1. (C) has
[Either ..... or-ല്‍ രണ്ടാമത് വരുന്ന noun ഏകവചനമാണോ ബഹുവചനമാണോ എന്ന് നോക്കി വേണം തുടര്‍ന്നുവരുന്ന ക്രിയ ഏകവചനമായിരിക്കണമോ ബഹുവചനമായിരിക്കണമോ എന്ന് തീരുമാനിക്കാന്‍. ഇവിടെ or-നുശേഷം വന്നത് ഏകവചനനാമമായ teacher ആയതിനാല്‍ singular verb ഉപയോഗിക്കേണ്ടിവരും. ഓപ്ഷനുകളില്‍ has ആണ് singular verb. Has been come എന്നുപയോഗിക്കാറില്ല. ഇങ്ങനെ വരുമ്പോള്‍ അത് passive voice ആകും. Come, go എന്നിവ passive vouce-ല്‍ ഉപയോഗിക്കാറില്ല.]
2. (A) taller
[Of two പ്രയോഗം വരുന്ന വാക്യത്തില്‍ ഉപയോഗിക്കുന്ന comparative adjective-നു മുന്നില്‍ the ഉണ്ടായിരിക്കണം:
Who is the smarter of his two daughters?
സാധാരണ superlative degree-യിലുപയോഗിക്കുന്ന adjective-ന്റെ മുന്നിലാണ് the ഉപയോഗിക്കുന്നത്. അതിനാല്‍ ഇവിടെ ഓപ്ഷന് (B) ശരിയുത്തരമായി തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. Of his two sons എന്നു പറയുമ്പോള്‍ രണ്ടു പേരെക്കുറിച്ചു മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. രണ്ടിലേറെ പേര് ഉണ്ടെങ്കില്‍ മാത്രമേ superlative degree ഉപയോഗിക്കാനാവൂ എന്നോര്‍ക്കുക. Comparative degree-യില്‍ than ഉപയോഗിക്കുന്നുണ്ടെങ്കില്‍ comparative adjective-നു മുന്നില്‍ the ഉപയോഗിക്കാനും പാടില്ല:
Sumathi is smarter than Devayani.]
3. (D) The
[ഇവിടെ ഒരു പ്രത്യേക നോവലിനെ പരാമര്‍ശിച്ചു പറയുന്നതിനാല്‍ the ഉപയോഗിക്കണം. നമുക്ക് തിരിച്ചറിയാന്‍ പറ്റത്തക്കവിധത്തില് ഒരു വ്യക്തിയെയോ വസ്തുവിനെയോ പ്രത്യേകമായി പരാമര്‍ശിച്ചു പറയുമ്പോള്‍ the ഉപയോഗിക്കണം: The girl that I love is not your sister.]
4. (A) Did
[Yesterday എന്ന വാക്ക് കാലം past ആണെന്ന് വ്യക്തമാക്കുന്നു. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ കഴിഞ്ഞ കാലത്തെ സൂചിപ്പിക്കുന്ന സഹായകക്രിയ (auxiliary verb) did ആണ്.]
5. (D) am
6. (B) any
[തന്നിരിക്കുന്ന ഓപ്ഷനുകളില്‍ ചോദ്യങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയ വാക്കാണ് any.]
7. (C) had rung
[ഇവിടെ രണ്ടു സംഭവങ്ങളാണ് നടക്കുന്നത്. സ്കൂളില്‍ എത്തിച്ചേരുക എന്നതും ബെല്‍ അടിക്കുക എന്നതും. ഇവിടെ ആദ്യം നടക്കുന്നത് ബെല്‍ അടിക്കലാണ്. അതിനുശേഷമാണ് ഞാന്‍ സ്കൂളില്‍ എത്തുന്നത്. അതിനാല്‍ ആദ്യം നടന്ന സംഭവത്തിന് past perfect tense (had rung) ഉപയോഗിക്കണം. രണ്ടാമത് നടന്ന സംഭവത്തിന് simplepast tense (arrived) ഉപയോഗിക്കണം.]
8. (B) shall postpone
[rains, present tense ആയതിനാല്‍ തുടര്‍ന്നും present form-ലുള്ള verb വരണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ shall മാത്രമാണ് present form-ലുള്ളത്. മറ്റുള്ളവ past form-ലാണുള്ളത്.]
9. (D) for
10. (A) whether / (D) why
No comments:
Post a Comment