Tuesday 27 July 2021

SUBJECT PART & SUBJECT WORD


SUBJECT PART and SUBJECT WORD

ഈ വാക്യത്തിലെ subject part the small boy saved by the tourists ആണ്. ഇതിലെ subject word boy ആണ്; tourists അല്ല. റ്റൂറിസ്റ്റുകള്‍ രക്ഷപ്പെടുത്തിയ കൊച്ചുകുട്ടി എന്നാണ് subject part-ന്റെ അര്‍ത്ഥം. അപ്പോള്‍ കൊച്ചുകുട്ടിയാണ് subject word. ഇത് singular noun ആണ്. അതിനാല്‍ തുടര്‍ന്ന് singular verb (s എന്ന അക്ഷരത്തിലവസാനിക്കുന്ന verb) വരണം. ഒപ്ഷനുകളില്‍ has മാത്രമാണ് singular verb. അതിനാല്‍ ഇതുതന്നെയാണ് ശരിയുത്തരം.

ഒരു വാക്യത്തിന്റെ subject word ആയി വരിക noun, pronoun, gerund എന്നിവയാണ്.

 ACTIVE and PASSIVE VOICE


ഒപ്ഷനിലുള്ള ക്രിയ play ആണ്. വാക്യത്തിന്റെ subject match ആണ്. Play എന്നാല്‍ കളിക്കുക എന്നര്‍ത്ഥം. കളിക്കുക എന്ന പ്രവൃത്തി ചെയ്യുന്നത് ആരാണോ അയാളാണ് subject ആയി വരേണ്ടത്. ഇവിടെ subject ആയി വന്നിരിക്കുന്നത് match ആണല്ലോ. Match എന്നാല്‍ മത്സരം. അപ്പോള്‍ match-ന് കളിക്കാനാവുമോ? ഇല്ലല്ലോ. ഇങ്ങനെ വന്നാല്‍ വാക്യം passive voice ആണെന്ന് മനസ്സിലാക്കുക. ഒപ്ഷനുകളില്‍ is being played മാത്രമാണ് passive verb. ബാക്കി മൂന്നും active verbs ആണ്. അതിനാല്‍ ഒപ്ഷന്‍ B ആണ് ശരിയുത്തരം. 
V3-ക്ക് തൊട്ടുമുന്നില്‍ be, am, is, are, was, were, being, been എന്നിവയിലൊന്ന് വന്നാല്‍ അത് passive verb ആണെന്നോര്‍ക്കുക. 



No comments:

Post a Comment