Reached, past tense ആയതിനാല്‍ blank-ല്‍ ഉപയോഗിക്കേണ്ടതും past tense ആണ്. ഒപ്ഷനുകളില്‍ c, d എന്നിവയാണ് past tense. ഇവ രണ്ടും ഉപയോഗിക്കാം. അര്‍ത്ഥം മാറുമെന്നു മാത്രം. Had left ഉപയോഗിച്ചാല്‍ father പോയത് ആദ്യവും ഞാന്‍ വീട്ടിലെത്തിയത് രണ്ടാമതും ആയിരിക്കും. അതായത്, ഞാന്‍ വീട്ടിലെത്തുമ്പോള്‍ father അവിടെ ഉണ്ടായിരുന്നില്ല എന്നു സാരം. Left ഉപയോഗിച്ചാല്‍ ഞാന്‍ വീട്ടിലെത്തിയശേഷമാണ് father പോയതെന്നാണ് അര്‍ത്ഥം. PSC പരീക്ഷകളില്‍ had left ആണ് ശരിയുത്തരമായി തെരഞ്ഞെടുക്കുന്നത്.
വാക്യത്തില്‍ last month ഉള്ളതിനാല്‍ past tense ആണ് blank-ല്‍ ഉപയോഗിക്കേണ്ടത്. ഒപ്ഷനുകളില്‍ visited മാത്രമാണ് past tense-ല്‍ ഉള്ളത്. അതിനാല്‍ ഇതുതന്നെയാണ് ശരിയുത്തരം.
Had + V3 വരുന്ന വാക്യമാണ് past perfect tense. അതിനാല്‍ ഇവിടെ ഒപ്ഷന്‍ b ആണ് ശരിയുത്തരം.
Perfect tense-ല്‍ വരുന്ന വാക്യമായതിനാല്‍ time expression-ല്‍ for, since ഇവയിലൊന്നാണുപയോഗിക്കേണ്ടത്. ഒപ്ഷനില്‍ for ഇല്ലാത്തതിനാല്‍ since തെരഞ്ഞെടുക്കാം. Period of time വന്നാല്‍ for-ഉം starting time (point of time) വന്നാല്‍ since-ഉം ഉപയോഗിക്കണം. 1990 point of time ആണ്.
By next year എന്ന time expression ഉള്ളതിനാല്‍ future perfect tense ഉപയോഗിക്കണം. അതിനാല്‍ ഒപ്ഷന്‍ c ആണ് ശരിയുത്തരം. എന്നാല്‍ ഇത്തരം വാക്യത്തില്‍ for + period of time കൂടി വന്നാല്‍ future perfect continuous tense ഉപയോഗിക്കാം:
By next year I will have been living here for ten years.
Next year എന്നു മാത്രമാണുള്ളതെങ്കില്‍ simple future tense (will read) ഉപയോഗിച്ചാല്‍ മതി. Future time-നെ കാണിക്കുന്ന time expression-നൊപ്പം by ചേര്‍ന്നുവന്നാല്‍ future perfect tense ഉപയോഗിക്കണം.
Tried, past tense ആയതിനാല്‍ തുടര്‍ന്നും past tense വരണം. ഒപ്ഷനുകളില്‍ a, b എന്നിവയാണ് past form-ല്‍ ഉള്ളത്. വാക്യം നന്നായി പരിശ്രമിച്ചിട്ടും മത്സരത്തില്‍ വിജയിക്കാന്‍ കഴിയാത്ത കാര്യമാണ് പറയുന്നത്. കഴിവിനെ കാണിക്കുന്ന auxiliary verb, could ആയതിനാല്‍ ഇതാണ് ശരിയുത്തരം.
വാക്യത്തിന്റെ അര്‍ത്ഥം നോക്കിയാല്‍ ശരിയുത്തരത്തിലെത്താം. ആനകള്‍ മാംസം തിന്നാറില്ല എന്ന കാര്യം എല്ലാവര്ക്കും അറിയാം. അതിനാല്‍ ഈ അര്ത്ഥത്തിന് പാകമായ ശരിയുത്തരമാണ് തെരഞ്ഞെടുക്കേണ്ടത്. Could not, did not എന്നിവ past time-നെയാണ് കാണിക്കുന്നത്. Have not-നൊപ്പം eat ഉപയോഗിക്കില്ല. V3 (eaten) ആണുപയോഗിക്കുക. അതിനാല്‍ never ആണ് ശരിയുത്തരം.
വാക്യത്തില്‍ every Sunday ഉള്ളതിനാല്‍ വാക്യം present simple tense-ലാണ് വരേണ്ടത്. വാക്യത്തിന്റെ subject ഏകവചനമാണെങ്കില്‍ singular verb-ഉം ബഹുവചനമാണെങ്കില്‍ plural verb-ഉം ഉപയോഗിക്കണം. V1 (base form of verb) ആണ് plural verb ആയി വരിക. V1+s ആണ് singular verb ആയി വരിക. ഇവിടെ കാണുന്ന വാക്യത്തിന്റെ subject ഏകവചനമായതിനാല്‍ -s ല്‍ അവസാനിക്കുന്ന verb ആണ് ശരിയുത്തരമായി വരിക. അതായത്, ഒപ്ഷന്‍ c.
Are, present tense ആയതിനാല്‍ കൂടെ വരേണ്ടതും present tense-ലുള്ള verb ആണ്. Thought, past tense ആയതിനാല്‍ ഒപ്ഷന്‍ c ആവശ്യമില്ല. I-ക്കുശേഷം are ഉപയോഗിക്കാത്തതിനാല്‍ ഒപ്ഷന്‍ d-ഉം ഒഴിവാക്കാം. ഒരാളെ ഉദ്ദേശിച്ചാണ് I എന്നുപയോഗിക്കുന്നതെങ്കിലും I-യെ ഒരു plural pronoun ആയാണ് പരിഗണിക്കപ്പെടുന്നത്. അതിനാല്‍ ബാക്കിയുള്ള രണ്ട് ഒപ്ഷനുകളില്‍ ഏതാണോ plural verb അതാണ് തെരഞ്ഞെടുക്കേണ്ടത്. അത് a ആണ്.
No comments:
Post a Comment