Tuesday, 2 August 2022

13 - SECRETARY EXAM (24.07.2022)

ANSWERS with DETAILED EXPLANATION

1. (c) stingy
[generous = ഉദാരമനസ്‌ക്കനായ X stingy = പിശുക്കനായ lavish = ധൂര്‍ത്തനായ]
2. (a) steady
[fickle = ചഞ്ചലമായ X steady = സുസ്ഥിരമായ rude = പരുക്കന്‍ സ്വഭാവമുള്ള]
3. (b) a
[headache-നു മുന്നില്‍ a ചേര്‍ക്കണം. അതുപോലെ sore throat, cold എന്നിവക്കു മുന്നിലും a ചേര്‍ക്കണം. എന്നാല്‍ toothache, earache, stomach ache എന്നിവക്കു മുന്നില്‍ a ആവശ്യമില്ല.]
4. (c) a
[uniform-ന്റെ ഉച്ചാരണം തുടങ്ങുന്നത് യൂ എന്ന consonant ശബ്ദത്തിലായതിനാല്‍ a ഉപയോഗിക്കണം.]
5. (c) is shining
[now എന്ന സമയം സൂചിപ്പിക്കുന്നത് നടന്നുകൊണ്ടിരിക്കുന്ന കാര്യത്തെയായതിനാല്‍ present continuous tense ഉപയോഗിക്കണം.]
6. (b) thinks
[കരുതുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ think, continuous tense-ല്‍ ഉപയോഗിക്കില്ല. പകരം present simple tense-ല്‍ ഉപയോഗിക്കണം. She ഒരാളായതിനാല്‍ thinks ഉപയോഗിക്കുന്നു. ഒന്നിലേറെ പേര്‍ വന്നാല്‍ (ഉദാ: they) think ഉപയോഗിക്കും.]
7. (c) became
[in 1947 എന്നത് കഴിഞ്ഞ കാലത്തെ കാണിക്കുന്ന സമയം (past time) ആയതിനാല്‍ simple past tense ഉപയോഗിക്കണം.]
8. (d) has been reading
[for the last two days എന്ന സമയം ഉള്ളതിനാല്‍ present perfect tense ഉപയോഗിക്കണം.]
9. (b) have you been learning
[How long എന്ന ചോദ്യമാണ് വരുന്നതെങ്കില്‍ perfect tense ഉപയോഗിക്കണം. ചോദ്യത്തില്‍ you have/had been learning എന്നുപയോഗിക്കില്ല. പകരം have you been learning എന്ന പദക്രമം വരണം.]
10. (a) have been constructing
[for many months now എന്ന സമയമുള്ളതിനാല്‍ present perfect continuous tense ഉപയോഗിക്കണം. സമയത്തെ കാണിക്കുന്ന വാചകത്തോടൊപ്പം for, since എന്നിവയിലൊന്നു വന്നാല്‍ perfect (continuous tense) ആണ് ഉപയോഗിക്കേണ്ടത്.]
11. (a) did she go
[വാക്യത്തില്‍ ago വന്നാല്‍ അത് സൂചിപ്പിക്കുന്നത് past time-നെ ആയതിനാല്‍ simple past tense ഉപയോഗിക്കണം. ഇവിടെ went, simple past tense ആണെങ്കിലും ചോദ്യത്തില്‍ she went എന്നുപയോഗിക്കില്ല. പകരം did she go എന്നാണ് ഉപയോഗിക്കുക.]
12. (b) wrote
[yesterday സൂചിപ്പിക്കുന്നത് past time-നെയായതിനാല്‍ simple past tense ഉപയോഗിക്കണം.]
13. (c) reached
[was watching കഴിഞ്ഞ കാലത്തെ കാണിക്കുന്നതിനാല്‍ അടുത്ത വാക്യത്തിലും past time-നെ കാണിക്കുന്ന verb വരണം. Reach സാധാരണ continuous tense-ല്‍ ഉപയോഗിക്കാറില്ല. ഇവിടെ പൂര്‍ത്തിയായ പ്രവൃത്തിയെയാണ് reach സൂചിപ്പിക്കുന്നതും. അതിനാല്‍ was reaching കഴിഞ്ഞ കാലത്തെയാണ് സൂചിപ്പിക്കുന്നതെങ്കിലും ശരിയായ ഉത്തരമല്ല. അതേസമയം ഓര്‍ക്കേണ്ട മറ്റൊരു കാര്യം when വരുന്ന വാക്യത്തില്‍ രണ്ടിടത്ത് continuous tense സാധാരണ ഉപയോഗിക്കാറില്ല എന്നതാണ്.]
14. (d) none of these
[Main clause-ല്‍ would have selected എന്ന perfect tense ഉള്ളതിനാല്‍ if-clause ലും perfect tense വരണം. ഒപ്ഷനുകളില്‍ perfect tense-ലുള്ള ഉത്തരം ഇല്ല. ഇവിടെ മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ. ഒപ്ഷനില്‍നിന്ന് were തെരഞ്ഞെടുത്താല്‍ ്അതും ശരിയുത്തരമാണ്. എന്നാല്‍ ഈ നിയമം നിങ്ങള്‍ പഠിച്ചിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ PSC നല്‍കുന്ന ഉത്തരം option (d) തന്നെയായിരിക്കണം.]
15. (c) word for word
16. (a) particular purpose
17. (b) irreligious
[blasphemy = ഈശ്വരനിന്ദ X irreligious = നാസ്തികനായ]
18. (b) unite
[converge = ഒരിടത്ത് ഒരുമിച്ചുകൂടുക]
19. (c) to
[char to death = കത്തിച്ചുകൊല്ലുക stone to death = കല്ലെറിഞ്ഞുകൊല്ലുക stab to death = കുത്തിക്കൊല്ലുക beat to deat = അടിച്ചുകൊല്ലുക]
20. (b) at
[ഒരു സ്ഥാപനത്തിന്റെ പ്രത്യേക പേരെടുത്തു പറയുമ്പോള്‍ at ഉപയോഗിക്കാം.]
***************************************

No comments:

Post a Comment