = സാംക്രമികമായ | corporate = ബിസിനസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട | congenial = സമാനഗുണമുള്ള; സന്തോഷകരമായ]
2. indefinitely
[indefinitely = അനിശ്ചിതകാലത്തേക്ക്]
3. aquaria & aquariums
[രണ്ടു plurals ഉള്ള വാക്കാണ് aquarium.]
4. count on
[count on = ആശ്രയിക്കുക]
5. compound
[green + house = greenhouse (രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായതിനാലാണ് ഇതിനെ compound word എന്ന് വിളിക്കുന്നത്.]
6. debut & connoisseur
[debut (ഡെബ്യൂ) = അരങ്ങേറ്റം | connoisseur (കൊനസേര്‍) = ഭക്ഷണം, സംഗീതം, സൗന്ദര്യം, കലകള്‍, ഗുണമേന്മ മുതലായവ വിലയിരുത്താന്‍ വിദഗ്ധനായ വ്യക്തി]
7. to have a strong opinion about something
8. apparently
[ostensibly = വ്യക്തമായും]
9. who is too anxious about his health
[valetudinarian (വാലിറ്റിയൂഡിനേരിയന്‍) = ഇല്ലാത്ത രോഗത്തെക്കുറിച്ച് ചിന്തിച്ച് ഭയപ്പെടുന്നവന്‍. ഇതേ അര്‍ത്ഥത്തില്‍ സാധാരണ ഉപയോഗിക്കുന്ന വാക്കാണ് hypochondriac.]
10. frugal & thrifty
[frugal, thrifty = ആവശ്യത്തിനു മാത്രം പണം ചെലവഴിക്കുന്ന | extravagant = അമിതമായ പണം ചെലവഴിക്കുന്ന | spendthrift = പണം വാരിക്കോരി ചെലവു ചെയ്യുന്നയാള്‍; ധൂര്‍ത്തന്‍]
11. when
[season കാണിക്കുന്നത് സമയത്തെയാണ്. അതിനാല്‍ സമയത്തെ കാണിക്കുന്ന when ഉപയോഗിക്കണം.]
12. the
[Universe-നു മുന്നില്‍ the ഉപയോഗിക്കണം.]
13. simple
[ഒരു subject-ഉം അതിനുശേഷം പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന verb-ഉം വന്നാല്‍ ആ sentence ആണ് simple sentence എന്നറിയപ്പെടുന്നത്. ഇവിടെ കാണുന്ന വാക്യത്തില്‍ he ആണ് subject. തുടര്‍ന്നു വരുന്ന couldn't accomplish എന്ന (auxiliary) + verb പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുന്നു. V1 (ഉദാ: write), V2 (ഉദ്ാ: wrote) എന്നിവ subject-നുശേഷം വന്നാല്‍ ഇവ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന verbs ആണ്. അതുപോലെ V1-നു മുന്നില്‍ auxiliary verb വന്നാലും പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടും (ഉദാ: will eat). കൂടാതെ V1 + -s (ഉദാ: eats) വരുമ്പോഴും പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടും. എന്നാല്‍ V3 (ഉദാ: written), -ing verb (ഉദാ: eating) auxiliary verb ഇല്ലാതെ വന്നാല്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുകയില്ല. അതേസമയം ഇവക്കു മുന്നില്‍ auxiliary verb വന്നാല്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടും (ഉദാ: has written; are eating). ഇക്കാര്യം ഓര്‍ത്തുവെച്ചാല്‍ ഒരു sentence പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്നതാണോ അല്ലയോ എന്ന് പറയാനാവും.]
14. writing
[prefer ...... to വില്‍ രണ്ടിടത്തും സാധാരണ ഉപയോഗിക്കുന്നത് gerund ആണ്.]
15. My attitude has been changed by someone
[Active sentence-ല്‍ has changed എന്നാണുള്ളത്. ഇത് passive-ലേക്ക് വരുമ്പോള്‍ auxiliary verb-ല്‍ മാറ്റം വരരുത് (എന്നാല്‍ singular - plural മാറ്റം വരാം. അതായത്, has, have ആയോ മറിച്ചോ വരാം. അല്ലാതെ tense മാറരുത്). അതിനാല്‍ active-ലെ has അതേപടി അല്ലെങ്കില്‍ passive-ലെ subject, plural-ലേക്ക് മാറിയിട്ടുണ്ടെങ്കില്‍ മാത്രം have, passive-വില്‍ വരണം. നാല് ഒപ്ഷനുകളില്‍ ഒന്നില്‍ മാത്രമാണ് has ഉള്ളത്. അതിനാല്‍ അതുതന്നെയാണ് ശരിയുത്തരം. രണ്ടാമത്തെ ഒപ്ഷനില്‍ had ആണുള്ളത്; മൂന്നില്‍ is-ഉം നാലില്‍ was-ഉം ആണുള്ളത്. അതിനാല്‍ ഇവയൊക്കെ തെറ്റായ ഉത്തരമാണ്.]
16. would have directed
[Had he got എന്നാലര്‍ത്ഥം If he had got എന്നാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് past perfect tense ആണ്. അതിനാല്‍ തുടര്‍ന്നു വരുന്ന sentence-ലും perfect tense വരണം. Would have directed, perfect tense ആണ്. Have, has, had + V3 വന്നാല്‍ അത് perfect tense ആയിരിക്കും.]
17. did they?
[വാക്യം negative ആയതിനാല്‍ positive tag ഉപയോഗിക്കണം. വാക്യത്തില്‍ auxiliary verb ഇല്ലാത്തതിനാല്‍ contacted എന്ന V2-വിനെ ഭാഗച്ചാല്‍ did ആണ് കിട്ടുക. Nobody-യുടെ pronoun, they ആയതിനാല്‍ did they? ശരിയുത്തരമായി മാറുന്നു.]
18. on time
[8 p.m. sharp എന്നു പറഞ്ഞാല്‍ കൃത്യം 8 മണിക്ക് എന്നാണര്‍ത്ഥം. ഇതേ അര്‍ത്ഥം തുടര്‍ന്നും വരണമെങ്കില്‍ on time ഉപയോഗിക്കണം. ഇവിടെ on time എന്നു പറഞ്ഞാലര്‍ത്ഥം കൃത്യം 8 മണിക്ക് എന്നുതന്നെയാണ്. അതേസമയം in time എന്നു പറഞ്ഞാല്‍ കൃത്യസമയത്തിന് സ്വല്പം മുമ്പാണ്. എട്ടു മണിക്കെത്തേണ്ട ഒരാള്‍ കൃത്യം 8 മണിക്കുതന്നെ എത്തിയാല്‍ on time ആണ്. എന്നാല്‍ 7.55-നു എത്തിയാല്‍ അത് in time ആണ്.]
19. has
[Many a man എന്നത് singular noun ആണ്. അതിനാല്‍ singular verb ഉപയോഗിക്കണം. ഒപ്ഷനുകളില്‍ has, is എന്നിവയാണ് singular verbs. ഇവയില്‍ has ഉപയോഗിക്കണം. കാരണം ഇതൊരു active sentence ആണ്. എന്നാല്‍ ഇതൊരു passive sentence ആയാല്‍ is ഉപയോഗിക്കണം.]
20. You are strictly instructed to write the answers in ink.
[മറ്റു മൂന്ന് ഒപ്ഷനുകളിലെ തെറ്റ് നോക്കാം. (i) One of + plural noun-നുശേഷം singular verb ഉപയോഗിക്കണം: One of my relatives has gone abroad. | He hung the picture on the wall. (hang-ന് തൂക്കിയിടുക എന്ന അര്‍ത്ഥം വരുമ്പോള്‍ അതിന്റെ past tense, hung ആണ്. തൂക്കിക്കൊല്ലുക എന്ന അര്‍ത്ഥം വരുമ്പോഴാണ് past tense ആയി hanged എന്നുപയോഗിക്കുന്നത്.) | One should respect one's parents and elders. (Subject ആയി one വന്നാല്‍ അതിന്റെ pronoun ആയും one തന്നെ ഉപയോഗിക്കണം. എന്നാല്‍ അമേരിക്കന്‍ ഇംഗ്ലിഷില്‍ his ഉപയോഗിക്കും.]
******************************************************
No comments:
Post a Comment