Saturday, 2 July 2022

SPOT THE ERROR - 03

Correct Answers with Explanations 

1. I am certain that neither 
[രണ്ടില്‍ കൂടുതല്‍ വ്യക്തികളെയോ വസ്തുക്കളെയോ പരാമര്‍ശിക്കുമ്പോഴാണ് none ഉപയോഗിക്കുന്നത്. രണ്ടെണ്ണത്തെ മാത്രം പരാമര്‍ശിക്കുമ്പോള്‍ neither ആണ് ഉപയോഗിക്കേണ്ടത്.
2. prettier 
[Comparative adjective ഒന്നുകില്‍ -er ല്‍ അവസാനിക്കണം അല്ലെങ്കില്‍ more ചേര്‍ത്ത് പറയണം. അതേസമയം more, -er എന്നിവ ഒന്നിച്ച് വരരുത്.
3. he would help me 
[ഈ വാക്യം indirect speech ആണ്. ഇതിലെ main clause (He said) past tense-ല്‍ വന്നതിനാല്‍ subordinate clause-ഉം (that-നുശേഷം വരുന്ന വാക്യം) past tense-ല്‍ വരണം. Will-ന്റെ past form ആണ് would.
4. We had swum 
[Had-നുശേഷം വരേണ്ടത് past participle ആണ്. Swam എന്നത് simple past tense ആണ്. Swim-ന്റെ past participle, swum ആണ്. Swim - swam - swum.
5. and was hanged for his crime 
[Hang-ന് രണ്ട് past forms ഉണ്ട്. Hanged, hung എന്നിവയാണ് അവ. ഇവയുടെ അര്‍ത്ഥത്തില്‍ വരുന്ന വ്യത്യാസമാണ് ശ്രദ്ധിക്കേണ്ടത്. Hang-ന്റെ ഒരര്‍ത്ഥം തൂക്കിയിടുക, തൂങ്ങുക എന്നിങ്ങനെയാണ്. രണ്ടാമത്തെ അര്‍ത്ഥം തൂക്കിക്കൊല്ലുക എന്നാണ്. തൂക്കിക്കൊല്ലുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുമ്പോള്‍  hanged എന്ന past form ഉപയോഗിക്കണം. തൂക്കിയിടുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ hung എന്ന past form ഉപയോഗിക്കണം. Hang-ന്റെ past participle-ഉം simple past form-ഉം ഒന്നു തന്നെയാണ്. ഇവിടെ കുറ്റവാളിയെ തൂക്കിക്കൊന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനാല്‍ hanged എന്നാണ് ഉപയോഗിക്കേണ്ടത്.
6. where I had 
[Direct question-ല്‍ ആണ് question word + auxiliary verb + subject എന്ന രീതിയില്‍ പദക്രമം വരുന്നത്. എന്നാല്‍ indirect question ആണെങ്കില്‍ ഈ ക്രമം മാറും. അത് question word + subject + auxiliary verb എന്ന പദക്രമത്തിലാണ് വരേണ്ടത്. എങ്കില്‍ മാത്രമേ indirect question, full stop-ല്‍ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ. Direct question-ന്റെ അവസാനം വരുന്നത് ചോദ്യചിഹ്നമാണ്. എല്ലാതരം indirect sentence-ഉം അവസാനിക്കേണ്ടത് full stop-ലാണ്.
7. as his contribution to the fund 
[ഇന്നത്തെ ഇംഗ്ലിഷില്‍ Everyone-ന്റെ pronoun ആയി ഉപയോഗിക്കുന്നത് their തന്നെയാണെങ്കിലും പരീക്ഷകളില്‍ മുന്‍കാല നിയമങ്ങളാണ് അവലംബിക്കപ്പെടുന്നത് എന്നതിനാല്‍ അതിനനുസൃതമായ ഉത്തരമാണ് നല്‍കേണ്ടത്. പരമ്പരാഗതമായ പ്രയോഗമാണ് everyone-നുശേഷം his ഉപയോഗിക്കണമെന്നത്. ഇത് ഇന്നും ഉപയോഗിക്കുന്നവര്‍ ഉണ്ട്. ചിലര്‍ his or her എന്നും ഉപയോഗിക്കുന്നു.
8. to that of the 
[ഇവിടെ ഇന്ത്യന്‍ ചിന്താരീതിയെ ലോകത്തിലെ മിക്ക രാജ്യങ്ങളുമായല്ല താരതമ്യപ്പെടുത്തേണ്ടത്. മറിച്ച് ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും ചിന്താരീതിയുമായാണ്. അതിനാല്‍ ...... superior to the way of thinking of most of the countries ...... എന്നാണ് വേണ്ടത്. Way of thinking എന്നത് ആവര്‍ത്തിക്കാതിരിക്കാനാണ് that of എന്നുപയോഗിക്കുന്നത്.
9. of murder 
[Guilty-ക്കുശേഷം ഉപയോഗിക്കേണ്ട pronoun, on അല്ല of ആണ്.
10. indicated that to refrain from saying or writing [Refrain എന്ന verb-നുശേഷം വരുന്ന preposition ആണ് from.]

No comments:

Post a Comment