Saturday, 28 November 2020

MOST FREQUENT PSC QUESTIONS - 02



EXPLANATIONS: 

1. Used to ഒരു auxiliary verb ആണ്. ഇതിനുശേഷം ഉപയോഗിക്കേണ്ടത് V1 (base form of verb) ആണ്. 
2. Would you mind ......., Do you mind ........ എന്നിങ്ങനെ രണ്ടു പ്രയോഗങ്ങളാണുള്ളത്. ഇവക്കുശേഷം verb മാത്രമായി വരികയാണെങ്കില്‍ -ing verb ഉപയോഗിക്കണം. 
3. Be, am, is, are, was, were എന്നിവക്കുശേഷം used to വന്നാല്‍ -ing verb ഉപയോഗിക്കണം. Used to ഇല്ലാതെ വന്നാലും be, am, is, are, was, were എന്നിവക്കുശേഷം -ing verb ആണല്ലോ ഉപയോഗിക്കുക. ഉദാ: She is sleeping. ഇതുതന്നെയോര്‍ത്താല്‍ മതി. എന്നാല്‍ be, am, is, are, was, were എന്നിവയോടൊപ്പമല്ലാതെ used to വന്നാല്‍ V1 ഉപയോഗിക്കണം എന്ന കാര്യം മറക്കരുത്: 
She used to sleep late on weekends. 
She is used to sleeping late on weekends. 
4. Superior, inferior, junior, senior എന്നീ വാക്കുകള്‍ comparative word-ന്റെ അര്‍ത്ഥമാണ് നല്‍കുന്നതെങ്കിലും സാധാരണ comparative degree-യില്‍ ഉപയോഗിക്കുന്ന than ഇവക്കൊപ്പം ഉപയോഗിക്കരുത്. പകരം to ഉപയോഗിക്കണം. 
5. രോഗം മൂലം മരിക്കുകയാണെങ്കില്‍ died-നുശേഷം of ആണ് സാധാരണ ഉപയോഗിക്കുക. രോഗം മൂലമല്ലാതെ മറ്റു കാരണങ്ങള്‍കൊണ്ട് മരിച്ചാല്‍ from ഉപയോഗിക്കുന്നു. 
6. ഈ വാക്യത്തില്‍ പറയുന്ന മരണം രോഗം മൂലമല്ല. മറിച്ച് പട്ടിണി മൂലമാണ്. അതിനാല്‍ from ഉപയോഗിക്കുന്നു. എന്നാല്‍ ഇന്നത്തെ ഇംഗ്ലിഷില്‍ ഈ അന്തരം പരിഗണിക്കപ്പെടുന്നില്ല എന്നതും മനസ്സിലാക്കുക. 
7. മൂന്നു പേരില്‍ ഒരാളെക്കുറിച്ച് പറയേണ്ടതിനാല്‍ superlative degree വേണം. സഹോദരിമാര്‍ ബന്ധുക്കളായതിനാല്‍ eldest ഉപയോഗിക്കണം. 
8. Used to ആണ് വാക്യത്തില്‍ auxiliary verb ആയി വരുന്നതെങ്കില്‍ question tag-ല്‍ ഉപയോഗിക്കേണ്ട auxiliary verb, didn't ആണ്. 
9. ചോദ്യവാക്യങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന വാക്കാണ് any
10. Comparative degree-യില്‍ സാധാരണ ഉപയോഗിക്കുന്ന adjective/adverb-നൊപ്പം the ആവശ്യമില്ല: The red pen is better than the green pen. എന്നാല്‍ വാക്യത്തില്‍ of the two എന്നുണ്ടെങ്കില്‍ comparative adjective/adverb-നൊപ്പം the ചേര്‍ക്കണം. Of the two അടങ്ങുന്ന വാക്യത്തില്‍ the ചേര്‍ത്ത് superlative word ഉപയോഗിക്കരുത്. Of the two pens, the red one is the best എന്നത് തെറ്റാണ്. രണ്ടെണ്ണത്തില്‍ കൂടുതല്‍ വന്നാല്‍ മാത്രമാണ് superlative ഉപയോഗിക്കേണ്ടത്: Of the three pens, the red one is the best.

No comments:

Post a Comment