ANSWERS with DETAILED EXPLANATION
[ഇന്നലെ നടന്ന CSEB പരീക്ഷയില്‍ വന്ന 20 ചോദ്യങ്ങളും വളരെ ലളിതമായിരുന്നു. മുന്‍പരീക്ഷകളില്‍ വന്ന ചോദ്യങ്ങളും ഈ ചോദ്യക്കടലാസില് കാണുകയുണ്ടായി. കടുപ്പമുള്ള ചോദ്യം എന്ന് പറയാന്‍ ഒന്നുപോലും കണ്ടില്ല. അതിനാല്‍ തന്നെ ഈ പരീക്ഷയെഴുതിയവര്‍ ഇംഗ്ലിഷില്‍ നല്ല മാര്‍ക്ക് വാങ്ങുമെന്നാണ് എന്റെ പ്രതീക്ഷ. ഉത്തരങ്ങളുടെ വിശദമായ വിശദീകരണം ചുവടെ കൊടുത്തിട്ടുണ്ട്. അത് നിങ്ങള്‍ക്ക്
വളരെ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.]
1. He asked me whether I thought I could do everything as I liked.
[Reporting verb (asked), past tense-ലായതിനാല്‍ speech part-ലെ (quotation marks-ല്‍ ഉള്ള sentence) വാക്യത്തിന്റെ tense മാറ്റണം. ഈ വാക്യത്തിലെ verbs എല്ലാം present tense-ലാണ്. ഇവയെ past tense-ലേക്ക് മാറ്റണം. അപ്പോള്‍ think, can, like എന്നിവ യഥാക്രമം thought, could, liked എന്നായി മാറും. ഇത്തരത്തില്‍ മൂന്നു verbs-ഉം past form-ലേക്ക് മാറിയ ഒരു sentence മാത്രമാണ് ഒപ്ഷനിലുള്ളത്. അത് മൂന്നാമത്തെ ഒപ്ഷനാണ്. അതിനാല്‍ അതുതന്നെയാണ് ശരിയുത്തരമായി വരുന്നത്. അവന് ചോദിക്കുന്നത് എന്നോടാണ്. അതിനാല്‍ speech part-ല്‍ പറയുന്ന you, indirect speech-ല്‍ I ആയി മാറണം.]
2. He proposed that they should wait for his arrival.
[ഇവിടെ let us ഉപയോഗിക്കുന്നത് നിര്‍ദ്ദേശത്തെ കാണിക്കാനാണ്. ഇത്തരത്തില്‍ നിര്‍ദ്ദേശം കാണിക്കുന്നയവസരത്തില് proposed, suggested എന്നിവയാണ് indirect speech-ല്‍ ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഒരു വാക്യം വരികയാണെങ്കില്‍ ആ വാക്യത്തില്‍ ഉപയോഗിക്കേണ്ട auxiliary verb ആണ് should. ഇവ രണ്ടും യോജിച്ചുവരുന്നത് ആദ്യത്തെ ഒപ്ഷനിലാണ്. Suggest, propose എന്നവക്കുശേഷം verb മാത്രമായി വരികയാണെങ്കില്‍ gerund ഉപയോഗിക്കണം. He suggested waiting for his arrival.]
3. Accommodation
[മുന്‍കാല PSC പരീക്ഷകളില്‍ പലതിലും പ്രത്യക്ഷപ്പെട്ട വാക്കാണിത്. ഈ വാക്കില്‍ രണ്ട് c-യും രണ്ട് m-ഉം ഉണ്ടെന്നോര്‍ക്കുക. മറ്റു മൂന്നെണ്ണത്തിന്റെ ശരിയായ സ്പെലിങ് superintendent, separate, occasion എന്നിങ്ങനെയാണ്.]
4. The Minister is personally known to him.
[Know എന്ന verb, passive-ല്‍ ഉപയോഗിക്കുമ്പോള്‍ മറ്റു verbs പോലെ by-agentനെ കാണിക്കാന്‍ by ഉപയോഗിക്കാറില്ല. പകരം to ആണ് വരേണ്ടത്. Active-ലെ knows എന്നത് simple present tense ആയതിനാല്‍ am/is/are known എന്ന present tense ആണ് passive-ല്‍ വരേണ്ടത്.]
5. She has been working hard.
[Has/have + been + -ing verb ചേരുമ്പോഴാണ് present perfect continuous tense ഉണ്ടാവുന്നത്.]
6. All the vegetables are sold in this shop.
[PSC 24.05.2016-ല്‍ നടത്തിയ Assistant - Universities in Kerala പരീക്ഷയില്‍ ചോദിച്ച അതേ ചോദ്യവും അതേ ഒപ്ഷനുകളും ആണ് ഈ പരീക്ഷയിലും അതേപടി ചോദിച്ചിരിക്കുന്നത്. അന്ന് PSC ശരിയുത്തരമായി നല്‍കിയത് ഇവിടെ ആദ്യ ഒപ്ഷനില്‍ പറയുന്ന All the vegetables are sold by this shop ആയിരുന്നു.
പക്ഷേ ഈ ഉത്തരം ശരിയായ ഉത്തരമല്ല. By-agent ആയി വരുന്നത് വസ്തുവാണെങ്കില്‍ by ഉപയോഗിക്കേണ്ടതില്ല. ഇവിടെ shop ജീവനുള്ള ഒന്നല്ല. പച്ചക്കറികള്‍ വില്ക്കാന് കടക്കാവില്ല. അവിടെയുള്ള കടക്കാരനാണ് വില്‍ക്കുന്നത്. അതിനാല്‍ by this shop എന്ന പ്രയോഗം തെറ്റാണ്. പകരം in this shop എന്നാണ് വേണ്ടത്. അതിനാല്‍ ഇന്നലെ നടന്ന പരീക്ഷയില്‍ നല്‍കേണ്ട ശരിയുത്തരം നാലാമത്തെ ഒപ്ഷനായ All the vegetables are sold in this shop ആണ്.
എന്നാല്‍ PSC 2013-ല്‍ നടത്തിയ Secretariat Assistant പരീക്ഷയില്‍ ഇതുപോലുള്ള മറ്റൊരു ചോദ്യം വന്നിരുന്നു. അതിവിടെ കൊടുക്കാം.
This shop sells non-fiction books.
(a) Non-fiction books is sold in this shop.
(b) Non-fiction books was sold in this shop.
(c) Non-fiction books are sold in this shop.
(d) Non-fiction books were sold in this shop.
ഇതിന് PSC നല്കിയ ശരിയുത്തരം മൂന്നാമത്തെ ഒപ്ഷന്‍ (Non-fiction books are sold in this shop.) ആയിരുന്നു. ഈ ഒപ്ഷനുകളിലൊന്നും by this shop എന്ന് കൊടുത്തിട്ടുമില്ല.
ഇക്കാരണത്താല്‍ ഇന്നലെ നടന്ന പരീക്ഷയില്‍ PSC ഏത് ഉത്തരം നല്‍കുമെന്നത് final answer key വന്നാലേ പറയാന്‍ പറ്റൂ.]
7. aren't they?
[Everyone ഏകവചനമായതിനാലാണ് is എന്ന ഏകവചനക്രിയ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ pronoun ആയി വരുന്ന they ബഹുവചനമാണ്. അതിനാല്‍ ഏകവചനക്രിയയായ is ഉപയോഗിക്കാനാവില്ല. [s എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന verb-നെയാണ് ഏകവചനക്രിയ അഥവാ singular verb എന്ന് പറയുന്നത്: writes, learns, reads മുതലായവ. ഈ s മാറ്റിയാല്‍ അത് ബഹുവചനക്രിയ അഥവാ plural verb ആയി മാറുന്നു.] പകരം ബഹുവചനക്രിയയായ are ഉപയോഗിക്കണം. വാക്യം positive ആയതിനാലാണ് negative tag ശരിയുത്തരമായി വരുന്നത്. Question tag-ല്‍ I, we, you, she, he, it, they, one, there എന്നീ ഒന്‍പതു വാക്കുകളിലൊന്ന് മാത്രമേ auxiliary verb-നൊപ്പം ഉപയോഗിക്കാവൂ. അതിനാല്‍ everyone ഉപയോഗിക്കാനാവില്ല.]
8. has been ill
[വാക്യത്തില്‍ സമയത്തെ കാണിക്കാന്‍ since, for എന്നിവയിലൊന്ന് വന്നാല്‍ ഉപയോഗിക്കേണ്ടത് perfect tense ആണ്. Is ill അത്തരമൊരു tense അല്ലാത്തതിനാല്‍ ഒഴിവാക്കാം. ബാക്കി മൂന്നും perfect tense ആണ്. ഇവയില്‍ have been ill ഉപയോഗിക്കാനാവില്ല. കാരണം he, singular noun ആയതിനാല്‍ have എന്ന plural verb ഇതിനൊപ്പം പൊരുത്തപ്പെടില്ല. എന്നാല്‍ has, he-യുമായി പൊരുത്തപ്പെടുന്നതിനാല്‍ has been ill എന്നുപയോഗിക്കാം. Had been ill ഉപയോഗിക്കാനാവാത്തത് പറയുന്ന സമയത്തും ill ആണെന്ന സൂചന രണ്ടാമത്തെ വാക്യം നല്കുന്നതിനാലാണ്.]
9. saw
(It is ....., It has been ....... എന്നിവക്കുശേഷം കാലയളവ് വരികയും തുടര്‍ന്ന് since-ല്‍ തുടങ്ങുന്ന വാക്യം ഉണ്ടാവുകയും ചെയ്താല്‍ since-നു ശേഷമുള്ള വാക്യത്തില്‍ ഉപയോഗിക്കുന്നത് simple past tense ആണ്.]
10. from
[ഒരു വ്സതു ഉണ്ടാക്കാനുപയോഗിക്കുന്ന raw material ആ വസ്തുവില്‍ കാണുന്നില്ലെങ്കില്‍ from ഉപയോഗിക്കണം. ഇവിടെ ആപ്പിള്‍ ഉപയോഗിച്ച് ജൂസ് ഉണ്ടാക്കിയാല്‍ അതില്‍ ആപ്പിളിനെ കാണില്ലല്ലോ. അങ്ങനെ കാണുകയാണെങ്കില്‍ of ഉപയോഗിക്കാം: The table is made of wood.]
11. went
[വാക്യത്തില്‍ ago കണ്ടാല്‍ അത് past time-നെയാണ് സൂചിപ്പിക്കുന്നത്. അപ്പോള്‍ simple past tense-ലുള്ള verb ഉപയോഗിക്കണം.]
12. has
[Many a person, singular subject ആണ്. അതിനാല്‍ singular verb ഉപയോഗിക്കണം. Was, has എ്ന്നിവയാണ് singular verbs. Was ഉപയോഗിച്ചാല്‍ passive voice-ഉം has ഉപയോഗിച്ചാല്‍ active voice-ഉം ആവും. ഈ വാക്യത്തില്‍ Many a person എ്ന്ന subject-ഉം this mistake എന്ന object-ഉം ഉള്ളതിനാല്‍ ഇത് active voice ആണ്. അതിനാല്‍ has ശരിയുത്തരമായി വരുന്നു. This mistake was committed by many a person എന്നു വന്നാല്‍ passive ആണ്. Many persons എന്നത് plural ആണ്. ഈ subject വന്നിരുന്നുവെങ്കില്‍ have ഉപയോഗിക്കാമായിരുന്നു.]
13. latter
[ആദ്യഭാഗത്തെ കാണിക്കാന്‍ former എന്നും രണ്ടാം ഭാഗത്തെ കാണിക്കാന്‍ latter എന്നുമാണ് ഉപയോഗിക്കുന്നത്. Former-നുപകരം earlier എന്നും ഉപയോഗിക്കാം.]
14. that you worked harder
[It is (about/high) time-നുശേഷം വരുന്ന വാക്യം simple past tense-ല്‍ ആയിരിക്കണം.]
15. is
[രണ്ടു singular nouns-നെ every അല്ലെങ്കില്‍ each കൊണ്ട് യോജിപ്പിച്ചാല്‍ തുടര്‍ന്നു വരേണ്ടത് singular verb ആണ്. ഒപ്ഷനുകളില്‍ is മാത്രമാണ് singular verb. ബാക്കിയുള്ളവ plural verbs ആണ്.]
16. is submitting
[വാക്യത്തില്‍ now ഉണ്ടെങ്കില്‍ സാധാരണ ഉപയോഗിക്കുന്നത് present continuous tense ആണ്.]
17. to
[Commit-നുശേഷം ഉപയോഗിക്കേണ്ട preposition ആണ് to.]
18. the taller of
[Comparative degree-യില്‍ than-നു പകരം of the two വന്നാല്‍ comparative word-നൊപ്പം the ചേര്‍ക്കണം.]
19. whether, or
[Either ..... or, neither ..... nor എന്നിവ ഉപയോഗിക്കുമ്പോള്‍ either, neither എന്നിവക്കുശേഷം ഉപയോഗിക്കുന്ന വാക്ക് ഏത് part of speech-ല്‍ ആണോ അതേ part of speech-ല്‍ ആണ് or, nor എന്നിവക്കുശേഷം വരുന്ന വാക്കും വരേണ്ടത്. അതായത് either/neither-നുശേഷം noun വന്നാല്‍ or/nor-നുശേഷവും noun വരണം. ഇവിടെ either/neither-നുശേഷം വരുന്നത് you എന്ന personal pronoun ആണ്. എന്നാല്‍ or/nor-നുശേഷം വരുന്നത് stay എന്ന verb ആണ്. ഇവ തമ്മില്‍ പൊരുത്തപ്പെടാത്തതിനാല്‍ either ..... or, neither ..... nor എന്നിവ ഇവിടെ ശരിയുത്തരമല്ല. Even ..... or എന്നൊരു പ്രയോഗമില്ല. ശരിയായ അര്‍ത്ഥം കിട്ടുന്നത് whether .... or ഉപയോഗിക്കുമ്പോഴാണ്. നിങ്ങള്‍ പോയാലും ശരി താമസിച്ചാലും ശരി എനിക്കത് പ്രശ്നമല്ല എന്നാണ് അര്‍ത്ഥം കിട്ടുന്നത്.]
20. Nothing does he know of mathematics.
[വാക്യം negative word-ല്‍ തുടങ്ങിയാല്‍ തുടര്‍ന്ന് auxiliary verb വരണം. ഇവിടെ എല്ലാ ഒപ്ഷനുകളില്‍ അങ്ങനെ വന്നിട്ടുണ്ട്. ആദ്യ ഒപ്ഷനില്‍ did know എന്നുണ്ട്. ഇതിന്റെ single word ആണ് knew. ഇത് past form ആണ്. എന്നാല്‍ ചോദ്യത്തിലെ knows, present form ആണ്. അതിനാല്‍ ഈ ഒപ്ഷന്‍ തെറ്റാണ്. കാരണം tense തുല്യമായി വരണം. രണ്ടാമത്തെ ഒപ്ഷനില്‍ does knew എന്നാണുള്ളത്. Does-നുശേഷം knew എന്ന past form ഉപയോഗിക്കാനാവില്ല. Do, does, did എന്നിവക്കുശേഷം base form (V1) ആണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ ഈ ഒപ്ഷനും തെറ്റാണ്. മൂന്നാമത്തെ ഒപ്ഷനില്‍ do knows എന്നാണുള്ളത്. Do-വിനു ശേഷം knows ഉപയോഗിക്കാനാവില്ല. Know എന്നേ ഉപയോഗിക്കാനാവൂ. അതിനാല്‍ ഈ ഒപ്ഷനും തെറ്റുന്നു. നാലാമത്തെ ഒപ്ഷനില്‍ does know എന്നാണുള്ളത്. ഇതിന്റെ single word ആണ് knows. അതിനാലാണ് നാലാമത്തെ ഒപ്ഷന്‍ ശരിയുത്തരമാവുന്നത്.]
*********************
No comments:
Post a Comment