1. (D) has taken
[Somebody ഏകവചനമായതിനാല്‍ ഏകവചനത്തിലുള്ള ക്രിയ തുടര്‍ന്നുപയോഗിക്കണം. ഓപ്ഷനുകളില്‍ C, D എന്നിവയിലാണ് ഏകവചനക്രിയയുള്ളത്. C, passive voice ആയതിനാല്‍ ഇവിടെ അനുയോജ്യമാവുന്നില്ല. വാക്യം active voice ആയതിനാല്‍ D ആണ് ശരിയുത്തരമായി മാറുന്നത്. Taken എന്ന വാക്ക് auxiliary verbന്റെ സഹായമില്ലാതെ ഉപയോഗിക്കാനാവില്ല ഇവിടെ.]
2. (A) the
[നദികള്‍, കടലുകള്‍, സമുദ്രങ്ങള്‍ എന്നിവയുടെ പേരിനൊപ്പം the ഉപയോഗിക്കണം.]
3. (B) reverance
[correct: reverence]
4. (A) oasis
[nucleus : അണുകേന്ദ്രം | kibbutz : ഇസ്രയേലിലെ സഹകരണകര്‍ഷകഗ്രാമം | corpus : ഒരു എഴുത്തുകാരന്റെ മൊത്തം കൃതികള്‍]
5. (C) with
6. (A) He used to smoke, but now he's stopped.
[Used to-വിനുശേഷം verb-ന്റെ base form ഉപയോഗിക്കണം. എന്നാല്‍ am/is/are/was/were used to-വിനുശേഷം ing verb ആണുപയോഗിക്കേണ്ടത്.]
7. (C) ablutions
[allusion : പരോക്ഷസൂചന | absolutions : പാപവിമോചനം | ablutions : പ്രാര്‍ത്ഥനക്കു മുമ്പ് മുഖവും കൈകാലുകളും വെള്ളമുപയോഗിച്ച് കഴുകല്‍ | assimiliations : പുതിയ ആശയങ്ങളെയോ അറിവുകളെയോ തന്റെ നിലവിലുള്ള അറിവിന്റെ ഒരു ഭാഗമാക്കല്‍]
8. (B) we were talking
[asked, past tense ആയതിനാല്‍ തുടര്‍ന്നുള്ള ക്രിയയും past tense ആവണം. ഓപ്ഷന്‍ A, C എന്നിവ present tense ആണ്. ഓപ്ഷന്‍ B, D എന്നിവയാണ് past tense. ഓപ്ഷന്‍ B, statementന്റെ പദക്രമത്തിലും ഓപ്ഷന്‍ D, questionന്റെ പദക്രമത്തിലുമാണുള്ളത്. വാക്യം reported speech (indirect speech) ആണ്. ഈ വാക്യം അവസാനിച്ചിരിക്കുന്നത് ഫുള്‍ സ്റ്റോപ്പിലാണ്. അതിനാല്‍ ഇവിടെ ചോദ്യരൂപത്തിലുള്ള പദക്രമം ഉപയോഗിക്കാനാവില്ല. പകരം statement രൂപത്തിലുള്ള പദക്രമം ഉപയോഗിക്കണം. അതിനാലാണ് ഓപ്ഷന്‍ B ശരിയുത്തരമാവുന്നത്.]
9. (D) had gone
[Passive voiceല്‍ ഉപയോഗിക്കാത്ത വാക്കാണ് go. അതിനാല്‍ is gone, had been gone എന്നിവ ഇവിടെ അനുയോജ്യമല്ല. Gone എന്ന ക്രിയ ഇവിടെ സഹായകക്രിയയുടെ കൂടെ മാത്രമേ ഉപയോഗിക്കാനാവൂ. ആദ്യം നടന്ന സംഭവം സുഹൃത്ത് പോയതായതിനാല്‍ past perfeect tense ആണ് ഉപയോഗിക്കേണ്ടതും.]
10. (B) ir-
No comments:
Post a Comment