Friday, 30 October 2020

GENERAL QUESTIONS - 69

EXPLANATORY ANSWERS: 
 1. returned back 
[Return എന്നു പറഞ്ഞാലര്‍ത്ഥം come back, go back, give back എന്നൊക്കെയാണ്. അതിനാല്‍ return back എന്നു പറയേണ്ടതില്ല. ഇവിടെ back ചേര്‍ക്കുന്നത് ഒരു അധികപ്പറ്റാണ്. ഇത്തരത്തില്‍ ആവശ്യമില്ലാത്ത വാക്കുകള്‍ അധികപ്പറ്റായി ഉപയോഗിക്കുന്നത് pleonasm എന്ന പേരിലറിയപ്പെടുന്നു.] 
2. beside a scooter 
[Beside, besides എന്നിവ തമ്മില്‍ ആശയക്കുഴപ്പം വരാം. Beside എന്നതിന്റെ അര്‍ത്ഥം 'അരികെ' എന്നാണെങ്കില്‍ besides-ന്റെ അര്‍ത്ഥം 'കൂടാതെ, പുറമേ' എന്നൊക്കെയാണ്. ഈ വാക്യത്തില്‍ പറയുന്നത് അവന് സ്‌കൂട്ടര്‍ കൂടാതെ ഒരു കാര്‍ കൂടി ഉണ്ടെന്നാണ്. അപ്പോള്‍ besides എന്ന വാക്കുപയോഗിക്കണം. അതേസമയം, He was standing beside a scooter എന്നു പറയാം. നമ്മള്‍ സാധാരണ അവന്റെ സൈഡില്‍ ഇരിക്ക് എന്ന് പറയാറുണ്ടല്ലോ. Beside-ലെ side ഓര്‍ക്കുക. സൈഡ്‌സില്‍ ഇരിക്ക് എന്നു പറയാറുമില്ല. അപ്പോള്‍ sides അടങ്ങുന്ന besides വന്നാല്‍ ഇതിന് സൈഡില്‍ എന്ന അര്‍ത്ഥമില്ലെന്നോര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ അര്‍ത്ഥവ്യത്യാസം ഓര്‍ക്കാനാവും.] 
3. she is busy 
[Told, past tense ആയതിനാല്‍ തുടര്‍ന്നുവരുന്ന tense-ഉം past tense ആവണം. ഇവിടെ she is busy എന്നത് present tense ആണ്. ഇത് she was busy എന്നു വന്നാലാണ് വാക്യം ശരിയാവുന്നത്.] 
4. the most perfect 
[ഇംഗ്ലിഷിലെ ചില adjectives, degrees of comparison-ല്‍ ഉപയോഗിക്കാറില്ല. അവയിലൊന്നാണ് perfect. അതിനാല്‍ more perfect, most perfect എന്നിങ്ങനെ ഉപയോഗിക്കുന്നില്ല. ഇവിടെ perfect എന്നു മാത്രം മതി.] 
5. Economics are 
[Economics എന്ന വാക്ക് കാഴ്ചയില്‍ plural ആണെങ്കിലും ഇത് ഒരു subject name മാത്രമാണ്. അതിനാല്‍ ഇതിനെ plural noun ആയി കണക്കാക്കുന്നില്ല. ഇക്കാരണത്താല്‍ Economics is എന്നാണ് പറയേണ്ടത്. ഇത് mathematics, physics, statistics മുതലായവക്കും ബാധകമാണ്. എന്നാല്‍ ഇവയുടെ മുമ്പില്‍ the എന്നോ my, his, your പോലുള്ള possessive adjectives-ഓ വന്നാല്‍ plural verb ഉപയോഗിക്കേണ്ടിവരും എന്ന കാര്യം കൂടി ഓര്‍ക്കുക: The economics of the project are very encouraging.
6. Being a cold day 
[Dangling participles എന്ന വിഭാഗത്തില്‍ വരുന്ന ഒരു തെറ്റാണിത്. Being a cold day my friend did not go out എന്നു പറഞ്ഞാല്‍ എന്റെ സുഹൃത്താണ് cold day ആയി മാറുന്നത്. എന്റെ സുഹൃത്ത് ഒരു cold day അല്ലല്ലോ. അതിനാല്‍ being-നു മുന്നില്‍ അനുയോജ്യമായ subject വരണം. ഇവിടെ day-യെക്കുറിച്ച് പറയുന്നതിനാല്‍ It ഉപയോഗിക്കണം. It being a cold day neither my friend nor I was in a mood to go to market എന്നു പറഞ്ഞാല്‍ വാക്യം ശരിയായി.] 
7. One should look for his 
[വാക്യത്തിന്റെ subject ആയി വന്നിരിക്കുന്നത് One ആയതിനാല്‍ തുടര്‍ന്നും ഇതേ one ഉപയോഗിക്കണം. ഇവിടെ for one's എന്നു പറഞ്ഞാലാണ് വാക്യം ശരിയാവുന്നത്.] 
8. No sooner we entered 
[No sooner എന്നത് negative ആയതിനാല്‍ തുടര്‍ന്ന് subject ആയ we വരരുത്. പകരം ഒരു auxiliary verb വന്നതിനുശേഷമേ we വരാവൂ. Entered എന്ന verb-നെ ഭാഗിച്ചാല്‍ did enter എന്നാണ് കിട്ടുക. ഈ did ഉപയോഗിക്കണം. No sooner did we enter എന്നതാണ് ശരിയായ പ്രയോഗം.] 
9. he is having 
[ഉടമസ്ഥാവകാശം കാണിക്കുന്നതിനുപയോഗിക്കുന്നതിനുപയോഗിക്കുന്ന have, continuous tense-ല്‍ ഉപയോഗിക്കാറില്ല. I have a car എന്നേ പറയാവൂ. I am having a car എന്നു പറയാറില്ല. He has a lot of books എന്നു പറയാം. എന്നാല്‍ He is having a lot of books എന്നത് തെറ്റാണ്. ഇവിടെ he has എന്നു വന്നാല്‍ വാക്യം ശരിയായി.] 
10. No man
[As .... as ചേര്‍ന്നുവരുന്ന ഇത്തരത്തിലുള്ള positive degrees-ല്‍ No other man എന്നുതന്നെ പറയണം. No man എന്നു പറയുമ്പോള്‍ താരതമ്യം ചെയ്യുന്ന he-യും no man-ല്‍ പെട്ടുപോവും.]

No comments:

Post a Comment