Sunday, 22 November 2020

GENERAL QUESTIONS - 73

ANSWERS
1. (b) turn down 
[turn down : നിരസിക്കുക | turn out : സംഭവിക്കുക; (ആളുകള്‍) കൂടിച്ചേരുക | turn away : വ്യതിചലിക്കുക | turn in : പ്രവേശിക്കുക; അകത്തേക്ക് വളയുക] 
2. (c) Kaliedoscope 
[correct :Kaleidoscope] 
3. (a) aqueous 
4. (d) Arresting 
[ചോദ്യപേപ്പറില്‍ അച്ചടിച്ചുവന്ന benal എന്ന വാക്ക് തെറ്റാണ്. ഇത്തരമൊരു വാക്ക് ഇംഗ്ലിഷില്‍ ഇല്ല. ഉദ്ദേശിച്ച വാക്ക് banal ആണ്. ഈ വാക്കിന്റെ അര്‍ത്ഥം വിരസമായ (uninteresting) എന്നാണ്. ഇതിന്റെ വിപരീതവാക്കാണ് arresting. ഇതിന്റെ അര്‍ത്ഥം രസകരമായ (interesting) എന്നാണ്.] 
5. (c) Hidden 
6. (d) has 
[One singular noun ആയതിനാല്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ has മാത്രമാണ് singular verb.] 
7. (a) arrived 
[started എന്ന ക്രിയ past tense ആയതിനാല്‍ അതിനു മുമ്പുള്ള ക്രിയയും ഇതേ tenseല്‍ വരണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ arrived മാത്രമാണ് past tenseല്‍ ഉള്ളത്.] 
8. (d) workshop 
9. (b) the 
[റേഡിയോയുടെ ഉപയോഗവുമായി ബന്ധപ്പെട്ടു പറയുമ്പോള്‍ the ഉപയോഗിക്കണം. എന്നാല്‍ റ്റെലിവിഷനാണെങ്കില്‍ article ഒന്നും ഉപയോഗിക്കരുത്: I am watching a film on television.] 
10. (c) will he 
[will not എന്നതിന്റെ ചുരുക്കരൂപമാണ് won't] 
11. (a) knew 
[I wishനുശേഷം വരുന്ന വാക്യത്തില്‍ simple past tense ആണുപയോഗിക്കേണ്ടത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ മൂന്നും I-ക്കുശേഷം ഉപയോഗിക്കാനാവാത്തതാണെന്ന കാര്യവും ശ്രദ്ധിക്കുക. Knowing, known എന്നീ ക്രിയകള്‍ auxiliary verbന്റെ കൂടെ മാത്രമേ ഇവിടെ ഉപയോഗിക്കാനാവൂ. I-ക്കുശേഷം sല്‍ അവസാനിക്കുന്ന ഏകവചനക്രിയ ഉപയോഗിക്കാറുമില്ല.] 
12. (d) lays 
[Hen, singular noun ആയതിനാല്‍ തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണ്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ (d) മാത്രമാണ് singular verb] 

LIE, LAY, LAIN 
ആശയക്കുഴപ്പത്തിലെത്തിക്കുന്ന വാക്കാകളാണിവ. കിടക്കുക, കള്ളം പറയുക എന്നീ രണ്ടു വ്യത്യസ്ത അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് lie. കള്ളം പറയുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ lieയുടെ past tenseഉം past participleഉം lied ആണ്. എന്നാല്‍ കിടക്കുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ lieയുടെ past tense, lay-യും past participle, lain-ഉം ആണ്. ഇതേ layക്ക് മറ്റൊരര്‍ത്ഥം കൂടിയുണ്ട്. ഇടുക, വെക്കുക, കിടത്തുക എന്നീ അര്‍ത്ഥങ്ങളിലാണ് lay ഉപയോഗിക്കുന്നത്. ഈ അര്‍ത്ഥങ്ങളില്‍ layയുടെ past tenseഉം past participleഉം laid ആണ്. 

13. (a) for 
[Perfect continuous tenseല്‍ സമയത്തെ കാണിക്കുന്നതിന് for, since എന്നിവയാണുപയോഗിക്കുക. ഇവിടെ hour, period of time ആയതിനാല്‍ for ഉപയോഗിക്കണം. Starting time ആണെങ്കില്‍ since ഉപയോഗിക്കണം: It has been raining since 10 o’clock.] 
14. (c) but 
[വിപരീതാശയങ്ങളെ കാണിക്കാന്‍ but ഉപയോഗിക്കുന്നു. ശസ്ത്രക്രിയ വിജയകരമായാല്‍ രോഗി ജീവിച്ചിരിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ രോഗി മരിക്കുകയാണ് ചെയ്തത്. ഇത് വിപരീതാശയത്തെയാണ് കാണിക്കുന്നത്.] 
15. (b) Firmness 
16. (a) Laughably foolish 
17. (d) who stole 
[ഇവിടെ relative clause ആണ് വേണ്ടത്. ing verb സഹായകക്രിയ ഇല്ലാതെ ഇവിടെ ഉപയോഗിക്കാനാവില്ല. Man singular noun ആയതിനാല്‍ plural verb ആയ steal ഉപയോഗിക്കാനാവില്ല. മാത്രമല്ല manനുശേഷം ഉപയോഗിക്കേണ്ട relative pronoun who ആണ്, that അല്ല.] 
18. (b) at 
19. (c) watching 
20. (b) on 
[Bus, train, ship, plane എന്നീ വലിയ വാഹനങ്ങളുടെ പേരിനൊപ്പം ഉപയോഗിക്കേണ്ട preposition, on ആണ്; in അല്ല.] *********************************

No comments:

Post a Comment