Tuesday, 15 September 2020

GRAMMAR GENERAL QUESTIONS - 47



1. (D) do they
[വാക്യം negative ആയതിനാല്‍ positive tag വേണം. ഓപ്ഷനുകളില്‍ രണ്ട് positive tags ഉണ്ട്. They ഒരു plural pronoun ആയതിനാല്‍ കൂടെ ഉപയോഗിക്കേണ്ട സഹായക ക്രിയ do ആണ്.]

2. (C) How often does Leena go to temple in a month?
[തന്നിരിക്കുന്ന ഓപ്ഷനുകളില്‍ A, B എന്നിവ ചോദ്യത്തിന്റെ വാക്യഘടനയില്‍ അല്ല ഉള്ളത്. ഇവയില്‍ സഹായകക്രിയ (auxiliary verb) ഇല്ലാത്തതിനാലാണ് ഇവ ചോദ്യരൂപത്തില്‍ വരാത്തത്. എന്നാല്‍ C, D എന്നിവ ചോദ്യങ്ങളാണ്. ഇവയില്‍ does എന്ന സഹായകക്രിയ വന്നിട്ടുണ്ട്. ലീന മാസത്തില്‍ രണ്ടു പ്രാവശ്യം അമ്പലത്തില്‍ പോവുന്നതിനാല്‍ എത്ര പ്രാവശ്യം പോകുന്നു എന്ന ചോദ്യമാണ് വേണ്ടത്. ഇതിനനുയോജ്യമായ ചോദ്യവാക്ക് How often ആണ്.]

3. (C) at
[good at, bad at, poor at എന്നിങ്ങനെയാണ് പ്രയോഗരീതി. അതേസമയം weak in എന്നാണ് പറയുന്നത്: Savitha is weak in English.]

4. (A) Grammar
[ഏറെ പേരും തെറ്റിച്ചെഴുതുന്ന വാക്കാണ് grammar. ഈ വാക്ക് ഏറെ പേരും എഴുതുന്നത് grammer എന്നാണ്.]

5. (C) A few other cities in India are as big as Delhi
[ഡല്‍ഹി ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണെന്ന് പറഞ്ഞാല്‍ ഡല്‍ഹിയെപ്പോലെ അത്രയും വലുപ്പമുള്ള വേറെ ചില നഗരങ്ങളുണ്ടെന്നാണര്‍ത്ഥം. ഈ അര്‍ത്ഥം തരുന്ന വാക്യം ഓപ്ഷന്‍ C ആണ്.]

6. (A) Internet is used for two hours daily
[Uses എന്നത് present simple tense ആണ്. ഓപ്ഷനുകളില്‍ is used ആണ് present simple tense-ല്‍ വരുന്നത്. ഓപ്ഷന്‍ B, past tense ആണ്. ഓപ്ഷന്‍ C, present continuous tense-ഉം ഓപ്ഷന്‍ D, past continuous tense-ഉം ആണ്. Active voice, passive voice-ലേക്ക് മാറ്റുമ്പോള്‍ tense മാറാന്‍ പാടില്ലെന്നോര്‍ക്കുക.]

7. (D) You had better consult a doctor
[Had better-നുശേഷം ക്രിയയുടെ base form (V1) മാത്രമേ ഉപയോഗിക്കാവൂ.]

8. (B) is not growing any
[This year എന്ന വാക്ക് present time-നെയാണ് കാണിക്കുന്നത്. അതിനാല്‍ present time-നെ കാണിക്കുന്ന ക്രിയ (verb) ഉപയോഗിക്കണം. ഓപ്ഷന്‍ B, D എന്നിവയാണ് present tense-ല്‍ വരുന്നത്. ഇവയില്‍ D വ്യാകരണപരമായി തെറ്റാണ്. Is-നുശേഷം -ing verb ആണ് ഉപയോഗിക്കേണ്ടത്.]

9. (D) at
[പഠനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനാലാണ് at ഉപയോഗിച്ചത്. അല്ലാത്തപക്ഷം in ഉപയോഗിക്കാം: When I called her father, he was in the university.]

10. (A) I forgot it
[Wrote, past tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യത്തിലെ tense-ഉം past ആവണമെന്ന പൊതുവായ നിയമം ഓര്‍ക്കുക. അതുപ്രകാരം തന്നിരിക്കുന്ന ഓപ്ഷനുകളില്‍ A മാത്രമാണ് past tense-ലുള്ളത്. Wrote-നുപകരം write എന്ന present tense ആണ് ഉണ്ടായിരുന്നതെങ്കില്‍ ഓപ്ഷനുകളിലെ present tense ആയ ഓപ്ഷന്‍ D ഉപയോഗിക്കാമായിരുന്നു: I write down phone numbers in case I forget it.]

No comments:

Post a Comment