Tuesday, 28 June 2022

WHICH/THAT

Relative Pronouns


WHICH / THAT

Relative pronouns ആയ that, which എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്? വസ്തുക്കളുടെ പേരിനൊപ്പവും മനുഷ്യര്‍ അല്ലാത്ത ജീവികളുടെ പേരിനൊപ്പവും ഉപയോഗിക്കുന്ന relative pronouns ആണ് ഇവ. 

സാധാരണഗതിയില്‍ ഇവ രണ്ടും പരസ്പരം മാറ്റി ഉപയോഗിക്കാവുന്നതാണ്:

The dictionary that / which he bought costs 1000 rupees.

Gitanjali was the book which / that won the Nobel Prize for Tagore.

വ്യക്തികളുടെ പേരിന് ശേഷം ഉപയോഗിക്കേണ്ടത് who ആണെങ്കിലും superlative degree യില്‍ വരുന്ന വാക്യം ആണെങ്കില്‍ that ആണ് ഉപയോഗിക്കേണ്ടത് :

He is the best speaker that is available.

ഇവിടെ which ഉപയോഗിക്കരുത്.

ഒരു വൃക്തിയുടെയും ജീവിയുടെയും വസ്തുവിന്റെയും പേരുകള്‍ ഒരുമിച്ചു വന്ന ശേഷം ഉപയോഗിക്കേണ്ടതും that ആണ് :

The man and his dog that were seen roaming around the town yesterday seemed to be from police force.

ഇവിടെ man ആണ് ഉള്ളതെങ്കില്‍ who ആണ് ഉപയോഗിക്കേണ്ടത്. Dog മാത്രമാണെങ്കില്‍ which that ഓ ഉപയോഗിക്കാം. Man ഉം dog ഉം ഒന്നിച്ചു വന്നതിനാല്‍ ഇവ രണ്ടും ഉപയോഗിക്കാന്‍ ആവാത്തതിനാലാണ് ഇവക്കു രണ്ടിനും പകരമായി that ഉപയോഗിക്കുന്നത്.

അതുപോലെ who, whom എന്നിവക്കു പകരമായും വേമ േഉപയോഗിക്കാറുണ്ട് :

The girl who / that helped me financially yesterday is none other than your sister.

The girl whom / that I saw with your brother yesterday might be his lover.

അതേസമയം ഒരു preposition വന്നാല്‍ that ഉപയോഗിക്കാനും പാടില്ല :

The novel on which the film is based was written by an Indian.

Reflexive pronouns ഉപയോഗിച്ചുള്ള വാക്യങ്ങള്‍ defining clause, nondefining clause എന്നീ പേരുകളില്‍ അറിയപ്പെടുന്നു. Defining clause ല്‍ that, which എന്നിവ മാറി മാറി ഉപയോഗിക്കാമെങ്കില്‍ non-defining clause ല്‍ which മാത്രമേ ഉപയോഗിക്കാവൂ. കോമ കൊണ്ട് വേര്‍തിരിക്കാത്ത clause ആണ് defining clause എന്നറിയപ്പെടുന്നത്. കോമ കൊണ്ട് വേര്‍തിരിച്ചാല്‍ അത് non-defining clause ആയി മാറി.

വ്യക്തി/ജീവി/വസ്തു ഏതാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന clause ആണ് defining clause. ഇനി പറയുന്ന വാക്യം നോക്കുക:

The novel is very interesting to read എന്ന് പറഞ്ഞാല്‍ ഏത് നോവല്‍ ആണെന്ന് കേള്‍ക്കുന്ന ആള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുകയില്ല. അതിനാല്‍ അയാള്‍ ഏത് നോവല്‍ എന്ന് ചോദിക്കും. എന്നാല്‍ The novel which / that your brother gave me yesterday is very interesting to read എന്ന് പറഞ്ഞാല്‍ ഏത് നോവല്‍ ആണെന്ന് കേള്‍വിക്കാരന് മനസ്സിലാക്കാന്‍ പറ്റും. അതിനാല്‍ ഏത് നോവല്‍ എന്ന് ചോദിക്കില്ല. ഇവിടെ പറയുന്ന which / that your brother gave me yesterday എന്ന relative clause ആണ് defining clause. ഈ clause ഉള്ളതിനാലാണ് നോവല്‍ ഏതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്.

എന്നാല്‍ ഇത്തരമൊരു തിരിച്ചറിവിന് വേണ്ടി അല്ല non-defining clause ഉപയോഗിക്കുന്നത്. മറിച്ച് ഒരു വ്യക്തിയെയോ ജീവിയെയോ വസ്തുവിനെയോ കുറിച്ചുള്ള additional information നല്‍കാനാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ clause കോമ ഉപയോഗിച്ച്— വേര്‍തിരിക്കണം. Non-defining clause വാക്യത്തില്‍ നിന്ന് ഒഴിവാക്കിയാലും വ്യക്തിയെ / ജീവിയെ / വസ്തുവിനെ തിരിച്ചറിയാനാവും. ഇനി പറയുന്ന വാക്യം ശ്രദ്ധിക്കുക:

Calcutta, which is situated on the banks of the Hugli river, was the capital of British India until 1911.

ഇവിടെ കോമ കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന ഭാഗം നീക്കിയാലും കല്‍ക്കത്തയെ തിരിച്ചറിയാന്‍ കഴിയും. കല്‍ക്കത്ത എന്ന് പറയുമ്പോള്‍ ഏതു കല്‍ക്കത്ത എന്ന് ആരും ചോദിക്കില്ല. എന്നാല്‍ നോവല്‍ എന്ന് പറയുമ്പോള്‍ ഏത് നോവല്‍ എന്ന് ആരും ചോദിക്കും. Calcutta ക്കു ശേഷം വരുന്ന കോമ ഉപയോഗിച്ച് വേര്‍തിരിച്ച ഭാഗത്തില്‍ which നു പകരം that ഉപയോഗിക്കാന്‍ പാടില്ല. 

താഴെപ്പറയുന്ന രണ്ട് വാക്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം കൂടി മനസ്സിലാക്കുക : 

My brother who lives in America bought me this computer.

My brother, who lives in America, bought me this computer.

ഇവയില്‍ ആദ്യത്തെ വാക്യം കോമ കൊണ്ട് വേര്‍തിരിച്ചിട്ടില്ല. ഈ വാക്യം പറയുന്നത് എനിക്ക് ഒന്നിലധികം സഹോദരന്മാര്‍ ഉണ്ട് എന്നാണ്. അവരില്‍ അമേരിക്കയില്‍ താമസിക്കുന്ന സഹോദരനാണ് എനിക്ക് ഈ കമ്പ്യൂട്ടര്‍ വാങ്ങി തന്നത്. എന്നാല്‍ രണ്ടാമത്തെ വാക്യം സൂചിപ്പിക്കുന്നത് എനിക്ക് ഒരു സഹോദരനെ ഉള്ളൂ; അദ്ദേഹം അമേരിക്കയിലാണ് താമസം എന്നാണ്.

ഇപ്പോള്‍ which, that എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കാണുമല്ലോ.







No comments:

Post a Comment