Monday, 4 July 2022

SPOT THE ERROR - 04

EXPLANATORY ANSWERS
1. has been
[Many a man എന്നത് singular subject ആയതിനാല്‍ തുടര്‍ന്നു singular verb ഉപയോഗിക്കണം. അതേസമയം, many men എന്നാണെങ്കില്‍ plural verb ഉപയോഗിക്കാം: Many men have been working under me.]
2. The only criterion
[Criterion എന്നതിന്റെ plural form ആണ് criteria. തുടര്‍ന്നു വരുന്ന is to observe ......-ലെ is ഏകവചനമാണ്. ഇതുമായി പൊരുത്തപ്പെടണമെങ്കില്‍ subject-ഉം singular ആയിരിക്കണം.]
3. as luck
[Such ...... as എന്നതാണ് ശരിയായ പ്രയോഗരീതി.]
4. in detail
[In deatails എന്നൊരു പ്രയോഗമില്ല.]
5. that Rita and her sister were going
[Rita and her sister എന്നത് plural subject ആയതിനാല്‍ തുടര്‍ന്നു വരുന്ന verb-ഉം plural ആയിരിക്കണം.]
6. than any other animal
[Faster ഒരു comparative adjective ആണ്. Comparative adjective-നുശേഷം of ഉപയോഗിക്കാറില്ല. പകരം than ആണുപയോഗിക്കുക. ഒന്നിനെ മറ്റൊന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് ഒരെണ്ണത്തിലേറെ വരികയാണെങ്കില്‍ than any other എന്നുപയോഗിക്കണം. ഇവിടെ than all animals എന്നോ than any animal എന്നോ ഉപയോഗിച്ചാല്‍ ഈ animals-ല്‍ tiger-ഉം ഉള്‍പ്പെടും. അതിനാലാണ് than any other animal എന്നുപയോഗിക്കുന്നത്. ഇങ്ങനെ പറഞ്ഞാല്‍ tiger-നെ ഒരു ഭാഗത്തും മറ്റെല്ലാ animals-നെയും മറുഭാഗത്തും നിര്‍ത്തി താരതമ്യം ചെയ്യാന്‍ കഴിയും.]
7. define
[Authorities എന്നത് plural noun ആയതിനാല്‍ തുടര്‍ന്ന് plural verb ആണുപയോഗിക്കേണ്ടത്.]
8. interesting books
[One of-നുശേഷം plural noun ഉപയോഗിക്കണം.]

No comments:

Post a Comment