Thursday, 29 October 2020

GENERAL QUESTIONS - 68

ANSWERS: 
 1. are 
[Audienceനുശേഷം singular verbഓ plural verbഓ ഉപയോഗിക്കാം. ഇവിടെ വ്യത്യസ്ത വാതിലുകളിലൂടെയാണ് ശ്രോതാക്കള്‍ അഥവാ കാണികള്‍ പുറത്തേക്ക് പോവുന്നത്. അപ്പോള്‍ audience ഒന്നിലേറെ കൂട്ടങ്ങളായി മാറുന്നു. അതിനാലാണ് are ശരിയുത്തരമായി വരുന്നത്. അതേസമയം audience പുറത്തേക്ക് പോവുന്നത് ഒരൊറ്റ വാതിലിലൂടെയാണെങ്കില്‍ അവര്‍ ഒരു കൂട്ടമായാണ് പോവുക. അപ്പോള്‍ is ഉപയോഗിക്കാം: The audience is going out through a single door.
2. have I 
[ഈ വാക്യം തുടങ്ങുന്നത് Never എന്ന negative wordലാണ്. സാധാരണ ഒരു statement അഥവാ assertive or declarative sentence തുടങ്ങുന്നത് subjectലായിരിക്കും: I have never seen such a beautiful sight. ഈ വാക്യത്തിലെ never ആണ് തുടക്കത്തില്‍ വന്നിട്ടുള്ളത്. ഈ never തുടക്കത്തിലേക്ക് മാറ്റി ബാക്കി വരുന്ന ഭാഗം ചേര്‍ക്കുമ്പോള്‍ Never I have seen such a beautiful sight എന്നാണ് വരിക. ഈ വാക്യത്തിന് യാതൊരു അര്‍ത്ഥവ്യത്യാസവുമില്ലെങ്കിലും വ്യാകരണപരമായി തെറ്റാണ്. ഇവിടെ I have എന്നത് ചോദ്യത്തിലെന്നപോലെ have I എന്നാക്കിയാലേ വാക്യം വ്യാകരണപരമായി ശരിയാവുകയുള്ളൂ. അപ്പോള്‍ കാര്യമിതാണ്: ഒരു വാക്യം തുടങ്ങുന്നത് negative wordലാണെങ്കില്‍ തുടര്‍ന്ന് auxiliary verb + subject വരണം: Hardly had I reached the railway station when the train left. ഇവിടെ had I ഉപയോഗിക്കാത്തത് ഇത് ഒരു subjectഉം ഒരു verbഉം മാത്രമുള്ള simple sentence ആയതിനാലാണ്. രണ്ടു sentence അടങ്ങുന്ന complex sentence-ലാണ് had + verb ഉപയോഗിക്കുന്നത്.] 
3. me 
[between ഒരു preposition ആണ്. അതിനാല്‍ Between-നുശേഷം object pronoun ഉപയോഗിക്കണം. അതായത്, വാക്യത്തില്‍ verb-നുശേഷം വരുന്ന object ആയി ഉപയോഗിക്കുന്ന pronoun. അത് me ആണല്ലോ. അതിനാലാണ് me ഉപയോഗിക്കുന്നത്. പലരും between you and I എന്നുപയോഗിക്കാറുണ്ട്. ഇത് തെറ്റാണ്. I എന്നത് subject pronoun ആണ്. ഇവിടെയുള്ള you ഒരു subject pronoun ആണെന്ന ധാരണയിലാവാം I ഉപയോഗിക്കുന്നത്. ഈ you ഒരു object pronoun ആണ്. Subject ആയും object ആയും ഉപയോഗിക്കാവുന്ന pronouns ആണ് you, it എന്നിവ.] 
4. scarcely 
[Hardly എന്നു കാണുമ്പോള്‍ hard-ന്റെ adverb ആണെന്ന് തോന്നുക സ്വാഭാവികം. എന്നാല്‍ hard-ന്റെ adverb, hard തന്നെയാണ്. His hard work resulted in his success in the examination. | He worked hard and so he passed his examination. അതേസമയം, hardly ഒരു negative word ആണ്. Hardly, barely, scarcely, rarely, seldom, few, little എന്നിവയൊക്കെ negative word ആണ്. അപ്പോള്‍ hardly-ക്ക് തുല്യമായ വാക്ക് scarcely ആണ്. Strenuously, arduously എന്നിവയുടെ അര്‍ത്ഥം 'കഠിനമായി' (hard) എന്നാണ്.] 
5. She said that it had been a wonderful experience. 
[Direct speech-ല്‍ വരുന്ന was, reported speech-ല്‍ had been എന്നാക്കി മാറ്റിയിട്ടാണ് ഉപയോഗിക്കേണ്ടത്. നാലാമത്തെ ഓപ്ഷന്‍ ശരിയുത്തരമാവാത്തത് She told that എന്നുള്ളതിനാലാണ്. Told-നുശേഷം ആരോട് പറഞ്ഞു എന്നു വേണം. She told me that it had been a wonderful experience എന്നു വന്നാല്‍ ശരിയാണ്.] 
6. Though 
[മീനു വളരെ ബുദ്ധിമതിയാണ്. എന്നാല്‍ ചോദ്യത്തിനുള്ള ഉത്തരം നല്‍കാന്‍ കഴിയില്ല. അപ്പോള്‍ ഇവിടെ വിരുദ്ധാശയമാണ് വരുന്നത്. വിരുദ്ധാശയം കാണിക്കാനുപയോഗിക്കുന്ന വാക്കാണ് though. ബാക്കി മൂന്നു ഓപ്ഷനുകളും ഉപയോഗിക്കുന്നത് ഒരു വാക്യത്തിന് അനുയോജ്യമായ അര്‍ത്ഥത്തില്‍ രണ്ടാമത്തെ വാക്യം വരുമ്പോഴാണ്.. ഇവയുടെ അര്‍ത്ഥം 'കാരണത്താല്‍' എന്നാണ്. As Meenu is very intelligent, she can answer the question എന്ന് പറയാം. 'മീനു വളരെ ബുദ്ധിമതിയായതിനാല്‍ അവള്‍ക്ക് ചോദ്യത്തിനുത്തരം പറയാന്‍ കഴിയും' എന്നര്‍ത്ഥം. ഇവിടെ As-നുപകരം Though വെച്ചാല്‍ 'മീനു വളരെ ബുദ്ധിമതിയാണെങ്കിലും അവള്‍ക്ക് ചോദ്യത്തിനുത്തരം പറയാന്‍ കഴിയില്ല' എന്ന അര്‍ത്ഥമാണ് കിട്ടുക.] 
7. raining 
[Started എന്ന ക്രിയ simple past tense ആണ്. Rained-ഉം simple past tense ആണ്. Rain, rains എന്നിവ simple present tense ആണ്. അതിനാല്‍ ഇവയൊന്നും main verb ആയ started-നുശേഷം ഉപയോഗിക്കില്ല. കാരണം ഇവയെല്ലാം പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന verbs ആണ്. പകരം പൂര്‍ണ്ണമായ അര്‍ത്ഥമില്ലാത്ത raining ഉപയോഗിക്കണം.] 
 8. The 
[Unique ആയി നിലകൊള്ളുന്നവയുടെ പേരിനു മുന്നില്‍ the ഉപയോഗിക്കണമെന്ന നിയമമാണ് ഇവിടെ ബാധകമാവുന്നത്. Moon, sun, earth മുതലയാവ ഇത്തരത്തില്‍ വരുന്ന പകരക്കാരില്ലാത്ത വാക്കുകളാണല്ലോ.] 
9. fast 
[4-ാമത്തെ വിശദീകരണത്തില്‍ പറഞ്ഞ hard പോലത്തെ വാക്കാണ് fast. ഇതിന്റെ adverb, fast തന്നെയാണ്. അല്ലാതെ fastly അല്ല. Adjective ആയും adverb ആയും hard ഉപയോഗിക്കുന്നതുപോലെ fast-ഉം ഉപയോഗിക്കുന്നു: There is a fast passenger train from Kannur to Kottayam now. | News travels fast in a small town like this.
10. were playing 
[Started, past tense ആയതിനാല്‍ തുടര്‍ന്നും past tense വരണം. Were playing, had been playing എന്നിവയാണ് past tense. ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മഴ പെയ്യാന്‍ തുടങ്ങിയതിനാല്‍ were playing ഉപയോഗിക്കണം. രണ്ടും ഒരേ സമയത്താണ് നടക്കുന്നത്. Had been playing ഉപയോഗിക്കുമ്പോള്‍ time expression വരണം. മാത്രമല്ല, while ഉപയോഗിച്ചാല്‍ സാധാരണ past perfect continuous tense (had been playing) വരികയുമില്ല.]

No comments:

Post a Comment